Thursday, September 25, 2008

ഒടുവിലത്തെ അസ്ത്രം.!

എന്റെ വിപ്ലവാത്മക പരീക്ഷണങ്ങളില്‍ ആവശ്യം വരുമ്പോളൊക്കെ പരീക്ഷിച്ചു വിജയിച്ച എന്റെ മഹത്തായ ഒരു വിപ്ലവാത്മക പരീക്ഷണത്തെ കുറിച്ച് കേള്‍ക്കണ്ടേ സുഹൃത്തുക്കളെ!.?. എന്റെ ഈ പരീക്ഷണം നന്നായി ഉപയോഗപ്രദമായ രീതിയില്‍ ഞാന്‍ പരീക്ഷിച്ചത് എന്റെ എന്റെ പോളി ടെക്നിക് കോളേജ് ജീവിതത്തില്‍ ആണ് എന്നാണു എന്റെ വ്യക്തമായ ഓര്‍മ ..


ആദ്യമേ പറയെട്ടെ ,എന്റെ ഈ പരീക്ഷണ കുറിപ്പിലെ കഥയും കഥാപാത്രങ്ങളും ഒട്ടും തന്നെ സാങ്കല്‍പികം അല്ല .ജീവിച്ചിരിക്കുന്നവരുമായോ ,മരിച്ചു പോയവരുമായോ ഇതിലെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും വല്ല സാദൃശ്യവും തോന്നുന്നുവെന്കില്‍ 'യാദൃശ്ചികം' എന്ന് ചിന്തിക്കുന്നത്നു മുന്‍പ് യാതാര്‍ഥ്യവുമായുള്ള അതിന്റെ ബന്ധത്തെ കുറിച്ച് ആലോചികേണ്ടതാണ്. അങ്ങനെ യാതാര്‍ഥ്യവുമായി വല്ല ബന്ധവും നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ ,നിങ്ങളുടെ പരാതികളും ,പരിഭവങ്ങളും,അനുമോദനങ്ങളും ഈ പരീക്ഷണ കുറിപ്പിന്‍റെ താഴെ ഉള്ള കമെന്റ് ബോക്സില്‍ നിക്ഷേപികാവുന്നതാണ് .

എന്റെ പരീക്ഷണ താളുകളിലേക്ക് ....

അന്ന് ഞാന്‍ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ഡിപ്ലോമ വിദ്യാര്‍ഥിയായി തിരൂര്‍ പോളിയുടെ വിരിമാറില്‍ മസിലും വിടര്‍ത്തി ആര്‍മാദിചിരുന്ന കാലം . എല്ലാ ആണുങ്ങളും ചെയ്യുന്ന പോലെ ക്ലാസ് കട്ട് ചെയ്തു സിനിമയ്ക്ക് പോകല്‍ ,കോളേജിന് തൊട്ടപ്പുറത്തുള്ള ഹൈ സ്കൂളിന്റെ മുന്നിലുള്ള ബസ് സ്റ്റോപ്പില്‍ ഇരുന്നു തുള്ളി തുള്ളി പോകുന്ന ചെല്ല കിളികളുടെ വായേല്‍ നോട്ടം ,കോളേജില്‍ നിന്നും നാല് കിലോമീറ്റെര്‍ ദൂരത്തുള്ള തുഞ്ചന്‍ പറമ്പില്‍ കാറ്റ് കൊള്ളാന്‍ പോകുക എന്നിങ്ങനെ എനിക്ക് മാത്രം നഷ്ടം സംഭവിക്കാവുന്ന അല്ലറ ചില്ലറ കലാപരിപാടികളുമായി കോളേജു ജീവിതം നമ്മുടെ പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ പ്രസംഗം പോലെ എങ്ങും സ്പര്‍ശിക്കാതെ പാഴായി പോയ കാലഘട്ടം.

സമരങ്ങളിലെ ഒന്നാമനായ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ അവസാനത്തെ പ്രവര്‍ത്തകനായി അന്ന് ഞാന്‍ കോളജ് ഗേറ്റിനു മുന്നില്‍ നടത്തിയി‌ന്ന പഠിപ്പ് മുടക്കി സമരത്തില്‍ എന്റെ സഹ സഖാക്കളുടെ മുദ്രാവാക്യങ്ങള്‍ എന്റെ ഇരുചെവികള്‍ പോലും കേള്‍ക്കാതത്ര ഉച്ചത്തില്‍ വിളിച്ചു വലതുപക്ഷ സഹായത്രികന്മാരായ(ബൂര്‍ഷ!) അധ്യാപകന്മാരുടെ കണ്ണ് ഉരുട്ടിയുള്ള രൂക്ഷ നോട്ടങ്ങള്‍ സ്വയം ഏറ്റുവാങ്ങാന്‍ തുടങ്ങിയ സുവര്‍ണ്ണ ,സുന്ദര കാലം . ആ രൂക്ഷ നോട്ടങ്ങള്‍ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ എന്ജിനീയറിംഗ് കലാലയ ജീവിതത്തില്‍ എനിക്ക് കിട്ടിയ വെങ്കല മെഡലുകളായി ഞാന്‍ കാണുന്നു ..

ആ കാലത്തെ ഒരു സുപ്രഭാതം ..

