എന്റെ വിപ്ലവാത്മക പരീക്ഷണങ്ങളില്‍ ആവശ്യം വരുമ്പോളൊക്കെ പരീക്ഷിച്ചു വിജയിച്ച എന്റെ മഹത്തായ ഒരു വിപ്ലവാത്മക പരീക്ഷണത്തെ കുറിച്ച് കേള്‍ക്കണ്ടേ സുഹൃത്തുക്കളെ!.?. എന്റെ ഈ പരീക്ഷണം നന്നായി ഉപയോഗപ്രദമായ രീതിയില്‍ ഞാന്‍ പരീക്ഷിച്ചത് എന്റെ എന്റെ പോളി ടെക്നിക് കോളേജ് ജീവിതത്തില്‍ ആണ് എന്നാണു എന്റെ വ്യക്തമായ ഓര്മ ..
ആദ്യമേ പറയെട്ടെ ,എന്റെ ഈ പരീക്ഷണ കുറിപ്പിലെ കഥയും കഥാപാത്രങ്ങളും ഒട്ടും തന്നെ സാങ്കല്പികം അല്ല .ജീവിച്ചിരിക്കുന്നവരുമായോ ,മരിച്ചു പോയവരുമായോ ഇതിലെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും വല്ല സാദൃശ്യവും തോന്നുന്നുവെന്കില്‍ 'യാദൃശ്ചികം' എന്ന് ചിന്തിക്കുന്നത്നു മുന്‍പ് യാതാര്ഥ്യവുമായുള്ള അതിന്റെ ബന്ധത്തെ കുറിച്ച് ആലോചികേണ്ടതാണ്. അങ്ങനെ യാതാര്‍ഥ്യവുമായി വല്ല ബന്ധവും നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ ,നിങ്ങളുടെ പരാതികളും ,പരിഭവങ്ങളും,അനുമോദനങ്ങളും ഈ പരീക്ഷണ കുറിപ്പിന്റെ താഴെ ഉള്ള കമെന്റ് ബോക്സില്‍ നിക്ഷേപികാവുന്നതാണ് .
എന്റെ പരീക്ഷണ താളുകളിലേക്ക് ....
അന്ന് ഞാന്‍ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ഡിപ്ലോമ വിദ്യാര്‍ഥിയായി തിരൂര്‍ പോളിയുടെ വിരിമാറില്‍ മസിലും വിടര്‍ത്തി ആര്മാദിചിരുന്ന കാലം . എല്ലാ ആണുങ്ങളും ചെയ്യുന്ന പോലെ ക്ലാസ് കട്ട് ചെയ്തു സിനിമയ്ക്ക് പോകല്‍ ,കോളേജിന് തൊട്ടപ്പുറത്തുള്ള ഹൈ സ്കൂളിന്റെ മുന്നിലുള്ള ബസ് സ്റ്റോപ്പില്‍ ഇരുന്നു തുള്ളി തുള്ളി പോകുന്ന ചെല്ല കിളികളുടെ വായേല് നോട്ടം ,കോളേജില്‍ നിന്നും നാല് കിലോമീറ്റെര്‍ ദൂരത്തുള്ള തുഞ്ചന്‍ പറമ്പില്‍ കാറ്റ് കൊള്ളാന്‍ പോകുക എന്നിങ്ങനെ എനിക്ക് മാത്രം നഷ്ടം സംഭവിക്കാവുന്ന അല്ലറ ചില്ലറ കലാപരിപാടികളുമായി കോളേജു ജീവിതം നമ്മുടെ പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ പ്രസംഗം പോലെ എങ്ങും സ്പര്‍ശിക്കാതെ പാഴായി പോയ കാലഘട്ടം.
സമരങ്ങളിലെ ഒന്നാമനായ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ അവസാനത്തെ പ്രവര്‍ത്തകനായി അന്ന് ഞാന്‍ കോളജ് ഗേറ്റിനു മുന്നില്‍ നടത്തിയിന്ന പഠിപ്പ് മുടക്കി സമരത്തില്‍ എന്റെ സഹ സഖാക്കളുടെ മുദ്രാവാക്യങ്ങള്‍ എന്റെ ഇരുചെവികള്‍ പോലും കേള്‍ക്കാതത്ര ഉച്ചത്തില്‍ വിളിച്ചു വലതുപക്ഷ സഹായത്രികന്മാരായ(ബൂര്‍ഷ!) അധ്യാപകന്മാരുടെ കണ്ണ് ഉരുട്ടിയുള്ള രൂക്ഷ നോട്ടങ്ങള്‍ സ്വയം ഏറ്റുവാങ്ങാന്‍ തുടങ്ങിയ സുവര്‍ണ്ണ ,സുന്ദര കാലം . ആ രൂക്ഷ നോട്ടങ്ങള്‍ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് കലാലയ ജീവിതത്തില്‍ എനിക്ക് കിട്ടിയ വെങ്കല മെഡലുകളായി ഞാന്‍ കാണുന്നു ..
ആ കാലത്തെ ഒരു സുപ്രഭാതം ..
മുന്‍കൂട്ടി നിശ്ച്ചയിച്ച ആ ദിവസത്തെ പഠിപ്പ് മുടക്കി സമരം പ്രിന്സിപാളിന്റെ കയ്യിന്റെ വണ്ണം കണ്ടിട്ടോ ആ സമുന്നത ശബ്ദത്തിന്റെ ഗാംഭീര്യം കേട്ടോ എന്റെ സഖാക്കള്‍ ഉപേക്ഷിച്ചു അവരവരുടെ ക്ലാസില്ലേക്ക് രാപക്ഷി ചേക്കേറും കണക്കെ കൊടിയും മടക്കി കൂടണഞ്ഞപ്പോള്‍ നിരാശയും വൈക്ലബ്യവും കൊണ്ട് വീര്‍പുമുട്ടിയ ഞാന്‍ കയ്യിലെ കറുത്ത ബാഗുമായി (ബാഗ് വാങ്ങുമ്പോള്‍ വെളുപ്പായിരുന്നു ,കാലക്രമേണ വന്ന മാറ്റമാണ് ഈ കറുപ്പ് ,എന്നാല്‍ അത് അലക്കാതെ വന്ന അഴുക്കിന്റെ നിറമാണ് എന്നെന്റെ കൂട്ടുകാര്‍ പറയാറുണ്ടെങ്കിലും ഞാന്‍ അത് വിശ്വസിച്ചിരുന്നില്ല ) ക്ലാസ്സിലേക്ക് നടകുമ്പോലെന്റെ മനസ്സില്‍ പരാജയപെട്ട സമരത്തെ കുറിച്ചായിരുന്നു .എന്തെല്ലാം പ്രതീക്ഷകള്‍ ആയിരുന്നു ,അന്ന് നടത്താനിരുന്ന എസ് എസ് ടെസ്റ്റ് പേപ്പര്‍ അടുത്ത ആഴ്ചയിലേക്ക് മാറുമല്ലോ എന്ന എന്റെ മന കണക്കുകള്‍ ഇതാ ചാര്‍ജ് തീര്‍ന്ന കാല്കുലെടരില് ചെയ്ത പോലെ ആയിരിക്കുന്നു ,രണ്ടാമത്തെ ഹവര്‍ തൊട്ടുള്ള ഡാറ്റ സ്ട്രെക്ചെര്‍ ലാബിലെക്കുള്ള റഫ് റെക്കോര്‍ഡ് എഴുതി സമയം പാഴായില്ലല്ലോ എന്ന എന്റെ സന്തോഷം ഒരു ദുഖമായി മാറിയിരിക്കുന്നു ,അതിനേക്കാളുപരി വിശ്വാസ് തിയേറ്ററില്‍ റിലീസ് ചെയ്ത സഖാവ് മമ്മുട്ടിയുടെ പടം കാണാന്‍ ഞാനും ,രാജപ്പനും ,പ്രശാന്തും പ്ലാന്‍ ചെയ്തത് ഫസ്റ്റ് ഇയര്‍ എന്ജിനീരിംഗ് ഗ്രാഫിക്സ് പഠിച്ച പോലെയായതും ഈ സമരമ മൂലമാണല്ലോ എന്ന ചിന്തകള്‍ എന്നെ വല്ലാതെ അലട്ടികൊണ്ടിരുന്നു .
