Tuesday, March 24, 2009

അമുസ്ലിം ലീഗ്

വിഭജനാനന്തര ഇന്ത്യയിലെ ഏറ്റവും കലുഷിതമായ രാഷ്ട്രീയ സമൂതികതയിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ജന്മം . 1948 മാര്‍ച്ച് 10 നു പഴയ മദിരാശിയിലെ രാജാജി ഹാളില്‍ മുസ്ലിം ലീഗ് പുതിയ രൂപത്തിലും ഭാവത്തിലും പിറക്കുമ്പോള്‍ പുതിയൊരു രാഷ്ട്രീയ ദൌത്യത്തിന്റെ നയവും നിയോഗവും വെളിപെടിതിയിരുന്നു.
വിഭജനത്തിന്റെ പാപച്ചുമടും പേറി കോണ്‍ഗ്രെസിന്റെ മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുന്ന ഒരു ലീഗ് ആയിരുന്നില്ല വിഭാവനം ചെയ്യപെട്ടിരുന്നത് .വിഭജനത്തിന്റെ സംഹാര താണ്ഡവത്തില്‍ നിലം പരിശായിപോയ പാവപെട്ടൊരു സമുദായത്തിന്റെ ഉയിര്തെഴുനെല്പായിരുന്നു ലീഗിന്റെ ലക്‌ഷ്യം .

