യു പി എ ഗവണ്‍മെന്റിന്റെ ചെലവുചുരുക്കലും രാഹുല്‍ഗാന്ധിയുടെ കേരള സങര്‍ശനവും എല്ലാം ഒരു നാടകം മത്രമായിരുന്നോ?.ഇടതുപക്ഷ നേതാക്കന്മാര്‍ ഒന്നു തുമ്മിയാല്‍ എങ്ങിനെ തുമ്മി? മൂക്കു പൊടി വലിച്ചൊ? അതൊ ഈര്ക്കില്‍ മൂക്കിലിട്ടൊ? മൂക്കു പൊടിയാണേല്‍ ഏതു ബ്രാന്ഡ്? എത്ര രൂപ? എന്നിങ്ങിനെ തരം തിരിച്ചു കാണിച്ചും മറ്റും വാര്ത്തകളും വിവാദങ്ങളും ഊതി പെരുപ്പിക്കുന്ന ഇന്നത്തെ ചാനല്‍ കടലാസു ലേഘകകന്‍മാര് പക്ഷേ രാഹുല് ഗാന്ധി റോഡ്‍ സൈഡ് ഹോട്ടല്‍ കാപ്പി കുട്ച്ചു എന്നും അങ്ങിനെ അദ്ദേഹം പാവം ഗാന്ധിയന്‍ ആണെന്നും ഒക്കെ വരുത്തി തീര്കാന്‍ പെടാ പാടു പെടുമ്പോള്‍ കാപ്പി കുടിക്കാന് കേരളത്തിലേക്കു വരാന്‍ വേണ്ടി രാഹുല്‍ ചെലവിട്ട കണക്കുകളും മറ്റും മൂടി വ്യ്ക്കാന് യാതൊരും മടിയും കാണികുന്നില്ല എന്ന വസ്തുത നിര്ഭാഗ്യകരം തന്നെ. രാഹുല്‍ ഗാന്ധിയുടെ കേരളാ സങര്‍ശനത്തില് കേരളത്തിനു എന്തു ഗുണം എന്നു ചോദിച്ചാല്‍ ഒരു പാടുണ്ടായി ,പല പുണ്യാളന്മാരും ളോഹക്കുള്ളിലെ രാഷ്ട്രീയ വശം തുറന്നു കാണിക്കുകയും കേരളമെന്നാല്‍ തല തിരിക്കുന്ന കേങ്ര നയങ്ങളും ഒരിക്കല് കൂടി വ്യക്തമാക്കപെട്ടു.
കാംപസുകളില്‍ രാഷ്ടീയം വേണ്ടാ എന്നതിനു “നിങ്ങളുടെ രാഷ്ടീയം വേണ്ടാ” എന്നാണു അര്‍ത്ഥം എന്നു “യുവ നായകന്റെ” കേരള സങര്ശനത്തിനു കേരളത്തിലേ ചില “കോളേജ് പുണ്യാളന്മാര്‍ “ നല്കിയ സ്വീകരണം കണ്ടപ്പോള്‍ മനസ്സിലായി. നായകന്‍ വന്നത്‍ കെ എസ് യു എന്ന വിദ്യാര്ത്ഥി സംഘടനയുടെ മെമ്പര്ഷിപ് വിതരണം ഉത്ഘാടനം ചെയ്യാന്‍ ആയിരുന്നു എന്ന വ്യകതമായ വിവരം ഉണ്ടായിട്ടു കൂടി “വരൂ ഇങ്ങോട്ടു വരൂ “ എന്നു ഇരു കയ്യും നീട്ടി സ്വീകരിച്ച പുണ്യാളന്മാരെ നിങ്ങ്ള്‍ക്കു “അഭിവാദ്യങ്ങള്‍”. പുണ്യാളന്‍മാരുടെ ഈ “നടപടി” ഒരു വലിയ അപാരധമായി പോയി എന്നു ആരും പറയില്ല. പക്ഷെ, നിങ്ങ്ളുടെ ഈ നടപടി ഒരു തരം മനോരോഗത്തിന്റെ ഭാഗമാണൊ എന്നൊരു സംശയം ,കാരണം കേരള വിദ്യാര്ത്ഥി രാഷ്ട്രീയം തുടയ്ച്ചു നീക്കാന്‍ നിങ്ങ്ള് തന്നെ ആയിരുന്നല്ലോ വായിട്ടലറിയത്‍ എന്നോര്ക്കുമ്പോള് മാത്രം. അന്നു വായിട്ടു കീറിയ പുണ്യാളന്മാരെ നിങ്ങ്ള്‍ ആരുടെ രാഷ്ട്രീയമാണു വേണ്ടാ എന്നു പറഞ്ഞതെന്നു ഇപ്പോള്‍ ബോധ്യമായി.
“ നാടു കാണാന് കോലം കെട്ടി “ എന്നൊരു ചൊല്ലു കേട്ടിട്ടുണ്ടായിരുനനു.
അങ്ങിനെ കെ എസ് യുവിന്റെ ടിക്കറ്റില്‍ “നാടു കാണാന്‍”. നായകനും കിട്ടി ഒരു അവസരം.
