Saturday, March 28, 2009

ഫ്ലാറ്റ് എര്‍ത്ത് ന്യൂസ്

'ഫ്ലാറ്റ്എര്‍ത്ത് ന്യൂസ് ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ നിക് ഡേവിസിന്റെ കാലിക പ്രാധാന്യമുള്ള ഒരു ലേഖനം ഈയിടെ വായികാനിടയായി . മാധ്യമങ്ങള്‍ പുറത്തു വിടുന്ന കല്ല്‌ വെച്ച നുണകളെ പൊളിച്ചു കാട്ടുന്ന അദ്ദേഹത്തിന്റെ അന്വേഷണങ്ങള്‍ ഉള്‍കൊള്ളുന്ന ലേഖനം വായിച്ചപ്പോള്‍ തികച്ചും കാലിക പ്രാധ്ന്യവും വ്യക്തതയും അനുഭവപെട്ടു .

ഇന്നത്തെ മാധ്യമങ്ങള്‍ വസ്തുതകള്‍ അന്വേഷികാതെയും മറ്റും പുറത്തു വിടുന്ന വാര്‍ത്തകളെ ' ഭൂമി പരന്നതാണ് ' എന്ന് പറയും പോലുള്ള വാര്തയായാണ് അദ്ദേഹം കാണുന്നത് .പൊതുജന ധാരണയെയും ഗവണ്മെന്റ് നയങ്ങളെയും സ്വാധീനിക്കുന്ന ചേരുവകളുടെ രൂപപ്പെടുതലുകലാണ് മാധ്യമങ്ങളിലെ പ്രധാന വിശേഷങ്ങള്‍ എന്ന് അദ്ദേഹം സാക്ഷ്യപെടുത്തുന്നു .ഇറാഖിലെ വന്‍ നശീകരണ ശേഷി ഉള്ള ആയുധനങളെ കുറിച്ചുള്ള മാധ്യമ പ്രചാരണങ്ങള്‍ അദ്ദേഹം ഉദാഹരണമായി പറയുന്നു . ഇറാഖിനെ അക്രമികുക എന്നാ അമേരിക്കന്‍ ലക്ഷയ്തിനു കരുത്ത്‌ പകര്‍ന്നത് ഇറാഖിനെയും ,അവിടത്തെ ആയുധ ശേഖരണതെയും കുറിച്ചുള്ള അവര്‍ തന്നെ പടച്ചു വിട്ട വാര്‍ത്തകള്‍ അതുപോലെ പര്ചരിപ്പിചത്് കൊണ്ടായിരുന്നല്ലോ

വാര്‍ത്ത മാധ്യമങ്ങള്‍ പരിപൂര്‍ണത കൈവരിച്ച ഒരു കാലവും ഉണ്ടായിട്ടില്ല എന്ന് നിക്ക് കുറ്റപെടുത്തുന്നു .പത്രമുടമകളില്‍ നിന്നുള്ള ഇടപെടലുകളും മറ്റും സത്യാന്വേഷണത്തെ നിരുത്സാഹപെടുതുകയോ നിര്വീര്യമാകുകയോ ചെയ്യുന്നതും അതിനു ആക്കം കൂടി എന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു . അറിയാത്ത കാര്യ്നങളെ പൊലിപിചു കാട്ടാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ ശീലം പണ്ടതതിനെക്കാലും വഷളായിരിക്കുന്നു എന്നും ഗവേഷണങ്ങളിലൂടെ അദ്ദേഹം തെളിയിക്കുന്നു


ടൈംസ്‌ ,ടെലഗ്രാഫ് ,ഗാര്‍ഡിയന്‍ ,പോലുള്ള മികച്ച പത്ര്നങളില്‍ നിന്നുള്ള രണ്ടായിരത്തിലധികം വാര്‍ത്തകള്‍ പരിശോധിക്കുകയും അതില്‍ നിന്നും അദ്ദേഹം രണ്ടു പ്രധാന കാര്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു .
1. വാര്‍ത്തകളിലെ വസ്തുതകളുടെ കാര്യത്തില്‍ കേവലം 12% വാര്‍ത്തകള്‍ മാത്രമേ റിപ്പോരടേര്‍ മാര്‍ ഗവേഷണ ബുദ്ധിയോടെ അന്വേഷിച്ച കാര്യങ്ങള്‍ ഉള്ളൂ എന്നും 8% വാര്‍ത്തകളുടെ കാര്യത്തില്‍ അവര്‍ക്ക് തീര്ച്ചയില്ലെന്നും അവശേഷിക്കുന്ന 80% വാര്‍ത്തകളും പൂര്‍ണമായോ ഭാഗികമായോ വാര്‍ത്ത ഏജന്‍സികളും പബ്ലിക് റിലാഷന്സും നല്‍കുന്ന രണ്ടാം തരാം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും കണ്ടെത്തി.
2. 12% വാര്‍ത്തകള്‍ മാത്രമേ വസ്തുതകള്‍ കൃത്യമായി പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ .

ഒരിക്കല്‍ വാര്‍ത്തകളുടെ അകവും പുറവും പൂര്‍ണ്ണമായും പരിശോധിച്ചിരുന്ന പത്രപ്രവര്‍ത്തകര്‍ ഇപ്പോള്‍ പബ്ലിക് റിലാഷന്‍സ് രാഷ്ട്രീയ വാണിജ്യ താല്പര്യ്നങള്‍ക്കായി മെനഞ്ഞുണ്ടാക്കുന്ന രണ്ടാം തരം വാര്‍ത്തകളുടെ സംസ്കരണ വിദഗ്ദ്ധര്‍ ആയിര്‍ക്കുന്നു .അവര്‍ പത്ര പ്രവര്‍ത്തകര്‍ അല്ല വ്യാജ വാര്‍ത്തകള്‍ വന്‍ തോതില്‍ അടിച്ചിരക്കുന്നവര്‍ ആണ് .

അസത്യത്തെ പിരിച്ചു സത്യത്തെ സമൂഹത്തിനു മുന്നില്‍ തുറന്നു കാണികേണ്ട മാധ്യമങ്ങള്‍ 'വളചൊടിക്കലിന്റെ ആശയ ' പ്രചരണം നടത്തുന്ന കാര്യം മനസിലാക്കാന്‍ മലയാളികളായ നമുക്ക് അമേരിക്കന്‍ ,ബ്രിട്ടന്‍ പത്രങ്ങള്‍ മറിച്ച് നോല്കേണ്ട ആവശ്യമില്ല. മലയാളത്തിലെ ഭൂരിഭാഗം പത്രങ്ങളും ചാന്നലുകളും ഇത്തരം വാര്തകല്കാണല്ലോ കൂടുതല്‍ സമയവും പേജുകളും ചെലവഴിക്കുന്നത് .

നിക്ക് ഡേവിസിന്റെ കണ്ടെത്തലുകള്‍ മലയാളത്തിലെ മുത്തശി പത്രങ്ങള്‍ വരെ സൃഷ്ടിക്കുന്ന പക്ഷപാത വാര്‍ത്തകളെ അപ്പടി ശരി വെയ്ക്കുന്നു . നിഷ്പക്ഷതയ്ക്ക്‌ 'വലതു പക്ഷ കൂര്‍' ' എന്ന നിര്‍വചനം നല്‍കുന്ന ഇത്തരം മാധ്യമങ്ങള്‍ വായനക്കാരനെയും ,പ്രേക്ഷകരെയും ഇരുട്ടില്‍ നിന്നും കൂരിരുട്ടിലേക്ക് ആണു തള്ളി വിടുന്നത് .

No comments: