Monday, April 6, 2009

തിര്വോന്തരം തമാശ

തലസ്ഥാന നഗരമായ തിരുവനന്തപുരത് ഇപ്പോള്‍ വലിയൊരു തമാശ ആണു നടക്കുന്നത്.വലിയതെന്നു പറഞ്ഞാല്‍ ’ഇമ്മിണി വല്യേ’ ഒരു തമാശ .വേറേ ഒന്നും അല്ല നമ്മുടെ തരൂര്(മുന്നില് ഒരു ശശി ഉണ്ട്!),’തിര്വോന്തരം’ ലോകസഭ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്ത്ഥി ആയി മത്സരിക്കുന്നു,അതും കോണ്ഗ്രസ്സിന്റെ ’കൈ പത്തി’ അടയാളത്തില് തന്നെ. ഇവിടെയാണു തമാശ.ശ്രദ്ധിച്ചു കേട്ടോളൂ.

എന്താണു ഈ ’കോണ്‍ഗ്രസ്സ്’ എന്ന പേരിന്റെ അര്ത്ഥം്,,എനിക്കറിയില്ലായിരുന്നു പക്ഷെ തരൂര്‍ പര്ഞ്ഞപ്പോള് എനിക്കു മനസ്സിലായി ,”അര്‍ത്ഥമില്ലാത്തൊരു പേരാണു.വെറും ആള്‍ കൂട്ടം എന്നര്ത്ഥം”.ഇതു പറഞ്ഞത് വേറെ ആരും അല്ല നമ്മുടെ തരൂര് തന്നെ. ആ ’വെറുമൊരു ആള് കൂട്ടത്തിന്റെ’ ടികറ്റില് ആണു നായകന്‍ ലോകസഭയിലേക്കു കണ്ണും നട്ടിരിക്കുന്നത് ,ജയിച്ചാല് മന്ത്രിയും ആക്കുമത്രെ. വേറെയും ചില കാര്യങ്ങള്‍ ഈ ’വെറുമൊരു ആള് കൂട്ടത്തെ’ പറ്റി പറഞ്ഞിട്ടുണ്ട്.ആധുനിക ഇന്ത്യയുടെ സൃഷടാക്കളായ ഗാന്ധിജി ,നെഹ്റുജി എന്നിവരുടെ ആശയത്തില് നിന്നും ഈ ’കൂട്ടം’ ഒരു പാടു വ്യതിചലിചു എന്നാണു ഒരു കാര്യം. കൂടുതലും ഈ കൂട്ടത്തിന്റെ നേതാക്കളെ ആണു ’നായകന്’ പരാമര്‍ശിക്കുന്നത്.

ഇന്ദിര ഗാന്ധിയെ പറ്റി പറഞ്ഞത് ,ഇന്ദിരയുടെ പിന്നിലെ ”ഗാന്ധി’(തെറ്റിധരിക്കരുത് പേരിന്റെ പിന്നിലെ കാര്യമാണു) ഫിറോസ് ഗാന്ധിയുടെതാണു എന്നും ഫിറോസ് ഗാന്ധിക്കു മഹാത്മാ ഗാന്ധിയുമായി ഒരു ബന്ധവുമില്ല ,അതായത് ഇന്ദിര ഗാന്ധിയിലെ ’ഗാന്ധി’ ഒരു അധിക പറ്റാണു എന്നു നമ്മുടെ നായകന് നമ്മെ ബോധ്യപെടുത്തി തരുന്നു ചേട്ടന്റെ ’പുതുയുഗം പുതു ഇന്ത്യ’ എന്ന ബുക്കിലൂടെ. പിന്നേയുമുണ്ട് കേട്ടൊ ,നെഹ്റുവിന്റെ മകള് സ്വന്തം പിതാവു താലോലിച്ചു വളര്ത്തിയ ജനാധിപത്യത്തെ കശാപ്പു ചെയ്തു എന്നും പതിനഞ്ചോള്ം വര്‍ഷം അധികാരത്തില് ഇരുന്നിട്ടും ഒരു നേട്ടം പോലും ഉണ്ടാക്കാന്‍ ഇന്ദിരക്കു കഴിഞ്ഞില്ല എന്നു കൂടിയും ഉണ്ട്