കോലം കെട്ടിയ നായകന്‍ നാടു ചുറ്റാന് ഇറങ്ങിയ വാര്തതകളക്കു നല്ല “പ്രാധാന്യം” തന്നെ കിട്ടി മലയാള നാട്ടില് നിന്നും. കൂടാതെ നായകന്റെ “റോഡ് ഷോ” കൂടി ആയപ്പോള്‍ നല്ല എരിവും പുളിയുമുള്ള് “ഗാന്ധി” യെ കണ്ട സന്തോഷത്തില്‍ മലയാളികളെല്ലാം മനസ്സ്മാധമായിട്ടുറങ്ങി. നായകന്റെ വരവില്‍ വിവാദമുണ്ടാക്കാന്‍ ചില തല്‍പര കക്ഷികള്‍ (ഡി വൈ എഫ് ഐ ,എസ് എഫ് ഐ, സി പി എം എന്നിങ്ങനെ) ശ്രമിച്ചെന്കിലും അതിനൊന്നും കാതു കൊടുക്കാന്‍ നാടിന്റെ രക്ഷകരായ(?) മാധ്യമങ്ങ്ള്‍ക്കു സമയമില്ലായിര്ന്നു ,നായകന്‍ എവിടെ ഉറങ്ങും,എപ്പോള്‍ എഴുന്നേല്ക്കും, എവിടെ നിന്നും ചായ കുടിക്കും ,എനിതിനു ഇന്ത്യന്‍ സ്റ്റൈല്‍ കക്കൂസ് ഉപയൊഗിക്കുന്നത വരെ വള്ളിപുള്ളി വിടാതെ ജനങ്ങ്ള്ക്കു എത്തിചു കൊടുക്കാനുള്ള തിരിക്കിനിടയില് ഏതോ ഒരു ബിജു വും കൂട്ടരും പറയുന്ന സത്യങ്ങ്ള്ക്കു കാതു കൊടുക്കാന് കറ്‍ത്താവു അവര്ക്കു കൊടുത്ത രണ്ടു കാത് തികയില്ല ,പിന്നെ ഒരെ ഒരു വഴിയെ ഉള്ളു ഈ സഖാക്കളെല്ലാം കൂടി കര്ത്താവിനു മുന്നില് സമരം ചെയ്തു ഒരു കാതു കൂടി ഈ മാധ്യമ പരവര്ത്കര്ക്കു വാങ്ങി കൊടുക്കണം.
--- ആകാശ മിഠായി ---
3 comments:
“വിവരമില്ലായ്മയാണു നിങ്ങളേ നയിക്കുന്നതില് ശരിയാണു നിങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെ”..
valare nalla lekhanam.
ithrayum oru studi nadathaan nammude maadhyamangal thunijirunnenkil..illa aver athu cheyyilla.
averkku moodi vecha sathyangal maathram mathi..
namukku athu thurannu kaattan e nenjookum,kaikaruthum...
thudaruka
മനോഹരമായ വിലയിരുത്തലുകള്‍
സത്യസന്ധമായ അഭിപ്രായങ്ങള്‍
ഇവിടത്തെ കൂലിക്ക് എഴുത്തുകാരായ മാധ്യമപരിഷകള്‍ക്കുള്ള
മലിനമായ ആദര്ശത്തിന്‍റെ ശുഭ്ര കുപ്പായത്തിനുള്ളില്‍
വസിക്കുന്ന കൊമാളികളായ കൊണ്ഗ്രസുകാര്‍ക്കുള്ള മറുപടി
ഇവിടത്തെ മ (മഞ) പ്രസിദ്ധീകരണങ്ങളുടെ പൊളി വചനങ്ങള്‍
പച്ചവെള്ളം ചവച്ചു തിന്നുംപോലെ തിന്നുന്ന മലയാളികള്‍ക്കുള്ള മറുപടി
ചിന്തിക്കട്ടെ ഇവര്‍ ....വിശുദ്ദ പശുവും ചങ്ങയീം എല്ലാം അച്ചില്‍ നിറയുമ്പോള്‍ ...?
പാവം മലയാളികള്‍,...അവരിലൊരാളായി ഞാനും
അഭിനന്ദനങള്‍ സഖാവെ ,...
ഈ വിപ്ലവകാരിയുടെ പൊള്ളിക്കുന്ന വാക്കുകള്‍ക്കു ,...
ചിന്തിപ്പിക്കുന്ന ഈ അക്ഷര കൂട്ടുകള്‍ക്ക് ,...
വസ്തുതകള്‍ സത്യസന്ധമായി പറയുന്ന ഈ ലേഖനത്തിന്
ഒരു മനസ്സിലെങ്കിലും ആഴത്തിലിറങ്ങാന്‍ കഴിഞ്ഞാല്‍
നിന്നെപോലെ ഞാനും ധ്ന്യനാകും
വിപ്ലവശംസകള്‍ സഖാവെ ,...lectimm
Post a Comment