മുന്‍കൂട്ടി നിശ്ച്ചയിച്ച ആ ദിവസത്തെ പഠിപ്പ് മുടക്കി സമരം പ്രിന്സിപാളിന്റെ കയ്യിന്റെ വണ്ണം കണ്ടിട്ടോ ആ സമുന്നത ശബ്ദത്തിന്റെ ഗാംഭീര്യം കേട്ടോ എന്റെ സഖാക്കള്‍ ഉപേക്ഷിച്ചു അവരവരുടെ ക്ലാസില്ലേക്ക് രാപക്ഷി ചേക്കേറും കണക്കെ കൊടിയും മടക്കി കൂടണഞ്ഞപ്പോള്‍ നിരാശയും വൈക്ലബ്യവും കൊണ്ട് വീര്‍പുമുട്ടിയ ഞാന്‍ കയ്യിലെ കറുത്ത ബാഗുമായി (ബാഗ് വാങ്ങുമ്പോള്‍ വെളുപ്പായിരുന്നു ,കാലക്രമേണ വന്ന മാറ്റമാണ് ഈ കറുപ്പ് ,എന്നാല്‍ അത് അലക്കാതെ വന്ന അഴുക്കിന്റെ നിറമാണ്‌ എന്നെന്റെ കൂട്ടുകാര്‍ പറയാറുണ്ടെങ്കിലും ഞാന്‍ അത് വിശ്വസിച്ചിരുന്നില്ല ) ക്ലാസ്സിലേക്ക് നടകുമ്പോലെന്റെ മനസ്സില്‍ പരാജയപെട്ട സമരത്തെ കുറിച്ചായിരുന്നു .എന്തെല്ലാം പ്രതീക്ഷകള്‍ ആയിരുന്നു ,അന്ന് നടത്താനിരുന്ന എസ് എസ് ടെസ്റ്റ് പേപ്പര്‍ അടുത്ത ആഴ്ചയിലേക്ക് മാറുമല്ലോ എന്ന എന്റെ മന കണക്കുകള്‍ ഇതാ ചാര്‍ജ് തീര്‍ന്ന കാല്‍കുലെടരില്‍ ചെയ്ത പോലെ ആയിരിക്കുന്നു ,രണ്ടാമത്തെ ഹവര്‍ തൊട്ടുള്ള ഡാറ്റ സ്ട്രെക്ചെര്‍ ലാബിലെക്കുള്ള റഫ് റെക്കോര്‍ഡ് എഴുതി സമയം പാഴായില്ലല്ലോ എന്ന എന്റെ സന്തോഷം ഒരു ദുഖമായി മാറിയിരിക്കുന്നു ,അതിനേക്കാളുപരി വിശ്വാസ് തിയേറ്ററില്‍ റിലീസ് ചെയ്ത സഖാവ് മമ്മുട്ടിയുടെ പടം കാണാന്‍ ഞാനും ,രാജപ്പനും ,പ്രശാന്തും പ്ലാന്‍ ചെയ്തത് ഫസ്റ്റ് ഇയര്‍ എന്ജിനീരിംഗ് ഗ്രാഫിക്സ് പഠിച്ച പോലെയായതും ഈ സമരമ മൂലമാണല്ലോ എന്ന ചിന്തകള്‍ എന്നെ വല്ലാതെ അലട്ടികൊണ്ടിരുന്നു .

എല്ലാം കാലത്തിന്റെ വിധി വിളയാട്ടം എന്ന് സമാധാനിച്ചു ക്ലാസിലിരുന്നു അഞ്ചു മിനിറ്റ് കൊണ്ട് റഫ് റെക്കോര്‍ഡ് എഴുതി ലാബിലെകുള്ള പ്രവേശനം ഉറപ്പു വരുത്തിയപ്പോള്‍ അര സമാധാനം ആയി. ടെസ്റ്റ് പേപ്പറിന്റെ റിസള്‍ട്ട് ടെസ്ടിനെക്കാള്‍ മുന്‍പ് വ്യകത്മയതിനാല്‍ അതിനെന്ത് കാരണം ആ ടീച്ചറോട്‌ പറയും എന്ന് തല പുകഞ്ഞു ആലോചിച്ചിരിക്കുമ്പോള്‍ ആയിരുന്നു എന്റെ സഹപാഠി (സഹപാഠന്‍ ) ഒരു പേപ്പറും പേനയുമായി എന്റെ മുന്നില്‍ വന്നു നിന്നത് ,കാര്യം നിസാരം അവനു ഒരു ഒപ്പ് വേണം . എല്ലാം നഷ്ടപെട്ട എനിക്കു ഒരു ഒപ്പ് കൊണ്ട് വേറെ ഒന്നും നഷ്ടപെടാനില്ല എന്ന ചിന്തയാലും ഞാന്‍ ഒരു സഹായ മനസ്കന്‍ ആയതിനാലും അവന്റെ കടലാസിനകതുണ്ടായിരുന്ന എഴുത്ത് കുത്തുകള്‍ വായിച്ചു പോലും നോക്കാതെ മനോഹരമായ ഒരു ഒപ്പ് ചാര്‍ത്തി കൊടുത്തു. എന്റെ ആ ഒരു 'ഒപ്പ്' ഇന്ത്യ അമേരിക്കന്‍ കരാറില്‍ വെക്കുന്ന ഒപ്പിനെക്കാലും വലിയ സംഭവമാകുമെന്നു അപ്പോള്‍ ഞാന്‍ സ്വപ്നം പോലും കണ്ടിരുന്നില്ല.ഒരു പക്ഷെ എന്റെ പഠിത്തം വരെ അവസാനിക്കുമായിരുന്ന ഒരു 'വല്യേ സംഭവം'. ഭാഗ്യത്തിന് കാറല്‍ മാര്‍ക്സും ,ചെ ഗുവേരയും ,ലെനിനും ഒക്കെ ചെയ്ത പുണ്യങ്ങളുടെ ഫലമായി ഞാന്‍ രക്ഷപെട്ടു (സഖാക്കളെ നന്ദി ..)..

