Thursday, October 22, 2009

നമ്മടെ നാട്..

പൊട്ടത്തരങ്ങളുടെ ഒരു വന്‍ മാലപ്പടക്കമാണു എന്റെ നാടെങ്കിലും ഈയിടെയായി കുറച്ചു പുരോഗമനം ഒക്കെ ഉണ്ടു. അതില്‍ എടുത്തു പറയാന്‍ പറ്റുന്ന ഒരു കാര്യം എന്റെ നാട്ടുകാരുടെ “രാഷ്ട്രീയ ബോധം” പണ്ടത്തെ പോലെ അല്ല ഇപ്പോള്‍ നന്നായി രാഷ്ട്രീയം കളിക്കാന്‍ എന്റെ നാട്ടുകാര്‍ പഠിച്ചിരിക്കുന്നു എന്നതാണ്.ഈയിടെ നാട്ടില് ഉണ്ടായ ഒരു സംഭവം എന്റെ നാട്ടുകാരുടെ രാഷ്ടീയ ബോധം എത്ര കണ്ടു ഉയര്ന്നു എന്നതിനു ഒരു ഉത്തമ ഉദാഹരണമായി കണക്കാക്കാം. ആദ്യം എന്റെ നാടിനെ പറ്റി പറയാം കാരണം “നെല്ല് എന്തെന്നറിഞ്ഞാലാണല്ലോ അരിയുടെ മഹത്വം മന്സ്സിലാക്കാന്‍ പറ്റൂ”.

ശ്രീനാരായണ ഗുരുവും എന്റെ നാടും തമ്മില്‍ ഒരു മുറിയാത്ത ബന്ധം ഉണ്ടു എന്നു ഞാന്‍ വിശ്വസിക്കുന്നു. അതാണു എന്റെ നാടിന്റെ വലിയൊരു പരത്യേകതയും. എന്താണെന്നു വെച്ചാല്‍ ഗുരുവിന്റെ “ഒരു ജാതി ഒരു മതം ഒരു ദൈവം , ” എന്ന ആശയം അക്ഷരംപ്രതി കൈകൊള്ളുന്നത്‍ എന്റെ നാട്ടുകാരാണു,ധര്‍മ്മ പരിപാലന യോഗക്കാരു പോലും ഗുരുവിന്റെ ഈ ആശയം ഇത്രയേറെ മുറുകെ പിടിച്ചുട്ടുണ്ടാവില്ല. അതെ എന്റെ നാട്ടില്‍ ഒരു ജാതിയെ ഉള്ളു,ഒരു മതമേ ഉള്ളൂ ഒരു ദൈവമേ ഉള്ളു,”ജാതി മാപ്പിള,മതം ഇസ്ലാം,ദൈവം പടചച തമ്പുരാനായ അള്ളാഹു”.ഈ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന എന്റെ നാട്ടില് അതു കൊണ്ടു തന്നെ ഈ ജാതിയുടെ പേരിലുള്ള രാഷ്ടീയ പാര്ട്ടികളുടെ നോമിനികള്‍ അടുത്ത കാലം വരെ പടച്ച റ്ബ്ബിന്റെ കാരുണ്യം ഒന്നിനാല്‍ യാതൊരു പ്രവര്ത്തനവും കാഴ്ച്ച വെക്കാതെ സുഖ സുങരമായി ജയിച്ചു പോന്നു.തെരഞ്ഞെടുപ്പു വന്നാല്‍ ഏതോ ഒരു സാഹിബിനെ സ്ഥാനാര്‍ത്തി ആക്കി നോമിനേഷന്‍ കൊടുത്താ മാത്രം മതി ,ജയിപ്പിക്കണ കാര്യം നമ്മടെ നാട്ടുകാരു നോക്കി കൊള്ളും. മരിച്ചു മയ്യത്തായി ഖബറില് അടക്കി കഴിഞ്ഞാല്‍ അവിടെത്തെ ക്രോസ്‍ വിസ്താരവും ഉഴിച്ചി്ലുമെല്ലാം കഴിഞ്ഞു നേരെ സ്വര്ഗത്തിലേക്കു കടക്കാനുള്ള ചവിട്ടു പടികളാണ്‍ “കോണി”. ആ കോണി ജയിച്ചു പാര്‍ലമെന്റ്രിലേക്കും നിയമ സഭയിലേക്കും പന്ചായത്താപീസിലേകും പോകേണ്ടത്‍ നമ്മുടെ ആവശ്യമാണല്ലോ!!.