എന്നാല്‍, മുസ്ലിം ലീഗിന്റെ ഏറ്റവും കടുത്ത വിമര്‍ശകരും രാജ്യദ്രോഹം വരെയുള്ള ആരോപണങ്ങള്‍ ലീഗിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ മുന്നിലുണ്ടായിരുന്നത് കോണ്‍ഗ്രെസ്സുകാരായിരുന്നു. മുസ്ലിം ലീഗിനെ 'ചത്ത കുതിര ' എന്ന് വിളിച്ചു പരിഹസിച്ചത് അന്നത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന നെഹ്‌റു ജി ആയിരുന്നു.
1960 ലെ പട്ടം താണുപിള്ളയുടെ മന്ത്രിസഭയില്‍ സ്പീകെര്‍ ആയിരുന്ന കെ എം സീതി സാഹിബിന്റെ മരണശേഷം ആ സ്ഥാനത്തേക്ക് വന്ന സി എച്ച് മുഹമ്മദ്കോയ സാഹിബിനോട് തൊപ്പി അഴിച്ചു വെച്ച് മതേതരത്വം കാണിക്കാനാണ് കെ പി സി സി ആവശ്യപെട്ടത്‌ .എന്നാല്‍ സാമുദായിക പ്രതിബദ്ധതയുള്ള അന്നത്തെ ലീഗ് സി എചിനോട് രാജിവെച്ചു പോരാന്‍ ആവ്ശ്യപെടുകയും അതിന്‍പ്രകാരം 1961 നവംബര്‍ 10 നു സി എച്ച് അഭിമാന പൂര്‍വ്വം ഇറങ്ങിപോരുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ കാല്പന്തായി മാറികൊണ്ടിരുന്ന മുസ്ലിം ലീഗിനെ ചരിത്രത്തിലാദ്യമായി അധികാര പങ്കാളിതത്തിന്റെ മാന്യതയിലേക്ക് കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റ് സര്‍കാരായിരുന്നു . 1967 മാര്‍ച്ച് 6 നു വന്ന ഇ എം എസ മന്ത്രിസഭയില്‍ ലീഗിന്റെ നേതാക്കളായിരുന്ന സി എച്ചും അഹമദ് കുരിക്കളും മന്ത്രിമാരായിരുന്നു.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍കുന്ന മുസ്ലിം സമുദായത്തിന്റെ സര്വതോമുഖ പുരോഗതിക്ക് വേണ്ടി കമ്മ്യൂണിസ്റ്റ് സര്‍കാരിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാന്‍ മുസ്ലിം ലീഗിന് അവ്സരമുണ്ടായപ്പോള്‍ സമുദായത്തില്‍ ലീഗിന് ഒരു മേല്‍വിലാസം ഉണ്ടായി. മലപ്പുറം ജില്ലയുടെ രൂപികരണം അതിലേറ്റവും സുപ്രധാനമായിരുന്നു .മലപ്പുറം ജില്ലയെ കുട്ടി പാകിസ്താന്‍ എന്ന് വിളിച്ചു ആക്ഷേപിച്ചു കൊണ്ട് കോണ്‍ഗ്രസ് അന്നന് കമ്മ്യൂണിസ്റ്റ് സര്കാരിനെതിരെ ആഞ്ഞടിച്ചു.പക്ഷെ വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ അന്ന് നേതൃത്വത്തില്‍ ഉണ്ടായിരുന്നത് ഇതിഹാസ നായകന്‍ സഖാവ് ഇ എം എസ് ആയിരുന്നു .
ആദര്‍ശ ശാലികളായിരുന്ന നേതാകളുടെ കാലം കഴിഞ്ഞപ്പോള്‍ ലീഗിന് ഉന്നം പിഴച്ചു . പിഴച്ച ഉന്നം ഇന്നും പിഴച്ചതായി തന്നെ തുടരുന്നു .ബാബറി മസ്ജിദ് പൊളിക്കാന്‍ കൂട്ട് നിന്ന നരസിംഹ റാവുവിനെ എതിര്തത്തിന്റെ പേരില്‍ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സുലൈമാന്‍ സേട്ട് സാഹിബിനെ ലീഗ് പുറത്താക്കി. 1992 ഡിസംബര്‍ 6 ലും തുടര്‍ന്നും രാജ്യം വിറങ്ങലിച്ചു നിന്ന ദുരന്ത നാളുകളില്‍ ഭരണ കൂടത്തിന്റെ മുഖത്ത് നോക്കി മുസ്ലിങ്ങള്‍ ഉള്‍പെടുന്ന ന്യൂനപക്ഷത്തിനു സുരക്ഷ ഉറപ്പു വരുതെണമെന്നു പറയാന്‍ പോലും ലീഗിന് കഴിഞ്ഞില്ല .