ഫസ്റ്റ് ഹവറില്‍ 8085 മൈക്രോപ്രോസെസെരിന്റെ വീര ശൂര പരാക്രമണങളെ കുറിച്ചുള്ള സാറിന്റെ വിവരണം തകൃതിയായി നടകുമ്പോഴും എന്റെ മനസ്സില്‍ മിസ്സായി പോയ സഖാവ് മമ്മുട്ടിയുടെ സിനിമയായിരുന്നു. കാട് കയറി മലയിറങ്ങി പോകുന്ന എന്റെ ചിന്തകള്‍ക്ക് കടിഞ്ഞാണ്‍ വീണത് സ്റ്റാഫ് റൂമിലേക്ക്‌ എന്റെ സാന്നിധ്യം ക്ഷണിച്ചു കൊണ്ടുള്ള ഡിപാറ്‌റ്റ്മെന്റ് കാര്യസ്ഥന്റെ ചെമ്പര കൊട്ടുന്ന പോലുള്ള ശബ്ദമായിരുന്നു . അസൈന്മെന്റ് ഒരാഴ്ച വൈകിയാണേലും സബ്മിറ്റ് ചെയ്തതാണല്ലോ ,നിരന്തര സമരം തുണയായതിനാല്‍ അടുത്തൊന്നും ക്ലാസ് കട്ട് ചെയ്യേണ്ടതായി വന്നിട്ടുമില്ല പിന്നെന്തിനാനാവോ എനിക്ക് സ്റ്റാഫ്രൂമിലെകുള്ള ക്ഷണം എന്നാലോചിച്ചു സ്റ്റാഫ് റൂമില്‍ എത്തിയതും അറിഞ്ഞില്ല .ഡിപാറ്‌റ്റ്മെന്റിലെ ഉശിരനായ സാര്‍ എന്നെ നോക്കി മുഖം വീര്‍പിച്ചു "എന്ന് മുതലാണെടാ നീ ഇവന്റെ തന്ത ആയത്" എന്നലറി ചോദിച്ചപോളാണ് എനിക്ക് സ്ഥലകാല ബോധം വന്നത് .ചോദ്യത്തിന്റെ പുറം മോടിയില്‍ ഒന്നും മന്സ്സിലായില്ലെന്കിലും അകത്തേക്ക് കയറി ചിന്തിച്ചപ്പോള്‍ ആണ് ആ പഹയന്റെ ലീവ് ലെറ്ററില്‍ അച്ഛന്‍ ഒപ്പുവേക്കേണ്ട സ്ഥാനത്ത് ഞാന്‍ ഒപ്പ് വെച്ചത് എനിക്ക് ഓര്‍മ വന്നത് .അത് കയ്യോടെ പിടികൂടിയപ്പോള്‍ ഉള്ള സാറന്മാരുടെ സന്തോഷം പങ്കുവെക്കാനാണ് എന്നെ വിളിപിച്ചത് എന്നെനിക്കു മനസിലായി .

ചോദ്യശരം കുറിക്കു തന്നെ വന്നു കൊണ്ടെന്കിലും അടൂര്‍ ചിത്രത്തിലെ നായകനെ പോലെയുള്ള എന്റെ നില്പ് കണ്ടു സാര്‍ ഒന്ന് കൂടി അലറി "എവടെ പോയെടാ നിന്റെ നാവു ?.".അത് കേട്ടു ഞാന്‍ ഒന്ന് നടുങ്ങി പോയെന്കിലും എന്റെ നടുക്കം പ്രത്യക്ഷമാക്കാതെ വളരെ വിനീത വിധേയനായി 'ഞാന്‍ ഒന്നും അറിഞ്തില്ലേ നാരായണാ' എന്ന ഭാവത്തില്‍ സാറിന്റെ മുന്നില്‍ താണു വണങ്ങി സകല ഊര്‍ജ്ജവും സംഭരിച്ച് ചോദിച്ചു .

" എന്താ സാറെ പ്രശ്നം ?.".

തോക്കില്‍ കയറിയാണോ ഞാന്‍ ചോദിച്ചതെന്ന്നു ചിന്തിപ്പിക്കും തരത്തില്‍ ഉടന്‍ വന്നു സാറിന്റെ വെടുയുണ്ട വേഗത്തിലുള്ള മറുപടി .

"അധ്യപകന്മാരെ കൊച്ചാക്കമെന്നു കരുതിയോടാ നീ .."

ഹോ പിന്നേ കാല്‍ കാശിനു വിലയില്ലാത്ത എന്റെ ഒരു 'ഒപ്പ്' കൊണ്ട് ആരാണാവോ ഇവടെ കൊച്ചായിപോയത് എന്ന് മനസ്സില്‍ പറഞ്ചു കൊണ്ട് തടിയൂരാനുള്ള വഴികള്‍ തേടി ഞാന്‍ തെര്‍മോകോള്‍ കൊണ്ട് അലങ്കരിച്ച സ്ടാഫ്ഫ്രൂമിന്റെ മച്ചും നോക്കി വല്ല ലൂപ് ഹോളും കിട്ടുമോ എന്ന് ചിന്തിച്ചു . ഒന്നും തടയുന്നില്ലല്ലോ എന്ന തിരിച്ചറിവ് വന്നത് കൊണ്ട് പതിവ് തന്ത്രം തന്നെ പ്രയോഗിച്ചു

" സാര്‍... ഞാന്‍ അല്ല ..അത് ....ചെയ്തത് ..".

ഏറ്റില്ല, ആ പഹയന്‍ എല്ലാം സാരന്മാരോട് വെളിപെടുതിയിരിക്കുന്നു (ദുഷ്ടാ ..).

ഒപ്പിട്ടു സാറന്മാരെ കൊച്ചാകിയതും കഴിഞ്ഞു കൊച്ചായ സാറന്മാരെ കള്ളം പറഞ്ഞു പിന്നെയും കൊച്ചാക്കാന്‍ ശ്രമിച്ചതിനും കൂടി ഉള്ള സമ്മാനമായി വീട്ടില്‍ നിന്നും രക്ഷിതാവിനെ ബഹുമാനപെട്ട സാറിന്റെ സന്നിധിയിലേക്ക് ആനയിച്ചു കൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാ മതി എന്നുള്ള സാറന്മാരുടെ പതിവ് പിന്തിരിപ്പന്‍ നയം തന്നെ ആയിരുന്നു എനിക്കും ആ സാറന്മാര്‍ തന്നത്.ഫാദര്‍ കോളേജന്റെ പടി കടക്കുന്ന ആ നിമിഷം തൊട്ടേ എന്റെ സകല കല പരിപാടികളും ചോര്‍ന്നു കിട്ടും ,വലതു പക്ഷ സഹയാത്രികനായ ഫാദര്‍ എന്റെ വിപ്ലവ പ്രവര്‍ത്തനങ്ങളുടെ കേസ് ഷീറ്റ് കയ്യില്‍ കിട്ടിയാല്‍ വലതാണോ ഇടതാണോ എന്ന് നോക്കാതെ എന്നെ രണ്ടു കരണ കുറ്റിയും തകര്‍ക്കും തീര്‍ച്ച. പിന്നെ ഫാസ്റ്റ് ഇയറില്‍ തോറ്റു തുന്നം പാറിയ രണ്ടു സബ്ജച്ടില്‍ തോല്കാനുണ്ടായ യഥാര്‍ത്ഥ കാരണം വീട്ടില്‍ ഫ്ലാഷ് ആയാല്‍ മാനം പോകില്ലേ .ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല .എല്ലാം പിഴ, എന്റെ പിഴ ,എന്റെ മാത്രം പിഴ .

ആവനാഴിയിലെ ശേഷിക്കുന്ന അസ്ത്രങ്ങള്‍ കൂടി ഞാന്‍ പ്രോയോഗിച്ചു കൊണ്ടിരുന്നു ,ആ സഹൃദനായ(!) സാറിന്റെ കല്ല്‌ പോലെ ഉള്ള മനസ്സ് മാത്രം മാറുന്നില്ല .ഒരു രക്ഷയും ഇല്ല രക്ഷപെടാന്‍ . ചിന്ത ശേഷി അല്പം കൂടുതലുളത് കൊണ്ട് സമയം പാഴാക്കാതെ ഒരു രക്ഷ മാര്‍ഗം തേടി എന്റെ മനസ്സ് അലഞ്ഞു തിരിഞ്ഞു വട്ടം കറങ്ങി.

ആത്മ വിശ്വാസം കൂടുതലുള്ള എനിക്ക് കൂടുതല്‍ കറങ്ങേടി വന്നില്ല. പണ്ട് മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ടീച്ചറിന്റെ (ഞങ്ങള്‍ സ്നേഹത്തോടെ കറുത്തമ്മ ടീച്ചര്‍ എന്ന് വിളിക്കുന്ന ടീച്ചര്‍) മേശയില്‍ നിന്നും ചോക്ക് മോഷ്ടിച്ചതിന് കയ്യോടെ പിടികൂടി ഹെഡ് മാസ്റ്ററുടെ തിരുമുന്നില്‍ പ്രോയോഗിച്ച പ്രോയോഗിച്ച പ്രോയോഗിച്ച ഹാജരാക്കിയപ്പോള്‍ തന്ത്ര പരമായ ഒരു നീക്കം അത് മാത്രമെ ഇനി ബാക്കി ഉള്ളൂ .അതീ സാഹചര്യത്തില്‍ പ്രയോഗിക്കണോ എന്നൊരു ആശയ സംഘട്ടനം . രക്ഷപെടാന്‍ വേറെ മാര്‍ഗം ഒന്നും ഇല്ലാത്തതിനാല്‍ അതങ്ങ് പ്രയോഗിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു . എന്റെ തന്ത്രപരമായ പരീക്ഷണത്തിന് ഞാന്‍ സ്വയം സജ്ജമായി .സകല ധൈര്യവും സംഭരിച്ച് ഞാന്‍ കൌണ്ട് ഡൌണ്‍ തുടങ്ങി .