ഇനി ഈ കോണി ’കഥ’ വിശ്വസിക്കാത്ത പുരോഗമനവാദികളായ ചില “പിന്തിരിപ്പന്മാരും” ഉണ്ടു ഈ നാട്ടില് ,തെരഞ്ഞെടുപ്പിനു ഒരു ദിവസം മുന്പു വരെ എതിര്‍ പാര്ട്ടിക്കാരന്റെ കൊടി (തീര്ത്തും ഒരു ദൈവം ഒരു മതം ഒരു ജാതി ആശയക്കാരായതിനാല്‍ എതിര് പാര്ട്ടിയുടെ കൊടിയുടെ നിറവും പച്ച തന്നെ ആയിരിക്കും ,ഒരു നക്ഷ്ത്രത്തിന്റെ കുറവു മാത്രം) പിടിച്ചു നടക്കുന്നവനെ കൊണ്ടു യേശു ദേവന്‍ കുരിശു ചുമന്ന പോലെ കോണി ചുമപ്പികാനുള്ള വിദ്യയും നമ്മടെ നാട്ടാരെ കയ്യിലുണ്ടു. ആ വിദ്യ ഇങ്ങിനെ ,തെരഞ്ഞെടുപ്പിന്റെ തലേ ദിവസം രാത്രി ഒരു മഗ്‍രിബ്‍ നിസകാരം ഒക്കെ കഴിഞ്ഞു ഒരു കൂട്ടം “ജിന്നുകള്‍” ഈ പിന്തിരിപ്പന് മാരുടെ വീടുകളില്‍ കയറി ഒന്നു മുരടനക്കി ഒരു കാചങ്ങു കാചും “അസ്സലാമു അലൈക്കും…കും ..കും ..കും” ,എന്നിട്ടു പറയും “ഇതു നമ്മള് പറഞ്ഞതല്ല ,പാണക്കാട്ടുന്നു കമ്പി വന്ന സലാം ആണു “ .പോരെ അതോടെ (ആ “കമ്പി സലാം”) ഏതു വലിയ പിതിരിപ്പന്‍മാരാണേലും വീഴും.അങ്ങിനെ സ്ഥിരമായി പച്ച കുത്തി പച്ച കുത്തി എന്റെ നാട്ടിലേ കുളങ്ങളിലേ വെള്ളത്തിന്റെ നിറം വരെ പച്ച ആയിത്തീര്ന്നു.

കാലം കടന്നു പോയപ്പോള്‍ നാട്ടുകാര്ക്കിടയില്‍ തൊഴിലാളി വര്ഗ ബോധവും,സ്വാതന്ത്ര ചിന്താഗതിയും കടന്നു കൂടി,അതോടേ രാഷ്ട്രീയ പ്രവര്‍ത്തനം എന്തെന്നാരിയാത്തവര്‍ രാഷ്ട്രീയം പഠിക്കാന്‍ തുടങ്ങി,നോമിനേഷന്‍ മാത്രമല്ല,നോമിനിയുടെ വിജയത്തിനു തെരുവിലിറങ്ങി വോട്ടു യാചിക്കേണ്ടതിന്റെ ആവശ്യകതയും “ജിന്നു”കള്‍ക്കു നല്ല പോലെ മനസ്സിലായി. അതിനായി എതിര് സ്ഥാനാര്ഥി “കാഫിര്‍” ആണെന്നും അള്ളാഹുവിനെ ധിക്കരിക്കുന്നവനാണെന്നും എല്ലാം പറയേണ്ടി വന്നു. പ്ത്രം വായിക്കാന്‍ തുടങ്ങിയ നാട്ടുകാരെ മെരുക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കേണ്ടി വന്നു.നാട്ടിലെ ചായ കടകളും ബാര്ബര്‍ ഷോപ്പുമെല്ലാം രാഷ്ട്രീയ സംവാദ കേന്ദ്രങങളായി. നാട്ടിലെ ഇപ്പോഴത്തെ സ്ഥിതി ഏകദേശം ഇതൊക്കെ ആണു.