അങ്ങിനെ ഒരുപാടു ഒരുപാടു പരാമര്‍ശങ്ങള്‍ ഈ കൂട്ടത്തെ കുറിചു ഉണ്ട്.ഇങ്ങിനെയൊക്കെ പറഞ്ഞിട്ടും ഇയാള്ക്കു മത്സരികാന് ’ഈ കൂട്ടത്തിന്റെ ’ സീറ്റെ കിട്ടിയുള്ളൂ എന്നു കാണുമ്പോളാണു അതിശയം തോനുന്നത്.നയിക്കാന് യോഗ്യത ഇല്ലാത്തവരാണു ഇന്ത്യന് ജനാധിപത്യത്തെ നയിക്കുന്നത് എന്നാണു തരൂര് പറയുന്നത്.അതു കൊണ്ടാകണം തരൂര് ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിക്കാന്‍ ഇറങ്ങിയത്,അതും കുറെ സാമ്രാജ്യത്വ രീതികളുമയി.

തിരുവനന്തപുരത്തു കഴിഞ്ഞ തവണ പന്ന്യന്‍ രവീന്ദ്രന്‍ മത്സരിച്ചപ്പോള് നമ്മുടെ കോണ്ഗ്രസ്സുകാര് ഒരു കാര്യം പറഞ്ഞിരുന്നു,’കണ്ണൂര് കാരനായ പന്ന്യന് എങ്ങിനെ തിരുവന്തപുരത്തുകാരുടെ ആവശ്യങ്ങള് തിരിചറിയാന് കഴിയും’ എന്നു. അപ്പോള് ഇംഗ്ലണ്ടില് ജനിച്ചു മുംബയിലും ഡല്‍ഹിയിലും വളര്ന്ന ഈ തരൂരിനു തിരുവനന്തപുരത്തുകാരുടെ ആവശ്യങ്ങള്‍ തിരിചറിയാന് കഴിയുമോ കൂട്ടരേ?..

സ്വന്തം പാര്ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടരിമാരില്‍ ഒരാള് കേരളത്തില് മത്സരിക്കാന് ഉദ്ദേശിചപ്പോള് അയാളുടെ കോലം കത്തിചും ,ചീത്ത വിളിചും ഡെല്ഹിക്കു തന്നെ കെട്ടു കെട്ടിച കോണ്ഗ്രസ്സുകാര്ക്ക് ഇതെല്ലാം എന്തോന്നു പ്രശ്നം.തെറ്റു ചെയ്തവനേ സിംഹാസനത്തില് കയറ്റിയിരുത്തിയ കോണ്ഗ്രസ്സുകാര് മഹാന്മാരു തന്നെ അല്ലെ.

ഇങ്ങിനെ ഒരു വൈരുദ്ധ്യം കോണ്‍ഗ്രസ്സിനും തരൂരിനും സംഭവിച്ചത് അവരുടെ രാഷ്ട്രീയ പാപ്പരത്തമല്ലെ വിളിച്ചു പറയുന്നത്.ശശി തരൂരിനെ കൊണ്ടിട്ടു ’തിര്വോന്തരം’ അമുക്കാന്നു കരുതിയ കോണ്ഗ്രസ്സ്, മധുരിചിട്ടു തുപ്പാനും വയ്യ കയ്പ്പു കാരണം ഇറക്കാനും വയ്യാത്ത ഒരു തരം കായ് കടിച്ചു കണ്ണും തള്ളിയിരിക്കുന്ന ഈ കാഴ്ച കണ്ടാല്‍ ആരാ ഒരു തമാശയ്ക്കു ചിരിക്കാതെ പൊകുന്നെ..