പലരും എന്നോട് ചോദിച്ചിരുന്നു ഏറ്റവും ഇഷ്ടപെട്ട ഒരു "പോസ്റ്റിനെ" കുറിച്ച് പറയാമോ എന്ന്. അന്നൊക്കെ വാക്കുകള്‍ക്ക് കട്ടി പോരായിരുന്നു , ഹൃദയത്തിനു വിശാലതയും നാക്കിനു നീളവും കുറവായിരുന്നു . കണ്ണുകള്‍ തുറക്കാന്‍ പാട് പെടുമായിരുന്നു ..
കാലം ഓടി മറഞ്ഞു , "റോഡുകള്‍ ടാറിട്ടു ,ടാറിട്ട റോഡുകള്‍ കേബിള്‍ പണിക്കാര്‍ കുത്തി പൊളിച്ചു". ദിവസങ്ങള്‍ "സൂപര്‍ ഫാസ്റ്റ്" സ്ടിക്കെര്‍ ഒട്ടിച്ചു പാഞ്ഞു പോയി. പക്ഷെ ആ ചോദ്യം കോഴി ബിരിയാണിയുടെ കൂടെ കിട്ടുന്ന കോഴി മുട്ട കണക്കെ എന്റെ മനസ്സില്‍ "മുഴച്ചു" നിന്നു, മഞ്ഞ തിന്നണോ വെള്ള തിന്നണോ അതോ രണ്ടും തിന്നണോ എന്ന്‍ ചിന്തിച്ചു മേലെ പറഞ്ഞ സംഭവ വികാസങ്ങളൊക്കെ പോയ് മറഞ്ഞു പക്ഷെ അറിഞ്ഞില്ല .
അങ്ങിനെയിരിക്കെ , ആകസ്മികമായിട്ടാനെങ്കിലും ആ ഉത്തരം ഞാന്‍ കണ്ടു ..
എന്നോട് ആ ചോദ്യം ചോദിച്ച കോമ്രേഡ്സിന് വേണ്ടി ഇതാ അത് ഞാന്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു ..
താഴെ കാണുന്ന "ഈ പോസ്റ്റ്"'' ആണ് അന്ന് നിങ്ങള് ചോദിച്ച '' ആ പോസ്റ്റ്""" "''

No comments:
Post a Comment