3...2...1..

ആ നിമിഷം വരെ സാറിന്റെ ശബ്ദം മാത്രം മുഴങ്ങി കേട്ടിരുന്ന സ്റ്റാഫ് റൂമില്‍ പിന്നെ കേട്ടത് എന്റെ ആര്‍ത്തട്ടഹസിക്കുന്ന,സകലതിനെയും കിടിലം കൊള്ളിക്കുന്ന വിപ്ലവം തുളുമ്പുന്ന എന്റെ 'നിലവിളി' ആയിരുന്നു.എന്റെ ഒടുവിലത്തെ അസ്ത്രം ,ഇതിലെന്കിലും തടിയൂരാന്‍ കഴിയണമേ എന്ന പ്രാര്‍ത്ഥനയോടെ മുന്നും പിന്നും നോക്കതെയങ്ങു കരയുകയാണ് ഞാന്‍ .തുടക്കത്തില്‍ വേനല്‍ കാലത്തേ ഭാരത പുഴ പോലെയായിരുന്നെന്കിലും നിമിഷം കൂടും തോറും നിറഞ്ഞൊഴുകുന്ന മഴക്കാലത്തെ ഭാരത പുഴ പോലെ എന്റെ കണ്ണ് നീര്‍ ധാര ധാരയായി ഒഴുകി. ഒട്ടും താളത്മകമല്ലാത്ത എന്റെ നിലവിളി കേട്ടു സാര്‍ ആകെ കണ്‍ഫ്യൂഷന്‍ ആയി .ആരെകെയോ എന്റെ വൃത്തികെട്ട നിലവിളി കേട്ടു സ്റ്റാഫ് റൂമിലേക്ക്‌ എത്തി നോകുന്നുന്ടെന്കിലും ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെ എന്റെ പരീക്ഷണ വിജയത്തിനായി കരഞ്ഞു പ്രയത്നിച്ചു കൊണ്ടിരികയായിര്ന്നു അപ്പോള്‍. എന്റെ കണ്ണുനീര്‍ പുഴയുടെ മുന്‍പില്‍ സാറിന്റെ മസില്‍ അലിഞ്ഞില്ലാതാകുന്നത്‌ വരെ തുടര്‍ന്നു എന്റെ ഈ തുള്ളല്‍ .ഒന്ന് ഗുണദോഷിച്ചു ക്ലാസില്‍ പൊയ്ക്കോ എന്ന് പറയുന്നത് വരെ ഞാന്‍ കണ്ണീര്‍ വാര്കുകയായിരുന്നു .അഭിമാനം പോയാലെന്താ അപമാനം പോയില്ലല്ലോ .

സാറിന്റെ മുന്നില്‍ നിന്നും രക്ഷപെട്ടു ഒന്നും സംഭവിക്കാത്ത പോലെ ക്ലാസ്സില്‍ കയറി ഇരിക്കുമ്പോള്‍ എന്റെ ചുണ്ടുകളില്‍ ഒരു ജേതാവിന്റെ പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു.











Wednesday, September 17, 2008

പരീക്ഷണം-I (വാരിയെല്ല്!='വാല്‍'എല്ല് )

