Sunday, November 17, 2013

ചതി ..കൊടും ചതി ..കൊല ചതി

ചെന്നൈയിൽ ന്യൂന മർദ്ദം , പതിവ് ശനിയായ്ഴ്ച ചർച്ചകൾ മുടങ്ങി , ഇന്ന് കുക്ക് വന്നില്ല പട്ടിണി  , തൊട്ടടുത്തുള്ള കണ്ണേട്ടൻ കട തുറക്കാത്തത് കാരണം കുടി വെള്ളം മുട്ടി , സഹ രൂമനു പനി ...
അതെ സച്ചിൻ നിങ്ങൾ ഒരു സംഭവം തന്നെ ആയിരുന്നു ..

ഇന്ത്യയിലെ 100 കോടി' പാവങ്ങളുടെ കഞ്ഞി കുടി താങ്കളുടെ ബാറ്റിലൂടെ ആയിരുന്നല്ലോ .. അട്ടപാടിയിലെ ആദിവാസികളുടെ അട്ട കടി ക്കൊരു ആശ്വാസം താങ്കൾ ആയിരുന്നല്ലോ , പത്തു വർഷമായി കൊണ്ഗ്രെസും കൂട്ടരും ഞങ്ങളോട് ചെയ്യുന്ന നെരികേടിനു ഞങ്ങൾ കണ്ടെത്തിയ ആശ്വാസം സച്ചിൻ അങ്ങ് ക്രിക്കെറ്റു കളികുന്നുണ്ടല്ലോ എന്നായിരുന്നല്ലോ .
അങ്ങ് കളി നിർത്തി പോയാൽ ഇന്ത്യ "ഇരുട്ടിൽ" ആയി പോകും എന്നെന്തെ അങ്ങോര്ത്തില്ല .
അങ്ങ് വാങ്ങി കൂട്ടിയ സമ്മാനങ്ങൾക്ക്  സർക്കാർ നികുതി വേണ്ടാ എന്ന് പറഞ്ഞപ്പോഴും ഞങ്ങൾ ഒന്നും എതിര്ക്കാൻ പോയില്ലല്ലോ , എന്നിട്ടും ഞങ്ങളോടീ ചതി വേണ്ടായിരുന്നു ...
അങ്ങില്ലാതെ ഞങ്ങൾ എങ്ങിനെ കളി കാണും , അങ്ങേയ്ക്ക് വേണ്ടി എത്ര നാളുകൾ ഞങ്ങൾ ലീവെടുത്തു , അതൊക്കെ അങ്ങ് മറന്നോ ?.
അങ്ങയുടെ തീരുമാനം എത്രയും പെട്ടെന്ന് മാറ്റി വീണ്ടും കളിക്കാനിറങ്ങി  ഇന്ത്യയെ വീണ്ടും "രക്ഷിക്കണം"..
                                                         -ഒരു പാവം (പണി എടുക്കാൻ താല്പര്യമില്ലാത്ത ) ഇന്ത്യക്കാരാൻ

Monday, March 25, 2013

വണ്ടി മുതലാളി !!!

മാലോരെ  ദാണ്ടേ  ആ സുദിനം വന്നെത്തി; മാങ്ങാ തൊലി , തേങ്ങാ പൂള് ആൻഡ്‌ മണ്ണാങ്കട്ട .. മനുഷ്യൻ കിനാവ്‌ കൂട കാണാത്ത സംഭവമാണ്‌ . കുറെ വായിച്ചു ശീലിച്ചതുകൊണ്ടാണെന്നു  തോനുന്നു  എന്ത് പറഞ്ഞാലും എവിടേലും കുറചു ചളി സാഹിത്യം കയറിക്കോളും.

സംഗതി ദാ, ഞാനൊരു ബൈക്ക് വങ്ങി . ഓ, ഇത്രേ "ഉണ്ടാർനുല്ലോ" എന്നും പറഞ്ഞു പുച്ചതിന്റെ സകല അതിർ വരമ്പുകളും ലന്ഘിച്ചു  പോക്കറ്റിൽ കയ്യിട്ടു നില്കുന്ന ഉണ്ടകണ്ണന്മാരെ പുചിക്കാൻ വരട്ടെ കാര്യമുണ്ട് . ബൈക്ക് ഓടിക്കാൻ അറിയാത്ത ഒരു ഇരുകാലി ബൈക്ക് വാങ്ങി എന്ന് പറഞ്ഞാലോ, കുറച്ചു പുച്ഛം കുറച്ചു കൂടെ ?..