എല്ലാം കാലത്തിന്റെ വിധി വിളയാട്ടം എന്ന് സമാധാനിച്ചു ക്ലാസിലിരുന്നു അഞ്ചു മിനിറ്റ് കൊണ്ട് റഫ് റെക്കോര്‍ഡ് എഴുതി ലാബിലെകുള്ള പ്രവേശനം ഉറപ്പു വരുത്തിയപ്പോള്‍ അര സമാധാനം ആയി. ടെസ്റ്റ് പേപ്പറിന്റെ റിസള്‍ട്ട് ടെസ്ടിനെക്കാള് മുന്‍പ് വ്യകത്മയതിനാല് അതിനെന്ത് കാരണം ആ ടീച്ചറോട് പറയും എന്ന് തല പുകഞ്ഞു ആലോചിച്ചിരിക്കുമ്പോള്‍ ആയിരുന്നു എന്റെ സഹപാഠി (സഹപാഠന്‍ ) ഒരു പേപ്പറും പേനയുമായി എന്റെ മുന്നില്‍ വന്നു നിന്നത് ,കാര്യം നിസാരം അവനു ഒരു ഒപ്പ് വേണം . എല്ലാം നഷ്ടപെട്ട എനിക്കു ഒരു ഒപ്പ് കൊണ്ട് വേറെ ഒന്നും നഷ്ടപെടാനില്ല എന്ന ചിന്തയാലും ഞാന്‍ ഒരു സഹായ മനസ്കന് ആയതിനാലും അവന്റെ കടലാസിനകതുണ്ടായിരുന്ന എഴുത്ത് കുത്തുകള്‍ വായിച്ചു പോലും നോക്കാതെ മനോഹരമായ ഒരു ഒപ്പ് ചാര്‍ത്തി കൊടുത്തു. എന്റെ ആ ഒരു 'ഒപ്പ്' ഇന്ത്യ അമേരിക്കന്‍ കരാറില്‍ വെക്കുന്ന ഒപ്പിനെക്കാലും വലിയ സംഭവമാകുമെന്നു അപ്പോള്‍ ഞാന്‍ സ്വപ്നം പോലും കണ്ടിരുന്നില്ല.ഒരു പക്ഷെ എന്റെ പഠിത്തം വരെ അവസാനിക്കുമായിരുന്ന ഒരു 'വല്യേ സംഭവം'. ഭാഗ്യത്തിന് കാറല്‍ മാര്‍ക്സും ,ചെ ഗുവേരയും ,ലെനിനും ഒക്കെ ചെയ്ത പുണ്യങ്ങളുടെ ഫലമായി ഞാന്‍ രക്ഷപെട്ടു (സഖാക്കളെ നന്ദി ..)..
ഫസ്റ്റ് ഹവറില് 8085 മൈക്രോപ്രോസെസെരിന്റെ വീര ശൂര പരാക്രമണങളെ കുറിച്ചുള്ള സാറിന്റെ വിവരണം തകൃതിയായി നടകുമ്പോഴും എന്റെ മനസ്സില്‍ മിസ്സായി പോയ സഖാവ് മമ്മുട്ടിയുടെ സിനിമയായിരുന്നു. കാട് കയറി മലയിറങ്ങി പോകുന്ന എന്റെ ചിന്തകള്‍ക്ക് കടിഞ്ഞാണ്‍ വീണത് സ്റ്റാഫ് റൂമിലേക്ക് എന്റെ സാന്നിധ്യം ക്ഷണിച്ചു കൊണ്ടുള്ള ഡിപാറ്റ്റ്മെന്റ് കാര്യസ്ഥന്റെ ചെമ്പര കൊട്ടുന്ന പോലുള്ള ശബ്ദമായിരുന്നു . അസൈന്മെന്റ് ഒരാഴ്ച വൈകിയാണേലും സബ്മിറ്റ് ചെയ്തതാണല്ലോ ,നിരന്തര സമരം തുണയായതിനാല്‍ അടുത്തൊന്നും ക്ലാസ് കട്ട് ചെയ്യേണ്ടതായി വന്നിട്ടുമില്ല പിന്നെന്തിനാനാവോ എനിക്ക് സ്റ്റാഫ്രൂമിലെകുള്ള ക്ഷണം എന്നാലോചിച്ചു സ്റ്റാഫ് റൂമില്‍ എത്തിയതും അറിഞ്ഞില്ല .