                    അന്നും പതിവു പോലെ ഞാന്‍ സന്തോഷവാന്‍ ആയിരുന്നു ..എന്തെന്നല്ലേ?.പ്രത്യേകിച്ച് ഒരു പണിയും ചെയ്യാതെ വീടിന്റെ വരാന്തയില്‍ ഇരുന്നു ലോകം കാണുന്നതിന്റെ സുഖം ,അങ്ങനെ കിട്ടുന്ന സന്തോഷം .. ആഹാ ..ഹാ ..
                 അറബികടലിനു എന്റെ വീട്ടില്‍ നിന്നും 100 മി . മാത്രമെ അകലമുള്ളൂ എന്നതിനാല്‍ തിരമാലകളുടെ ഇരമ്പുന്ന വുകൃതമായ ശബ്ദവും ഇടക്യ്കു‌ കടല്‍ കാറ്റിനോട്  കൂട്ട് ചേര്ന്നു വരുന്ന മീനിന്റെ നാറുന്ന വാടയും ഒഴിച്ചാല്‍ അന്തരീക്ഷം ശുദ്ധം തന്നെ ,പ്രുകൃതി സൌന്ദര്യവതി തന്നെ ..
               വീട്ടില്‍ ആടിനെ വളര്താതത് കൊണ്ടോ ,മില്‍മ ഒരു കുത്തകയായി വളരാതിരിക്കാന്‍ വേണ്ടിയോ എന്തോ വീടിലെന്നും കട്ടന്‍ ചായയെ ഉണ്ടാകാറുള്ളൂ ..'ഒരു ദിനേശ് ബീഡി കൂടി കിട്ട്യാല്‍ ' എന്ന് ഞാന്‍ ചിന്തികാതില്ല ..
            'കട്ടനെന്കില്‍ കട്ടന്‍ കുടി ' എന്ന തിരിച്ചരിവുള്ളത് കൊണ്ടു ഒരു പരാതിയും കൂടാതെ വീണാല്‍ പൊട്ടാത്ത ഗ്ലാസില്‍ (സ്റ്റീല്‍ ഗ്ലാസ് എന്നും പറയാം) കട്ടനൂതി കുടിചായിരുന്നു എന്റെ സുഖവാസം ...എന്റെ വീടിനു ഒരു പ്രത്യേകത ഉണ്ട് ,വീടിന്റെ ഗാര്‍ഡന്‍ ഞങ്ങളുടേതല്ല ,കണ്‍ഫ്യൂഷന്‍ ആയി ല്ലേ? !!.എന്റെ വീടിന്റെ മുറ്റം പബ്ലിക് റോഡ് ആണ് എന്നാണു ഞാന്‍ ഉദേശിച്ചത് .അതായത് ഞാന്‍ എന്റെ വീട്ടീന്ന് സുന്ദരമായ എന്റെ കാല്‍പാദം പുറത്തേയ്ക്‌ വെച്ചാല്‍ ചെന്നു അമരുന്നത് ചളിപുരണ്ട പഞ്ചായത്ത് റോഡിന്റെ പള്ളയില്‍ ആണ്..
              റോഡിലൂടെ ഒരു പാടു ആണും പെണ്ണും നടന്നും ചാടിയും ഓടിയും ഒക്കെ പോകും ..
പ്രത്യേകിച്ചൊരു പണിയും ഇല്ലാത്തതിനാല്‍ ആ ചട്ടവും ഓട്ടവും ഒക്കെ ആസ്വദിച്ചാണ് ഞാന്‍ ഇരിക്കുന്നത്
സ്ത്രീ യാത്രക്കാരാണ് കൂടുതല്‍ എന്നതിനാല്‍ എന്റെ ഈ ആസ്വാദനം വീട്ടുകാര്‍ ശ്രധിക്കുണ്ടോ എന്ന് കൂടി ഞാന്‍ നോക്കുനുമുണ്ട് കേട്ടോ ..!!!
              എന്റെ ഈ സൂക്ഷ്മ നിരീക്ഷണത്തില്‍ എനിക്ക് ബോദ്യപെട്ട ഒരു ഞെട്ടിക്കുന്ന സത്യത്തിന്റെ പിറകിലുള്ള ചെതോവികാരമാണ് ഞാന്‍ ഇവടെ പറയാന്‍ പോകുന്നത് ..അത്നു മുന്പ് ആ ഞെട്ടിക്കുന്ന സത്യം വെളിപെടുതാം...
         "സ്ത്രീകള്‍ ബഹുമാനിക്കപെടെണ്ടാവരാന് " എന്ന കാര്യം എന്നെ പോലെ നിങ്ങള്‍ക്കും അറിയാല്ലോ ?. എന്നാല്‍ ഞാന്‍ കാണുന്നതോ...!   ഇവിടെ  ഒന്നോ അതിലധികമോ സ്ത്രീകള്‍ ഓരോ  പുരുഷന്റെയും വാലാട്ടി പട്ടി പോലെ നടക്കുന്നു.വരത്തന്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വേഗത കൂട്ടുന്നു ,കുറയ്ക്കുന്നു ,നില്ക്കുന്നു ..ഇതെന്തു കൊണ്ടു ബഹുമാനിക്കപെടെണ്ട സ്ത്രീകള്‍ ബഹുമാനിച്ചുകൊണ്ടിരിക്കുന്നവലആകുന്നു ?..
                 അനീതി !.. അക്രമം !!.. അനീതി !!! .. നെറികേട് ...!!!
                  കട്ടന്റെ രുചി ആസ്വദിച്ചു സ്വസ്ഥമായിരുന്ന എന്റെ മനസ്സു അസ്വസ്ഥമായി .. എന്റെ വിപ്ലവ ചിന്തകള്‍ ഉണര്‍ന്നു
.
         അങ്ങനെ എന്റെ വിപ്ലവാത്മക പരീക്ഷണ സിദ്ധാന്തങ്ങളിലെ നാഴികകല്‍ എന്ന് ഞാന്‍ സ്വയം വിശ്വസിക്കുന്ന സമവാക്യം പിറവിയെടുത്തു "വാരിയെല്ല്!= 'വാല്‍' എല്ല് "..മനസിലായില്ല അല്ലെ ,മനസിലാകണമെങ്കില്‍ നിങ്ങള്‍ കുറച്ചു പിറകോട്ടു പോണം ...
                    കുറച്ചു കാലം പിറകോട്ടു ,അങ്ങ് ആദമിന്റെ സ്വര്‍ഗത്തിലേക്ക് ....
*********************************
                 ആദമിനെ എല്ലാര്ക്കും അറിയാല്ലോ ല്ലേ ,?.അതെ നമ്മുടെ  ഒകെ മുതുമുത്തച്ചന്‍ ..മനുഷ്യ വംശത്തിലെ ആദ്യ ഇനം ..ദൈവത്തിന്റെ ആദ്യ ബ്രാന്‍ഡ് അമ്ബാസിടെര്‍ ..
               അന്ന് മറ്റു മൃഗങ്ങളെ പോലെ തന്നെ മനുഷ്യനും ദൈവം  വാല്‍ കൊടുത്തിരുന്നു ..
                ആ വാല്‍ ഇന്നു നിനലവില്ല (?)..
                അത്നെങനെ അപ്രത്യക്ഷമായി ?..
                നമുക്കു സ്വര്‍ഗത്തിലേക്ക് കടക്കാം ..->>---------->
               ആദമിന്റെ സ്വര്‍ഗവാസം അല്ലലില്ലാതെ കഴിഞ്ഞു  പോയിരുന്ന കാലം ...പതിവു പോലെ അന്നും സ്വര്‍ഗത്തില്‍ സൂര്യനുദിച്ചു ..കൂടെ ആദം ഉണര്‍ന്നു ..കുളിച്ചു കുട്ടപ്പനായി സ്വര്‍ഗം ചുറ്റാന്‍ ഇറങ്ങി..