സ്വന്തം പാര്ട്ടികൂടി പിന്തുണയ്ക്കുന്ന കേന്ദ്ര ഗവണ്‍മെന്റു ജനദ്രോഹ നയങ്ങള്‍ ഒന്നിനെ പിറകെ ഒന്നൊന്നായി കൊണ്ടു വരുമ്പോള്‍ അതിനെതിരെ തെരുവിലറങ്ങി സമരം ചെയ്യുന്ന സഖാക്കള്ക്കിടയില് പിടിച്ചു നില്ക്കാന് കോമരം തുള്ളുന്ന നേതാക്കളെ ഈ നാട്ടില്‍ ഇപ്പോള്‍ കാണാം.സഖാക്കളുടെയും ചൈന എന്ന രാജ്യത്തിന്രെയും കാമുകി കാമുക ബന്ധം ആരോപിച്ചു ആണവകരാരിനെ ഒരു വിധം നാട്ടുകാര്ക്കിടയില്‍ ഒതുക്കി നിര്ത്തി, ലോക സഭ ഇലകഷന്‍ വിജയം ആഘോഷിച്ചു തീര്ക്കുന്നതിനു മുന്നെ വന്നു വേരൊരു കരാര്‍. “കരാര്” എന്നു കേട്ടാല്‍ കൊടി പിടിച്ചു ആ കരാര് എന്തെന്നു ജനങ്ങളെ മനപാഠം പഠിപ്പിക്കുന്ന പതിവു രീതി സഖാക്കള്‍ ഏറ്റു പിടിച്ചപ്പോള്‍ വെട്ടിലായത്‍ പാവം “ജിന്നുകള്‍”.


"ആസിയാന് കരാര്‍ "അതാണു പുതിയ കരാര്‍.ആണവ കരാര്‍ എന്നാല്‍ ബോംബുണ്ടാകുന്ന “സുന്നാമാക്കി” പോലെത്തെ ഒരു സാധനം അമേരിക്കന്‍ മാര്കറ്റില് പോയി വാങ്ങി ഇന്ഡ്യയില് കൊണ്ടു വന്നു കുഴമ്പു രൂപത്തിലാക്കി കരന്റും,ബോംബും ഒക്കെ ഉരുട്ടി ഉണ്ടാകുന്ന കരാര്‍ ആണു എന്നും അതു നമ്മളെ പോലെത്തെ മീന്‍ പിടുത്തകാര്ക്കു ഒരു ദോഷവും ചെയില്ല എന്നും ദോഷം ചെയ്യും എന്നു സഖാക്കള്‍ പറഞ്ഞു പേടിപ്പിക്കുന്നത്‍ സഖാക്കളുടേ ജന്മ –കാമുകനായ ചൈന എന്ന രാജ്യത്തിനു വേണ്ടി ആണു എന്നൊക്കെ പറഞ്ഞായിരുന്നു അന്നു പിടിച്ചു നിന്നത്‍. എന്നാല്‍ ഇതു അങ്ങിനെ അല്ല പോലും ആസിയാന്‍ രാജ്യങ്ങള്‍ എന്ന പേരിലുള്ള രാജ്യങ്ങളില് നിന്നും നമ്മുടെ കടപ്പുറത്തു കിട്ടണ മത്തി,അയല,ചെമ്മീന്‍ ഒക്കെ ഇങ്ങോട്ടു ഇറ്ക്കുമതി ചെയ്യും അങ്ങിനെ നമ്മള്‍ പിടിക്കണ മീന് വിലയും ഇല്ലാതാകും, നമ്മടെ മീനിനു വിലയില്ലാണ്ടായാല് നമ്മളു ചോറുണ്ണലൊക്കൊ നിര്ത്തി പണ്ടത്തെപോലെ കഞ്ഞി കുടിക്കേണ്ടി വരും ,ചിലപ്പോള്‍ അതും കിട്ടാതെ ആകും.കാര്യം ഇതു സഖാക്കള്‍ പറഞ്ഞാണ്‍ നമ്മടെ നാട്ടുകാരു അറിയുന്നതെന്കിലും ഈ വിഷയത്തില്‍ സഖാക്കള്‍-ചൈന അവിഹിത ബന്ധം ഏശാന്‍ സാധ്യത കാണുന്നില്ല. സഖാക്കള്‍ മനുഷ്യ ചങ്ങ്ലയും സമരവും മറ്റുള്ളവര് ച്ങ്ങല പൊട്ടിക്കാനും സമരം പൊളിക്കാനും ഒരു കച്ചിതുരുമ്പിനായി നേര്ച്ചയും മന്ത്രിച്ചൂതലും ഒക്കെ ആയി ചൂടു പിടിച്ചിരിക്കുന്നതിനിടയിലാണു ഞാന്‍ മദ്രാസില്‍‍ നിന്നും രണ്ടു ദിവസത്തെ അവധിക്കു നാട്ടിലെത്തുന്നത്.

