തികച്ചും അന്ധവിശാസതോടും യുക്തിരഹിത ചിന്തകളോടും അകന്നു നില്‍കുന്ന ഒരു വ്യക്തിയാണ് ഞാന് .അതിന്റെ ഭാഗമായി സമൂഹത്തിലെ ഭൂരിഭാഗവും വിശ്വസിക്കുന്ന അദൃശ്യനായ "ദൈവത്തിന്റെ" നിലനില്പിനെ കുറിച്ചോ അദ്ധേഹത്തിന്റെ പരമ ശക്തിയെ കുറിച്ചോ ചിന്തിച്ചു സമയം പാഴാക്കാനും ഞാന്‍ മെനക്കടാറില്ല. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ആ വിശാസവുമായി പിടയ്കുന്നത് കാണുമ്പോള്‍ പുച്ഛിച്ചു തള്ളുന്ന എനിക്ക് പക്ഷെ ഇത് വരേയ്ക്കും ശ്മാശനത്തില്‍ നിന്നോ ദൈവ സന്നിധ്യില്‍ നിന്നോ ഭീഷണിക്ക് കത്തുകളും വന്നിട്ടില്ല .എന്നിട്ടും ഈയിടെയായി അവരൊക്കെ വിശ്വസിക്കുന്ന ദൈവം ഉണ്ടോ എന്നൊരു തോന്നല്‍ എന്നില്‍ വളരാന്‍ തുടങ്ങിയിരിക്കുന്നു. അതെ ,തെറ്റ് ചെയ്യുന്നവനെ ശിക്ഷിക്കുന്ന തിന്റെ ഭാഗമായി നിരപരാധികളെയും ശിക്ഷിക്കുന്ന ദൈവം അല്ല, എല്ലാരും സമന്മാരെന്നു പറയുകയും എന്നാല്‍ പലരെയും പല തരത്തില്‍ സൃഷ്ടിച്ചു വിടുന്ന ആ ദൈവത്തിലും അല്ല ,ഒരു കൊള്ളക്കാരെയും,കൊലപാതകികളെയും ,പെണ്‍ വാണിഭക്കാരെയും സൃഷ്ടിക്കുന്ന ദൈവത്തിലും അല്ല . പിന്നെ എതു 'കോപ്പ് ' എന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും അല്ലെ?..
അദൃശ്യ കാര്യങ്ങള്‍ ,വിദൂരമായിടുള്ള അറിവുകള്‍ ,മരിച്ചു പോയ വ്യക്തികള്‍ ജീവിത കാലത്ത് ചെയ്തു വെച്ച കാര്യങ്ങള്‍ ഇവയൊക്കെ ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ എത്തിക്കുന്ന ഒരു "ദൈവം" ആ ദൈവമാണ് ഈയിടെയായി എന്റെ നെഞ്ഞിന്കൂടും തകര്‍ത്തു കുടിയിരിക്കുന്നത് . അതിനു ഉണ്ടായ കാരണം മറ്റൊന്നും അല്ല ,നമ്മുടെ നാട്ടിലെ പത്രമാധ്യമങ്ങള്‍ അടക്കം ഉള്ള "മാധ്യമ സിന്‍ഡിക്കേറ്റ് " തന്നെ . "മലയാളത്തിന്റെ സുപ്രഭാതം " വായിച്ചാല്‍ അറിയാം അവടെ "അച്ചായനും" "കര്‍ത്താവും " തമ്മിലുള്ള ഒരു ലിങ്ക്. 'മ --ഭൂമി ' വായിച്ചപ്പോല്ലും കണ്ടു അവടെ ഒരു 'എഡിറ്റര്‍ കം ഗോഡ് ' ലിങ്ക്. ഇവര്കൊക്കെ ദൈവം എങ്ങിനെ വാര്തെയെതിക്കുന്നു എന്നല്ലേ അതിനാണ് "സ്വന്തം ലേഖകന്‍ " എന്നാ ഓമന പേരില്‍ ഒരു ദൈവ 'ദൂതന്‍' .ഈ രണ്ടു "പെരിയ ജിങ്ങിടി ' കള്‍ക്ക് പക്ഷെ ഈ ദിവ്യസന്ദേശം വരുന്നത് കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ടിഉടെ കാര്യത്തില്‍ മാത്രമുള്ളൂ എന്നോര്കുമ്പോള്‍ അത്ര അതിശയം ഒന്നും തോന്നിയില്ല കാരണം ,ദൈവവും ,കമ്മ്യൂണിസവും തമിലുള്ള ഈ കൊമ്പ് കോര്‍പ്പ് കുറെ മുന്‍പേ തുടങ്ങിയതല്ലേ. അന്ന് എതിര്‍ക്കാനും ,ചോദ്യം ചെയ്യാനും ആരുമില്ലാതെ അങ്ങേരു സുഖിച്ചിരുന്ന കാലതല്ലേ നമ്മുടെ മാര്‍ക്സും കൂടരും വന്നു ആ ഏകാധിപത്യം അവസാനിപിച്ചത് . അപ്പോള്‍ കമ്മ്യൂണിസം എന്ന് കേട്ടാല്‍ മനോരമയ്ക്കും കോട്ടയം രൂപതയ്ക്കും ഉണ്ടാകുന്ന തുള്ളല്‍ മുകലീനുള്ള ഉള്‍വിളി അല്ലാതെ വേറെ എന്താണ്!.