ഇടയ്ക്ക് ഭക്ഷണം കഴിക്കാന്‍ ആയി ദൈവത്തിന്റെ കൊട്ടാരത്തിലും പോയി ..അഖിലസ്വര്ഗ ദേവാസ് യുണിയന്റെ സമ്മേളനം നടക്കുന്നതിനാല്‍ ദേവന്മാര്‍ ലീവിലായതിനാല്‍ ഗേറ്റ് പൂട്ടിയിരികയായിരുന്നു അപ്പോള്‍ .അന്നം മുടക്കരുതല്ലോ എന്ന് കരുതി ആദം മതില് ചാടാന്‍ ഒരു ശ്രമം നടത്തി ..പാവം ആദം ദാ കിടക്കുന്നു താഴെ .എല്ലാത്തിനും കാരണം ഈ വാല്‍ തന്നെ ...അത് മാത്രമോ അങ്ങിനെ പല സന്ദര്‍ഭങ്ങളിലും ഈ വാല് ആദമിന്  ഒരു കീറാ  മുട്ടിയായി.നന്നായൊന്നു ഉറങ്ങാന്‍ പോലും വാല് സമ്മതിക്കില്ല ..എപ്പൊഴും  ആടി കൊണ്ടേ ഇരിക്കും..അത് മാത്രമോ ,ഈ വാല്‍ കാരണം വാനരന്മാര്‍ അവരടെ പിന്‍ഗാമിയായി ആദമിനെ യാണ് ചൂണ്ടി കാണിക്കുന്നത് .ചേയ്......
              അങ്ങിനെ ആദമിന്റെ ബുദ്ധി ആദ്യമായി പ്രവര്‍ത്തിച്ചു തുടങ്ങി ..."ഇതിനൊരു പരിഹാരം കാണാതെ രക്ഷയില്ല "..ദൈവം സകല ജീവജാലങ്ങളുടെയും വട്ടമേശ സമ്മേളനം വിളിച്ച ആ ദിവസം ആദം തന്റെ മോഹം ദൈവ സമക്ഷത്തില്‍ ബോധിപിച്ചു .."ദൈവമേ  ഈ വാല്‍ എനിക്ക് ഒരു ശല്യം ആയികൊണ്ടിരികയാണ് ,ആയതിനാല്‍ പരിഹാരമായി ഈ വാല് അങ്ങു തിരികെ എടുത്താലും"...ആദം തന്റെ ആവശ്യം ധരിപിച്ചു ..ഭാവിയില്‍ തന്റെ വീര ശൂരത മനുഷ്യ കുലതില്‍ എതികേണ്ട ആദം  പിണങ്ങാതിരിക്കാന്‍ മനസ്സില്ല മനസ്സോടെ ദൈവം ആ ആവശ്യം അംഗീകരിച്ചു ..വാല് പോയ ആദം കൂടുതല്‍ സുന്ദരനും സുശീലനും ആയി .
               അതെ സമയം ദൈവം ആകെ ധര്‍മ സന്കടത്തില്‍  ..മുറിച്ചു കളഞ്ഞ ആദമിന്റെ വാല്‍ തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ തോന്നി ദൈവത്തിനു ..ആ വാല്‍ അങ്ങിനെ ചുമ്മാ ഇരിക്കുന്നതിനോട് ദൈവത്നു യോജിപ്പില്ല ..എന്ത് ചെയ്യും ..ദൈവം ആരാ മോന്‍ ...അങ്ങേരു തന്നെ ഐഡിയ കണ്ടുപിട്ച്ചു പുതിയ ഒരു വര്‍ഗത്തെ ഈ വാലില്‍ നിന്നും സൃഷ്ടിക്കുക .......അതെ അതെ ഏകപക്ഷീയമായി ആ തീരുമാനം അന്ഗീകരിക്കപെട്ടു ..
                 അങ്ങിനെ ആദമിന്റെ വാലില്‍ നിന്നും വേറൊരു വര്‍ഗം, സൃഷ്ടിക്കപെട്ടു ..പക്ഷെ മനുഷ്യന്റെ വാലില്‍ നിന്നും ഉരുതുരിന്ചു വന്നതിനാല്‍ ആ സൃഷ്ടി ഏകദേശം മനുഷ്യനോട് സാമ്യത പുലര്‍ത്തി ..വീണ്ടും പ്രോബ്ലം പുതിയ വര്‍ഗം പഴയ വര്‍ഗതിനോട് സാമ്യത  പുലര്‍ത്തുന്നു ..അങ്ങനെയെന്കില്‍ ഈ വര്‍ഗം എങ്ങനെ പുതിയ വര്‍ഗം ആകും ?..ദേവലോകം ആകെ കണ്‍ഫ്യൂഷന്‍ ആയി .അതിനും  പരിഹാരം ദൈവം തന്നെ കണ്ടുപിട്ച്ചു ..ഈ പുതിയ വര്‍ഗത്തെ  ആദമിന്റെ വര്‍ഗ്ഗത്തില്‍  ചേര്‍ക്കുക എന്നിട്ട്  ആദമിന്റെ വര്‍ഗത്തെ രണ്ടായി തിരിക്കുക ആണ്‍ ,പെണ്‍..ആദമിന് ഒരു ഇണയെയും കിട്ടുമല്ലോ ..എപ്പടി ...!!!അങ്ങിനെ 'ഹവ്വ ' എന്ന നമ്മുടെ മുത്തശിയും ഉടലെടുത്തു ...വാലില്‍ നിന്നും ഉടലെടുത്തതിനാല്‍ ഹവ്വ ആദമിന്റെ വാല് പോലെ എന്നും കൂടെ തന്നെ ജീവിച്ചു .
****************************
            സുഹൃത്തുക്കളെ ഇപ്പോള്‍ മനസിലായല്ലോ സ്ത്രീകള്‍ പുരുഷന്റെ വാല് പോലെ പിറകെ നടക്കാനുണ്ടായ കാരണം !!!..ഇനി ഇതല്ല ,വാരിയെല്ലില്‍ നിന്ന് തന്നയാണ് സ്ത്രീ ഉണ്ടായത് എന്ന് വാദിക്കുന്നുവെങ്കില്‍ എന്ത് കൊണ്ട് സ്ത്രീകള്‍ വാരിയെല്ലിനെ പോലെ കരുത്ത് കാണിക്കുന്നില്ല? ..പക്ഷേയോ വാലിന്റെ എല്ലാ സ്വഭാവവും കാണിക്കുന്നുണ്ട്  താനും ...!!!അതെ ...വാരിയെല്ല്!='വാല്‍'എല്ല്
**********
           തെളിയിക്കപെട്ട ചുരുളഴിഞ്ഞ  രഹസ്യത്തിന്റെ നിര്‍വൃതിയില്‍ വീണാല്‍ പൊട്ടാത്ത ഗ്ലാസിലെ കട്ടന്‍ ചായയുമായി എന്റെ ഗോദ്രെജ് കസേരയില്‍ ഞാന്‍ ഇരുന്നു ..അപ്പോള്‍ എന്റെ ചുണ്ടുകളില്‍ ഒരു പുഞ്ചിരി ഉണ്ടായിരന്നു ...........
NB: ചില ഇടങ്ങളില്‍ പുരുഷന്മാര്‍ സ്ത്രീകളുടെ വാല് പോലെ നടകുന്നത് കാണുന്നു  ..അത് ഹോര്‍മോണുകളുടെ ഏറ്റ  കുറച്ചില്‍ കൊണ്ടാണ് എന്ന് ശാസ്ത്രം പറയുന്നു ..
                                                                                                            ലാല്‍ സലാം ..
                                                                                       കടപ്പാട് : അനീഷ് N അമ്പാടി 