ഡിപാറ്റ്റ്മെന്റിലെ ഉശിരനായ സാര്‍ എന്നെ നോക്കി മുഖം വീര്പിച്ചു "എന്ന് മുതലാണെടാ നീ ഇവന്റെ തന്ത ആയത്" എന്നലറി ചോദിച്ചപോളാണ് എനിക്ക് സ്ഥലകാല ബോധം വന്നത് .ചോദ്യത്തിന്റെ പുറം മോടിയില്‍ ഒന്നും മന്സ്സിലായില്ലെന്കിലും അകത്തേക്ക് കയറി ചിന്തിച്ചപ്പോള്‍ ആണ് ആ പഹയന്റെ ലീവ് ലെറ്ററില്‍ അച്ഛന് ഒപ്പുവേക്കേണ്ട സ്ഥാനത്ത് ഞാന്‍ ഒപ്പ് വെച്ചത് എനിക്ക് ഓര്മ വന്നത് .അത് കയ്യോടെ പിടികൂടിയപ്പോള്‍ ഉള്ള സാറന്മാരുടെ സന്തോഷം പങ്കുവെക്കാനാണ് എന്നെ വിളിപിച്ചത് എന്നെനിക്കു മനസിലായി .
ചോദ്യശരം കുറിക്കു തന്നെ വന്നു കൊണ്ടെന്കിലും അടൂര്‍ ചിത്രത്തിലെ നായകനെ പോലെയുള്ള എന്റെ നില്പ് കണ്ടു സാര്‍ ഒന്ന് കൂടി അലറി "എവടെ പോയെടാ നിന്റെ നാവു ?.".അത് കേട്ടു ഞാന്‍ ഒന്ന് നടുങ്ങി പോയെന്കിലും എന്റെ നടുക്കം പ്രത്യക്ഷമാക്കാതെ വളരെ വിനീത വിധേയനായി 'ഞാന്‍ ഒന്നും അറിഞ്തില്ലേ നാരായണാ' എന്ന ഭാവത്തില്‍ സാറിന്റെ മുന്നില്‍ താണു വണങ്ങി സകല ഊര്‍ജ്ജവും സംഭരിച്ച് ചോദിച്ചു .
" എന്താ സാറെ പ്രശ്നം ?.".
തോക്കില്‍ കയറിയാണോ ഞാന്‍ ചോദിച്ചതെന്ന്നു ചിന്തിപ്പിക്കും തരത്തില്‍ ഉടന്‍ വന്നു സാറിന്റെ വെടുയുണ്ട വേഗത്തിലുള്ള മറുപടി .
"അധ്യപകന്മാരെ കൊച്ചാക്കമെന്നു കരുതിയോടാ നീ .."
ഹോ പിന്നേ കാല് കാശിനു വിലയില്ലാത്ത എന്റെ ഒരു 'ഒപ്പ്' കൊണ്ട് ആരാണാവോ ഇവടെ കൊച്ചായിപോയത് എന്ന് മനസ്സില്‍ പറഞ്ചു കൊണ്ട് തടിയൂരാനുള്ള വഴികള്‍ തേടി ഞാന്‍ തെര്‍മോകോള്‍ കൊണ്ട് അലങ്കരിച്ച സ്ടാഫ്ഫ്രൂമിന്റെ മച്ചും നോക്കി വല്ല ലൂപ് ഹോളും കിട്ടുമോ എന്ന് ചിന്തിച്ചു . ഒന്നും തടയുന്നില്ലല്ലോ എന്ന തിരിച്ചറിവ് വന്നത് കൊണ്ട് പതിവ് തന്ത്രം തന്നെ പ്രയോഗിച്ചു
" സാര്‍... ഞാന്‍ അല്ല ..അത് ....ചെയ്തത് ..".
ഏറ്റില്ല, ആ പഹയന് എല്ലാം സാരന്മാരോട് വെളിപെടുതിയിരിക്കുന്നു (ദുഷ്ടാ ..).