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത തീരുമാനമായ പോളിറ്റ് ബ്യൂറോ വിളിച്ചു ചേര്‍ക്കുന്ന 'രഹസ്യ യോഗങ്ങള്‍' മനോരമയില്‍ 'പരസ്യമാകുന്നു' കേരളത്തീന്ന് വി എസ് ,കാരാടിനു കത്തയച്ചാല്‍ മനോരമയില്‍ അതിന്റെ ഒരു കോപ്പി അച്ചടിച്ചു വരുന്നു . ഇത് മുകളിരിക്കുന്ന ഒരു അദൃശ്യ ശക്തിയുടെ കഴിവില്ലാതെ അച്ചായന് എങ്ങിനെ സാധിക്കും ?. അല്ലേല്‍ പിന്നെ തപാല്‍ വകുപ്പും മനോരമയും തമ്മില്‍ എന്തേലും 'ടിന്ഗോ ഡോള്ഫി ' നടകുനുണ്ടാകണം . ജീവിച്ചിരുന്നപ്പോള്‍ തനി കമ്മ്യൂണിസ്റ്റ് ആയിര്‍ന്ന സഖാവ് മത്തായി ചാക്കോ അദ്ധേഹത്തിന്റെ മരണ ശേഷം സത്യാ കൃസ്ത്യാനി ആണെന്ന് നമ്മടെ സുപ്രഭാതം വിളിച്ചരിയിചില്ലേ ,അതിലും വലിയ തെളിവ് വേണോ ദൈവം ഉണ്ടോ എന്നാരിയാന്‍. ത്യവത്തിന്റെ പുതിയ ഉള്‍വിളി അച്ചായന് ഇന്നലെ കിട്ടി "ഫെബ്രുവരി പതിനാലിന് നടകുന്ന പി ബി യോഗത്തിന്റെ ഭാഗമായി കേരളത്തിലെ പാര്‍ട്ടി ഘടകത്തിന് ജാഗ്രത നിര്‍ദേശം പി ബി നല്‍കി ', ഹേയ് മലയാളികളെ നിങ്ങള്‍ സൂക്ഷിക്കുക അന്നേദിവസം നിങ്ങളുടെ കാര്യം പോക്കാന്നു ഇതാ ദൈവ നിര്‍ദേശം എന്നാണ് മനോരമ പറഞ്ഞതിന്റെ അര്‍ത്ഥം. മനോരമയ്ക്ക് മാത്രമല്ല ചില നിഷേധികള്‍ക്കും പാവം ദൈവം സന്ദേശം നല്‍കാറുണ്ട് അതാണ് ജനശക്തിയില്‍ നമ്മള് കണ്ട ബാലാനന്ദന്‍ സഖാവിന്റെ കത്ത്. പക്ഷെ ദൈവ സന്ദേശത്തിന്റെ അളവ് കൂടുതലായിട്ട് കിട്ടുന്നത് മനോരമയ്ക്ക് തന്നെ. പാവം പാര്‍ട്ടി പ്രവര്‍ത്തകര്‍ നാട്ടിലെ തയ്യല്‍ കടയില്‍ നിന്നും തയ്പിച്ച "ചൈനീസ് ഫ്ലാഗ്' നെ അച്ചായന്‍ ദൈവത്തിന്റെ അനുമതിയോടെ ചൈനയില്‍ നിന്നും ഇറാക്ക് മതി ചെയ്ത കൊടിയാകിയില്ലേ ..എന്തെല്ലാം നാം കാണുന്നു ഇനി എന്തല്ലാം നാം കാണാനിരിക്കുന്നു .. എന്താലായാലും മനോരമ അവരുടെ പരസ്യ വാചകമായ "മലയാളത്തിനെ സുപ്രഭാതം ", എന്നത് മാറ്റി "മലയാളത്തിന്റെ ദിവ്യസന്ദേശം " എന്നാകിയാല്‍ വായികുന്നവന് കാര്യങ്ങള്‍ ഏതാണ്ട് പിടികിട്ടും .
ആരാ പറഞ്ഞെ ദൈവം ഇല്ലാന്ന് ,ദൈവം ഉണ്ടെങ്കില്‍ ദൈവപുത്രന്മാരും ദിവ്യ സന്ദേശ വാഹകരും ഉണ്ട് ,അവരെക്കൊയാണ് നാം കാണുന്ന സുപ്രഭാതവും, 'അറിഞ്ഞതിലും അപ്പുറവും' ഒക്കെ .