Tuesday, September 16, 2008

നന്ദി നന്ദി ...

എഴുത്തുകാരന്‍ ആകുക എനന എന്‍റെ ആഗ്രഹം ഇതാ സഫലമാകാന്‍ പോകുന്നു ....വായിക്കാന്‍ ഞാന്‍ മാത്രമുള്ള എന്‍റെ ഈ ബ്ലോഗ് ,എന്‍റെ ആഗ്രഹ സഫലീകരണത്തിന്റെ നേര്വഴിയയത്തില്‍ ഞാന്‍ സന്തോഷിക്കുന്നു ...
ഈ അനര്ഗ നിമിഷത്തില്‍ എന്‍റെ എല്ലാ നന്ദിയും എന്നോട് തന്നെ ഞാന്‍ പറയട്ടെ ...!!!.
അങ്ങനെ കീബോര്ഡ് എനന തൂലികയിലൂടെയനെന്കിലുമ് ,ഇനി എന്‍റെ അര്‍ത്ഥമറിയാത്ത ഭാവനകളും ചിന്തകളും തോന്നിയപോലെ പോസ്റ്റ് ചെയ്യാന്‍ എനിക്കും കിട്ടി ഒരു ബ്ലോഗ് ....'എന്‍റെ വിപ്ലവാത്മക പരീക്ഷണങ്ങള്‍ ' എനന തലകെട്ട് ഇതില്‍ വരുന്ന പോസ്ടുകളുമായി യാതൊരു ബന്ധം പുലര്തില്ലെന്കിലും നീതിയുകത്മായി കമന്‍റ് വിടുന്ന പ്രിയ വായനക്കാരാ നിങ്ങളുടെ കമന്റുകള്‍ വിപ്ലവം നിറഞ്ഞതാകട്ടെ എന്ന് പ്രത്യാശിക്കുന്നു ....
എന്‍റെ ആദ്യ പരീക്ഷണത്തെ കുറിച്ചുള്ള വിവരം സമയം കിട്ടുന്ന പോലെ ഞാന്‍ പോസ്റ്റ് ചെയ്തു കൊള്ളാം ..
എന്നാലും നിങ്ങളുടെ കമന്റുകള്‍ ഇപ്പോള്‍ തന്നെ പോസ്റ്റ് ചെയുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല ...
ഒരിക്കല്‍ കൂടി ഞാന്‍ എന്നോട് തന്നെ നന്ദി പറഞ്ഞു തല്‍കാലം നിര്ത്തുന്നു ...നന്ദി നന്ദി നന്ദി ..
ലാല്‍ സലാം ....