ഒപ്പിട്ടു സാറന്മാരെ കൊച്ചാകിയതും കഴിഞ്ഞു കൊച്ചായ സാറന്മാരെ കള്ളം പറഞ്ഞു പിന്നെയും കൊച്ചാക്കാന്‍ ശ്രമിച്ചതിനും കൂടി ഉള്ള സമ്മാനമായി വീട്ടില്‍ നിന്നും രക്ഷിതാവിനെ ബഹുമാനപെട്ട സാറിന്റെ സന്നിധിയിലേക്ക് ആനയിച്ചു കൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാ മതി എന്നുള്ള സാറന്മാരുടെ പതിവ് പിന്തിരിപ്പന് നയം തന്നെ ആയിരുന്നു എനിക്കും ആ സാറന്മാര് തന്നത്.ഫാദര്‍ കോളേജന്റെ പടി കടക്കുന്ന ആ നിമിഷം തൊട്ടേ എന്റെ സകല കല പരിപാടികളും ചോര്‍ന്നു കിട്ടും ,വലതു പക്ഷ സഹയാത്രികനായ ഫാദര്‍ എന്റെ വിപ്ലവ പ്രവര്‍ത്തനങ്ങളുടെ കേസ് ഷീറ്റ് കയ്യില്‍ കിട്ടിയാല്‍ വലതാണോ ഇടതാണോ എന്ന് നോക്കാതെ എന്നെ രണ്ടു കരണ കുറ്റിയും തകര്‍ക്കും തീര്‍ച്ച. പിന്നെ ഫാസ്റ്റ് ഇയറില്‍ തോറ്റു തുന്നം പാറിയ രണ്ടു സബ്ജച്ടില് തോല്കാനുണ്ടായ യഥാര്‍ത്ഥ കാരണം വീട്ടില്‍ ഫ്ലാഷ് ആയാല്‍ മാനം പോകില്ലേ .ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല .എല്ലാം പിഴ, എന്റെ പിഴ ,എന്റെ മാത്രം പിഴ .
ആവനാഴിയിലെ ശേഷിക്കുന്ന അസ്ത്രങ്ങള്‍ കൂടി ഞാന്‍ പ്രോയോഗിച്ചു കൊണ്ടിരുന്നു ,ആ സഹൃദനായ(!) സാറിന്റെ കല്ല് പോലെ ഉള്ള മനസ്സ് മാത്രം മാറുന്നില്ല .ഒരു രക്ഷയും ഇല്ല രക്ഷപെടാന്‍ . ചിന്ത ശേഷി അല്പം കൂടുതലുളത് കൊണ്ട് സമയം പാഴാക്കാതെ ഒരു രക്ഷ മാര്‍ഗം തേടി എന്റെ മനസ്സ് അലഞ്ഞു തിരിഞ്ഞു വട്ടം കറങ്ങി.
ആത്മ വിശ്വാസം കൂടുതലുള്ള എനിക്ക് കൂടുതല്‍ കറങ്ങേടി വന്നില്ല. പണ്ട് മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ടീച്ചറിന്റെ (ഞങ്ങള്‍ സ്നേഹത്തോടെ കറുത്തമ്മ ടീച്ചര്‍ എന്ന് വിളിക്കുന്ന ടീച്ചര്‍) മേശയില്‍ നിന്നും ചോക്ക് മോഷ്ടിച്ചതിന് കയ്യോടെ പിടികൂടി ഹെഡ് മാസ്റ്ററുടെ തിരുമുന്നില്‍ പ്രോയോഗിച്ച പ്രോയോഗിച്ച പ്രോയോഗിച്ച ഹാജരാക്കിയപ്പോള്‍ തന്ത്ര പരമായ ഒരു നീക്കം അത് മാത്രമെ ഇനി ബാക്കി ഉള്ളൂ .അതീ സാഹചര്യത്തില്‍ പ്രയോഗിക്കണോ എന്നൊരു ആശയ സംഘട്ടനം . രക്ഷപെടാന്‍ വേറെ മാര്‍ഗം ഒന്നും ഇല്ലാത്തതിനാല്‍ അതങ്ങ് പ്രയോഗിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു . എന്റെ തന്ത്രപരമായ പരീക്ഷണത്തിന് ഞാന്‍ സ്വയം സജ്ജമായി .സകല ധൈര്യവും സംഭരിച്ച് ഞാന്‍ കൌണ്ട് ഡൌണ്‍ തുടങ്ങി .
