പൊട്ടത്തരങ്ങളുടെ ഒരു വന്‍ മാലപ്പടക്കമാണു എന്റെ നാടെങ്കിലും ഈയിടെയായി കുറച്ചു പുരോഗമനം ഒക്കെ ഉണ്ടു. അതില്‍ എടുത്തു പറയാന്‍ പറ്റുന്ന ഒരു കാര്യം എന്റെ നാട്ടുകാരുടെ “രാഷ്ട്രീയ ബോധം” പണ്ടത്തെ പോലെ അല്ല ഇപ്പോള്‍ നന്നായി രാഷ്ട്രീയം കളിക്കാന്‍ എന്റെ നാട്ടുകാര്‍ പഠിച്ചിരിക്കുന്നു എന്നതാണ്.ഈയിടെ നാട്ടില് ഉണ്ടായ ഒരു സംഭവം എന്റെ നാട്ടുകാരുടെ രാഷ്ടീയ ബോധം എത്ര കണ്ടു ഉയര്ന്നു എന്നതിനു ഒരു ഉത്തമ ഉദാഹരണമായി കണക്കാക്കാം. ആദ്യം എന്റെ നാടിനെ പറ്റി പറയാം കാരണം “നെല്ല് എന്തെന്നറിഞ്ഞാലാണല്ലോ അരിയുടെ മഹത്വം മന്സ്സിലാക്കാന്‍ പറ്റൂ”.
ശ്രീനാരായണ ഗുരുവും എന്റെ നാടും തമ്മില്‍ ഒരു മുറിയാത്ത ബന്ധം ഉണ്ടു എന്നു ഞാന്‍ വിശ്വസിക്കുന്നു. അതാണു എന്റെ നാടിന്റെ വലിയൊരു പരത്യേകതയും. എന്താണെന്നു വെച്ചാല്‍ ഗുരുവിന്റെ “ഒരു ജാതി ഒരു മതം ഒരു ദൈവം , ” എന്ന ആശയം അക്ഷരംപ്രതി കൈകൊള്ളുന്നത്‍ എന്റെ നാട്ടുകാരാണു,ധര്‍മ്മ പരിപാലന യോഗക്കാരു പോലും ഗുരുവിന്റെ ഈ ആശയം ഇത്രയേറെ മുറുകെ പിടിച്ചുട്ടുണ്ടാവില്ല. അതെ എന്റെ നാട്ടില്‍ ഒരു ജാതിയെ ഉള്ളു,ഒരു മതമേ ഉള്ളൂ ഒരു ദൈവമേ ഉള്ളു,”ജാതി മാപ്പിള,മതം ഇസ്ലാം,ദൈവം പടചച തമ്പുരാനായ അള്ളാഹു”.ഈ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന എന്റെ നാട്ടില് അതു കൊണ്ടു തന്നെ ഈ ജാതിയുടെ പേരിലുള്ള രാഷ്ടീയ പാര്ട്ടികളുടെ നോമിനികള്‍ അടുത്ത കാലം വരെ പടച്ച റ്ബ്ബിന്റെ കാരുണ്യം ഒന്നിനാല്‍ യാതൊരു പ്രവര്ത്തനവും കാഴ്ച്ച വെക്കാതെ സുഖ സുങരമായി ജയിച്ചു പോന്നു.തെരഞ്ഞെടുപ്പു വന്നാല്‍ ഏതോ ഒരു സാഹിബിനെ സ്ഥാനാര്‍ത്തി ആക്കി നോമിനേഷന്‍ കൊടുത്താ മാത്രം മതി ,ജയിപ്പിക്കണ കാര്യം നമ്മടെ നാട്ടുകാരു നോക്കി കൊള്ളും. മരിച്ചു മയ്യത്തായി ഖബറില് അടക്കി കഴിഞ്ഞാല്‍ അവിടെത്തെ ക്രോസ്‍ വിസ്താരവും ഉഴിച്ചി്ലുമെല്ലാം കഴിഞ്ഞു നേരെ സ്വര്ഗത്തിലേക്കു കടക്കാനുള്ള ചവിട്ടു പടികളാണ്‍ “കോണി”. ആ കോണി ജയിച്ചു പാര്‍ലമെന്റ്രിലേക്കും നിയമ സഭയിലേക്കും പന്ചായത്താപീസിലേകും പോകേണ്ടത്‍ നമ്മുടെ ആവശ്യമാണല്ലോ!!.