"റാവുവിന്റെ ഭരണത്തിന്‍ കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ (ചന്ദ്രിക 1993 ഒക്ട്: 22)" എന്ന് പ്രസ്താവന ഇറക്കി ഇ അഹമെദ് (ഇന്നത്തെ അര മന്ത്രി) ന്യൂയോര്‍കിലേക്ക് വിമാനം കയറുമ്പോള്‍ ബോംബെ കലാപം കൊന്നു തള്ളിയ ശവങ്ങളുടെ കണക്കെടുപ്പ് പോലും പൂര്‍ത്തിയായിരുന്നില്ല .
അടിസ്ഥാനപരമായി സമുദായം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളില്‍ ലീഗിന് എന്ത് ചെയ്യാന്‍ പറ്റി എന്ന് പരിശോധിച്ചാല്‍ അറിയാം സമുദായ സ്നേഹം ലീഗിന് എത്രത്തോളമുണ്ട് എന്ന് . ജസ്റിസ് രജീന്ദര്‍ സചാരിന്റെ റിപ്പോര്‍ട്ട് നോക്കൂ.
മൗലിക പ്രാധാന്യമുള്ള അഞ്ചു കാര്യങ്ങളാണ് ഇന്ത്യയില്‍ മുസ്ലിം സമുദായം നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ എന്ന് സച്ചാര്‍ റിപ്പോര്‍ട്ട് പറയുന്നു .
1. രാജ്യത്ത് ഏറ്റവും അധികം ദാരിദ്രമനുഭവിക്കുന്ന ജന വിഭാഗമായി മുസ്ലിങ്ങള്‍ മാറികൊണ്ടിരിക്കുന്നു
2. തൊഴില്‍ മേഖലകളില്‍ അവര്‍ കടുത്ത വിവേചനത്തിനിരയാകുന്നു
3. വിദ്യാഭ്യാസപരമായി കടുത്ത പിന്നോക്കാവസ്ഥ നേരിടുന്നു.
4. നിരന്തരമായി കലാപങ്ങള്‍ക്കിരയാകുന്നത് മൂലം ഒരു തരാം ഭയത്തിന്റെ നിഴല്‍ അവരെ പിടികൂടിയിരിക്കുന്നു .
5. അസ്തിത്വമായ ചിന്തകള്‍ ഒരുതരം അന്തര്‍മുഖത്വം അവര്‍ക്ക് നല്‍കിയിരിക്കുന്നു .
ഏറെ കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിനെ പ്രതികൂട്ടില്‍ ആക്കുന്ന ഈ നിരീക്ഷണങ്ങള്‍ മുസ്ലിംലീഗിന്റെ ചിന്തയിലോ ചര്‍ച്ചയിലോ പോലും കടന്നു വന്നിട്ടില്ല .
രാജ്യം നേരിടുന്ന പൊതുവായ പ്രശ്നങ്ങളിലും ലീഗിന് സ്വന്തമായ ഒരു നിലപാട് ഇല്ല എന്നത് പരിഹാസ്യം തന്നെ. " ഇന്ത്യയിലെ മുസ്ലിം സമുദായങ്ങളെ പാപ്പരാക്കുന്നതില്‍ ആഗോളവല്‍കരണം വലിയ പങ്കു വഹിച്ചു " എന്ന് രാജ്ജീന്ദര്‍ സച്ചാര്‍ പോലും പറയുകയുണ്ടായി .എന്നാല്‍ ലീഗിന്റെ സമുദായ പ്രേമം എത്രത്തോളം കപടമായിരുന്നു എന്ന് ലീഗിന്റെ തലപ്പത്തുള്ള വ്യവസായ വാണിജ്യ പ്രമുഖര്‍ ആഗോളവല്‍കരണത്തെ കണ്ണടച്ച് അനുകൂലിച്ചപ്പോള്‍ മനസ്സിലായി .
ആണവകരാറിന്റെ പേരില്‍ സാമ്രാജ്യത്വത്തിന് വേണ്ടി ദാസ വേല ചെയ്യേണ്ടി വന്നപോഴും ,അന്താരാഷ്ട്ര ആണവ ഊര്‍ജ സമിതിയില്‍ ഇന്ത്യ ഇറാനെതിരെ വോട്ട് ചെയ്തപ്പോഴും ലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ട്‌ കേന്ദ്ര മന്ത്രിസഭയിലെ അര മന്ത്രി ആയിരുന്നു എന്നോര്‍ക്കണം .
ആയിരകണക്കിന് പലസ്തീന്കാരുടെ ഘാതകനായ ഷാരോണിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ കേരളത്തിന്റെ ഉപഹാരം സമര്പിച്ചതും ലീഗുകാരുകൂടി ഉള്‍പെട്ട ആന്റണി സര്കാരയിരുന്നു എന്നോര്കുമ്പോള്‍ കണ്ണ് തള്ളിപോകും ,കാരണം അന്ന് സകല മുസ്ലിങ്ങളും നമസ്കാരാനന്തരം പലസ്തെനിലെ സഹോദരന്മാരുടെ ശാന്തിക്കും സമാധാനത്തിനും വേണ്ടി പള്ളികളില്‍ ഇരുന്നു അല്ലാഹുവിനോട് കേണു പ്രാര്‍ത്ഥന നടത്തുമ്പോള്‍ സമുദായത്തിന്റെ ലീഗിന് ഘാതകന് പൂമാല ചാര്‍ത്തികൊടുക്കുന്നതിലായിരുന്നു പ്രിയം.