3...2...1..
ആ നിമിഷം വരെ സാറിന്റെ ശബ്ദം മാത്രം മുഴങ്ങി കേട്ടിരുന്ന സ്റ്റാഫ് റൂമില്‍ പിന്നെ കേട്ടത് എന്റെ ആര്‍ത്തട്ടഹസിക്കുന്ന,സകലതിനെയും കിടിലം കൊള്ളിക്കുന്ന വിപ്ലവം തുളുമ്പുന്ന എന്റെ 'നിലവിളി' ആയിരുന്നു.എന്റെ ഒടുവിലത്തെ അസ്ത്രം ,ഇതിലെന്കിലും തടിയൂരാന്‍ കഴിയണമേ എന്ന പ്രാര്‍ത്ഥനയോടെ മുന്നും പിന്നും നോക്കതെയങ്ങു കരയുകയാണ് ഞാന്‍ .തുടക്കത്തില്‍ വേനല്‍ കാലത്തേ ഭാരത പുഴ പോലെയായിരുന്നെന്കിലും നിമിഷം കൂടും തോറും നിറഞ്ഞൊഴുകുന്ന മഴക്കാലത്തെ ഭാരത പുഴ പോലെ എന്റെ കണ്ണ് നീര് ധാര ധാരയായി ഒഴുകി. ഒട്ടും താളത്മകമല്ലാത്ത എന്റെ നിലവിളി കേട്ടു സാര്‍ ആകെ കണ്ഫ്യൂഷന് ആയി .ആരെകെയോ എന്റെ വൃത്തികെട്ട നിലവിളി കേട്ടു സ്റ്റാഫ് റൂമിലേക്ക് എത്തി നോകുന്നുന്ടെന്കിലും ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെ എന്റെ പരീക്ഷണ വിജയത്തിനായി കരഞ്ഞു പ്രയത്നിച്ചു കൊണ്ടിരികയായിര്ന്നു അപ്പോള്‍. എന്റെ കണ്ണുനീര് പുഴയുടെ മുന്പില് സാറിന്റെ മസില് അലിഞ്ഞില്ലാതാകുന്നത് വരെ തുടര്‍ന്നു എന്റെ ഈ തുള്ളല്‍ .ഒന്ന് ഗുണദോഷിച്ചു ക്ലാസില്‍ പൊയ്ക്കോ എന്ന് പറയുന്നത് വരെ ഞാന്‍ കണ്ണീര് വാര്കുകയായിരുന്നു .അഭിമാനം പോയാലെന്താ അപമാനം പോയില്ലല്ലോ .
സാറിന്റെ മുന്നില്‍ നിന്നും രക്ഷപെട്ടു ഒന്നും സംഭവിക്കാത്ത പോലെ ക്ലാസ്സില്‍ കയറി ഇരിക്കുമ്പോള്‍ എന്റെ ചുണ്ടുകളില്‍ ഒരു ജേതാവിന്റെ പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു.
3 comments:
hmmmm.. Ithu noushu vinte stiram puluvallaa. Ithile main actors are
1. Kalid Cherayi (main role)
2. Noushad CK (Guardian role)
eniyum ithu polulla anubava kadhakal nan pratheekshikkunnu..
Noushu vinu ente ellaa vida aashamsakalum
hmm------------------
sagavee-- nee onnum marannittillallee--- pavam nammude kottation (" ") he he---
da iniyum igane oro post vidallee--
palathum nadannitttund nammude dipoloma jeevithathill--- ormayillee sagavee--- enthayalum-- ithu super ayyiii-----------------------------
Entharayalum nee arodum parayathe mukkikkalayan nokiya ninte maha kayyoppu charithravum Pinne oru maha kaviyakanulla parishramathil nee ezhuthiya pazhampori kavithayum ithrayum publicity kitiyathu karanam njanlledeyy . Niankku enneyum koodi ulpeduthamarubnnedeeyy . Mandnnam undedey mandannam.
Post a Comment