ഇനി ഈ കോണി ’കഥ’ വിശ്വസിക്കാത്ത പുരോഗമനവാദികളായ ചില “പിന്തിരിപ്പന്മാരും” ഉണ്ടു ഈ നാട്ടില് ,തെരഞ്ഞെടുപ്പിനു ഒരു ദിവസം മുന്പു വരെ എതിര്‍ പാര്ട്ടിക്കാരന്റെ കൊടി (തീര്ത്തും ഒരു ദൈവം ഒരു മതം ഒരു ജാതി ആശയക്കാരായതിനാല്‍ എതിര് പാര്ട്ടിയുടെ കൊടിയുടെ നിറവും പച്ച തന്നെ ആയിരിക്കും ,ഒരു നക്ഷ്ത്രത്തിന്റെ കുറവു മാത്രം) പിടിച്ചു നടക്കുന്നവനെ കൊണ്ടു യേശു ദേവന്‍ കുരിശു ചുമന്ന പോലെ കോണി ചുമപ്പികാനുള്ള വിദ്യയും നമ്മടെ നാട്ടാരെ കയ്യിലുണ്ടു. ആ വിദ്യ ഇങ്ങിനെ ,തെരഞ്ഞെടുപ്പിന്റെ തലേ ദിവസം രാത്രി ഒരു മഗ്‍രിബ്‍ നിസകാരം ഒക്കെ കഴിഞ്ഞു ഒരു കൂട്ടം “ജിന്നുകള്‍” ഈ പിന്തിരിപ്പന് മാരുടെ വീടുകളില്‍ കയറി ഒന്നു മുരടനക്കി ഒരു കാചങ്ങു കാചും “അസ്സലാമു അലൈക്കും…കും ..കും ..കും” ,എന്നിട്ടു പറയും “ഇതു നമ്മള് പറഞ്ഞതല്ല ,പാണക്കാട്ടുന്നു കമ്പി വന്ന സലാം ആണു “ .പോരെ അതോടെ (ആ “കമ്പി സലാം”) ഏതു വലിയ പിതിരിപ്പന്‍മാരാണേലും വീഴും.അങ്ങിനെ സ്ഥിരമായി പച്ച കുത്തി പച്ച കുത്തി എന്റെ നാട്ടിലേ കുളങ്ങളിലേ വെള്ളത്തിന്റെ നിറം വരെ പച്ച ആയിത്തീര്ന്നു.
സഖാവിന്റെ വിശദീകരണം നന്നായി നടന്നു കൊണ്തിരുക്കുമ്പോഴാണ്‍ നാട്ടിലെ മറ്റൊരു പാര്ട്ടിയുടെ പ്രാദേശിക നേതാവായ വേറൊരു പര്‍മാണി അങ്ങോട്ടു കയറി വന്നത്. സഖാവിന്റെ വ്യക്തമായ വിശദീകരണവും അതിനു മറ്റു പ്രമാണിമാരുടെ യോജിപ്പും എല്ലാം കണ്ടു നേതാവിന്റെ രാഷ്ട്രീയ മനസ്സു സട കുടന്നെഴുന്നേറ്റു. സഖാവിന്റെ വിശദീകരണം തടയിടാന്‍ വേണ്ടി അദ്ദേഹവും ആ ചര്ചയിലേക്കു കടന്നു വന്നു. നെഗറ്റിവു ലിസ്റ്റും ,പ്രധാനമന്ത്രി നല്കിയ ഉറപ്പും എല്ലാം തുറുപ്പു ചീട്ടായി നേതാവു വീശിയെന്കിലും അതിലൊന്നും സഖാവു വീണില്ല .ഈ കരാറു കൊണ്ടു നാട്ടുകാര്ക്കെന്തു ഗുണം എന്ന ചോദ്യത്തിനു മുന്നില് നേതാവു ഒന്നു പരുങ്ങിയെന്കിലും നാസര്ക്കാന്റെ ചയയുടെ ഗുണം കൊണ്ടു ഉടന്ടി ഉയര്ത്തെഴുനേല്പ്പിനു സാധിച്ചു.നേതാവിന്റെ വാക്കുകള്‍ ഇനി അങ്ങോട്ടു ശ്രദ്ധിച്ചു കേള്‍ക്കണം,അല്ല വായിക്കണം.