അമ്മെയാണേ  സത്യം, അറിയാണ്ട്  വാങ്ങിയതാ, ഡ്രൈവിംഗേ. കുറെ കാലമായി ഈ നാണക്കേടും പേറി നടക്കുന്നു, കുറെ ഒരാകിൾ പഠിച്ചിട്ടൊന്നും കാര്യമില്ല കൂട്ടത്തില്  ടു വീലർ ഡ്രൈവിംഗ്  അരിയാത്തവൻ  എന്ന സിമ്പതി കുറെ സമ്പാദിച്ചു  മതിയായി. ജോലി കാര്യത്തിൽ എന്നോട് സംശയം  ചോദിച്ചു മാളോരുടെ  മുന്നില് മാനം കാക്കുന്ന സകല ട്രൈനീസിനും അറിയാം ബൈക്ക് ഡ്രൈവിംഗ് , എന്നിട്ടും എനിക്കറിയില്ല. നോക്കണേ ഒരു നാണക്കേട്‌. കൂട്ടത്തിൽ ഒരു തെണ്ടി മൂഞ്ചി നോക്കി പറയേം  ചെയ്തു "ബൈക്ക് ഓടിക്കാൻ അറിയില്ലേൽ ... പെണ്ണ് കെട്ടിയാൽ എന്ത് ചെയ്യും അണ്ണാ ?"  എന്ന്  അന്ത പയൽ  എന്ന അർത്ഥത്തിൽ ആണ്  ചോദിച്ചതെന്ന് ആലോചിച്ചു  സമയം കളയാൻ വയ്യ. എന്നാ ആയാലും പെണ്ണ് കേട്ടണ്ടായോ  ...

സ്വന്തമായി വണ്ടി ഉള്ള തെണ്ടികളാരും  ഓടിച്ചു പഠിക്കാൻ ബൈക്ക് തരാൻ കൂട്ടാക്കാത്ത പക്ഷം അറ്റ കൈക്ക് ഉപ്പു തേച്ച്ചിലേലും  മാനം മുട്ടി നിക്കണ അപമാനതിന്മേൽ പഞ്ചസാര ആയാലും  പോട്ടെ തേച്ചു പണ്ടാരടങ്ങാൻ തന്നെ അവസാനം തീരുമാനിച്ചു.

ആകെ ഉള്ള കൊച്ചനുജത്തീനെ കെട്ടിച്ചു വിടാൻ വാങ്ങിയ വ്യക്തിഗത വായ്പയുടെ കൂടെ മലവെള്ള പാച്ചിലിൽ പെട്ട കണ്ണീര്ച്ചാല്  പോലെ ആവിയായിയിടും എന്ന് കരുതി ഉഴിഞ്ഞിട്ടിട്ടും എന്റെ വിശാല മനസ്കരായ ബന്ധുക്കളുടെ അകമഴിഞ്ഞ സഹായം കൊണ്ട്  കോട്ടം  കൂടാതെ ബ്രേക്കിട്ടു നിന്ന   എന്റെ അഞ്ചു വര്ഷകാല സമ്പാദ്യം അറുപതിനായിരം ഉലുവ  അങ്ങട് ഒറ്റ വീശാ .. ദാ വന്നു വണ്ടി - ദേ പോയി കാശ് ...

വാൽ കഷണങ്ങൾ 

1. മമ്മി പറഞ്ഞത് : " മെയിൻ റോഡിലൊക്കെ ഇറങ്ങുമ്പോ സൂക്ഷിക്കണം" , പാവം അമ്മയ്കരിയില്ലല്ലോ മോന്റെ നിരക്ഷരത (അയ്യോ പാവം)
2. അപ്പന്റെ വക: " എന്റെ മോനെ നീ ബൈക്ക് ഓടിച്ചു പഠിക്കാൻ തീരുമാനിച്ചത് ഫാഗ്യം , വല്ല ട്രെയിനോ വിമനമോ ആയിരുന്നേൽ അത് വാങ്ങിക്കാൻ എവിടെന്നാട പണം ?"... ബുദ്ധിയുള്ള  ഫാദർ !..
3. കൂട്ടുകാര് പറഞ്ഞത് : "എടൊ ഒന്ന്  രണ്ടു വട്ടം വീഴും അതൊക്കെ ഇതിൽ പറഞ്ഞിട്ടുള്ളതാ , അപ്പോഴേ പഠിക്കാൻ പറ്റൂ" - തെണ്ടികൾ,  ഞാൻ കാശ് കൊടുത്തു വാങ്ങിയതല്ലേ നിനക്കൊക്കെ എന്തും പറയാല്ലോ (വീഴുമ്പോ വിളിക്കാം ഡാ , നിനക്കൊക്കെ ചിരിക്കാല്ലോ )
4. നായകനു പറയാനുള്ളത് : "പുയ്യാപ്പ്ലെന്റെ ഹോണ്ട ആക്ടിവയിൽ ചെത്തി മിനുങ്ങാൻ മോഹിക്കുന്ന അവിഹാതികളായ  ഉമ്മാച്ചി കുട്ടികളെ നിങ്ങൾ എത്രയും പെട്ടെന്ന് എന്റെ രക്ഷിതാക്കളുമായി കോണ്ടാക്റ്റ് ചെയ്ത് വേണ്ട പോലെ ചെയ്യുവിൻ  എന്നഭ്യര്തിക്കുന്നു - " - ഉമ്മച്ചി കുട്ടി  മതി, വിപ്ലവിക്കാൻ ആരോഗ്യം ഇല്ല..