ആന്റണി മുഖ്യ മന്ത്രി ആയിരിക്കുമ്പോള്‍ ഡല്‍ഹിയില്‍ ബി ജെ പി യേതര മുഖ്യമന്ത്രിമാരും ,വിദ്യഭ്യസമാന്ത്രിമാരും ബി ജെ പി യുടെ വിദ്യാഭ്യാസ കാവിവല്‍ക്കരനതിനെതിരെ ഒത്തു ചേരുകയുണ്ടായി .എന്നാല്‍ ആന്റണി യും ലീഗ് നേതാവായിരുന്ന വിദ്യാഭ്യാസ മന്ത്രിയും അവിടെ എത്തിയില്ല. എന്നാല്‍ അധികാരം കയ്യില്‍ ഇല്ലാത്ത സമയത്ത് 'മതമില്ലാത്ത ജീവന്റെ ' പേരും പറഞ്ഞു മതമുള്ള ഒരു ജീവന്‍ തള്ളി കെടുത്താന്‍ മുന്നിലുണ്ടായിരുന്നത് ലീഗ് ആയിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ അധികാര മോഹത്തിന്റെ തീവ്ര സ്ഥിതി യിലാണ് ലീഗ് എന്ന് മനസിലാക്കാം .
ഗുജറാത്‌ കലാപതിനാസ്പദമായി ആനന്ദ് പദ് വര്‍ദ്ധന്‍ രചിച്ച 'രാം കെ നാം ' മലപ്പുറം ജില്ലയില്‍ മാത്രം നിരോധിച്ചത് മുസ്ലിം ലീഗിന്റെ മൌനാനുവാദത്തോടെ ആയിരുന്നില്ലേ?.
മലബാറിലും മലപ്പുറം ജില്ലയിലും ലീഗ് നടപ്പിലാക്കി എന്ന് പറയുന്ന 'വിദ്യാഭ്യാസ വിപ്ളവം' സ്വാശ്രയ -സ്വകാര്യ സ്ഥാപനങ്ങളുടെ പ്രളയ കൂത്തായിരുന്നു. മെഡിക്കല്‍ ,എന്ജിനീരിംഗ് ,സയന്‍സ് തലത്തില്‍ ഒരൊറ്റ പൊതു സ്ഥാപനം പോലും മലപ്പുറത്ത്‌ കൊണ്ട് വരാന്‍ ലീഗ് ശ്രമിക്കുകയുണ്ടായില്ല .ബി എഡ് കോളേജ് പോലും സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു നല്‍കി പണത്തോട് കൂറ് കാട്ടുകയാണ് ലീഗ് ചെയ്തത് .
മഹിതമായ ഒരാശയത്തില്‍ നിന്നും ഉടലെടുത്ത ലീഗ് ഇന്ന് വ്യവസായ വാണിജ്യ കുത്തകകളുടെ താല്പര്യം മാത്രം സംരക്ഷിക്കുന്ന ഒരു സ്വകാര്യ കമ്പനി ആയി മാറി. കലശമായ ഭരണ മോഹത്താല്‍ നടത്തുന്ന അധികാര സേവകള്‍ സ്വന്തം സമുദായത്തിലും പൊതു ജന മധ്യത്തിലും ലീഗിനെ പരിഹാസ്യമാക്കി കൊണ്ടിരിക്കുകയാണ് .
'മുസ്ലിം ' എന്ന പേര് വെച്ച് മുസ്ലിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഒരേ ഒരു പാര്‍ട്ടി 'മുസ്ലിം ലീഗ്' ആണ് . അതെ 'അമുസ്ലിം ലീഗ് ' അതാണ്‌ ലീഗിന് ചേര്‍ന്ന പേര്.
(നന്ദിയും കടപാടും : ദേശാഭിമാനി വാരിക 2009 മാര്‍ച്ച് 22)

3 comments:

Anonymous said...

muthalaitha pathayil ninnu mari sanjarikunna eathu rastreeya partyiyanu innu nilavilullathe. ithil ninnu enthu vethiyasthathayaanu leeginullathu

ആകാശ മിഠായി said...

samudayathinte vote vangi adhikaar akasreyileuthumbol samudaayathe markkunna party leegallathe vere aaaranullath..

anu g prem said...

ഒരു വിഭാഗം കൂടി ഉണ്ടായാല്‍ ഭിന്നത വര്‍ധിക്കും എന്നല്ലാതെ വേറെ ഒരു ഗുണവും ഉണ്ടാകില്ല . ലീഗിന്റെ കാര്യത്തിലും ഇത് തന്നെ ആണ് സംഭവിച്ചത്