“ഇജ്ജു കരാരിന്റെ പേരു ഒന്നുകൂടെ പറഞ്ഞാട്ടെ ..”
നേതാവു എന്തിനുള്ള പുറപ്പാടു ആണു എന്നു മനസ്സിലായില്ലെങ്കിലും സഖാവു ഉത്തരം കൊടുത്തു.
“ആസിയാന്‍ കരാറ്‍”..
“ആസിയാന് കരാര്‍ ല്ലേ, എന്താ ഇതിന്റെ പ്രത്യേകാതാന്നു അനക്കു അറിയൂല്ല ഹമ്ക്കേ ,അതാണ് ഇജ്ജു ഇതിങ്ങിനെ എതിര്ത്തോണ്ട് നടക്കണത്, ഇജ്ജു ഇയിന്റെ പേരൊന്നു നോക്ക്യേ “ആസിയാന്‍’, അതേന്നു, “ആസിയ” നമ്മടെ ജാതീപ്പെട്ട ഒരു പേരിലാണു ഈ കരാറ്‍...അതു കൊണ്ടു “ആസിയ കരാറ്‍” കൊണ്തു വരേണ്ടതു നമ്മുടെ ആവശ്യമാണു…”അതെ ഇതു നമ്മള്ടെ കരാറാണു”.
ചായകടയിലെ പ്രമാണിമാരെല്ലം ഏറ്റു പാടി..
“ഇതു നമ്മടെ കരാര് ആണു…..”
---ശുഭം-------
4 comments:
"ആസിയാന് കരാര്‍ "അതാണു പുതിയ കരാര്‍.ആണവ കരാര്‍ എന്നാല്‍ ബോംബുണ്ടാകുന്ന “സുന്നാമാക്കി” പോലെത്തെ ഒരു സാധനം അമേരിക്കന്‍ മാര്കറ്റില് പോയി വാങ്ങി ഇന്ഡ്യയില് കൊണ്ടു വന്നു കുഴമ്പു രൂപത്തിലാക്കി കരന്റും,ബോംബും ഒക്കെ ഉരുട്ടി ഉണ്ടാകുന്ന കരാര്‍ ആണു എന്നും അതു നമ്മളെ പോലെത്തെ മീന്‍ പിടുത്തകാര്ക്കു ഒരു ദോഷവും ചെയില്ല എന്നും ദോഷം ചെയ്യും എന്നു സഖാക്കള്‍ പറഞ്ഞു പേടിപ്പിക്കുന്നത്‍ സഖാക്കളുടേ ജന്മ –കാമുകനായ ചൈന എന്ന രാജ്യത്തിനു വേണ്ടി ആണു എന്നൊക്കെ പറഞ്ഞായിരുന്നു അന്നു പിടിച്ചു നിന്നത്‍................
വാളിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ,....
ചിന്താശരണി നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ജനതക്കുള്ള മറുപടി ഞാന്‍ ഇതില്‍ കാണുന്നു . അഭിനന്ദനങ്ങള്‍ .
thudaruka porvilikal,
aksharangalil thee padarthi mojanam nalku...
Post a Comment