അതിരാവിലെ എട്ടു മണിക്കു ഉറക്കമെഴുന്നേല്കുന്ന ശീലം എനിക്കില്ലെന്കിലും അന്നു അറിയാതെ എഴുന്നേറ്റുപോയി. രാവിലെ കട്ടനും അടിച്ചു ഒന്നു പുകയ‍ക്കാന്‍ വേണ്ടി റോഡിലേക്കിറങ്ങി ഒരു വില്സും വാങ്ങി അടുത്തുള്ള നാസര്ക്കാന്റെ ചായ കടയിലെക്കു വിട്ടു. അവിടെ ആണെന്കില്‍ വലിക്കുന്നത്‍ ആരും കാണില്ല പിന്നെ തീപെട്ടി വാങ്ങേണ്ട ആവശ്യവും ഇല്ല(ചായ കട അല്ലേ തീ ഇല്ലാതെ ചായ പുകയില്ലല്ലോ!) എന്നൊരു മഹത്തായ ശാസ്ത്രം അതിലുണ്ട്. നാസര്‍ക്കാന്റെ കടയിലെത്തി പിന് വാതില് വഴി അകത്തേക്കു നോക്കിയപ്പോള്‍ പതിവില്ലാത്ത ഒരു തിരക്കു . നാട്ടിലേ “പര്‍മാണി”മാരായ നേതാക്കന്മാര്‍ എല്ലാം കൂടി എന്തോ ഒരു ചര്ചചയിലാണു. പര്‍മാണി മാരുടേ ഒത്ത നടുക്കു ഒരു പരിചയമുള്ള മുഖം . ഒരു സഖാവു ആണു. അന്നത്തെ ദേശാഭിമാനി പത്രവും പിടിച്ചു ആസിയാന്‍ കരാരിന്റെ ദൂഷ്യ ഫലങ്ങളേ പറ്റി ബോധവത്കരണം ആണു ശ്രമം. ആരുമില്ലാത്ത മൂലയില്‍ പോയി വില്സ് കത്തിച്ചു സഖാവിന്റെ ബോധവത്കരണവും പര്‍മാണിമാരുടെ സംശയവും അതിന്ള്ള വിശദീകരണം എല്ലാം ഞാനും കേട്ടു .രാജ്യത്തു നടക്കുന്ന കാര്യങ്ങളറിയാന്‍ ശുഷകാന്തി കാണികുന്ന എന്റെ നാട്ടുകാരെ ഓര്ത്തു അഭിമാന പുള്കിതനായി ഞാന്‍ സിഗറ്റ്‍ പുകയ്ചുകൊണ്ടേയിരുന്നു.

സഖാവിന്റെ വിശദീകരണം നന്നായി നടന്നു കൊണ്തിരുക്കുമ്പോഴാണ്‍ നാട്ടിലെ മറ്റൊരു പാര്ട്ടിയുടെ പ്രാദേശിക നേതാവായ വേറൊരു പര്‍മാണി അങ്ങോട്ടു കയറി വന്നത്. സഖാവിന്റെ വ്യക്തമായ വിശദീകരണവും അതിനു മറ്റു പ്രമാണിമാരുടെ യോജിപ്പും എല്ലാം കണ്ടു നേതാവിന്റെ രാഷ്ട്രീയ മനസ്സു സട കുടന്നെഴുന്നേറ്റു. സഖാവിന്റെ വിശദീകരണം തടയിടാന്‍ വേണ്ടി അദ്ദേഹവും ആ ചര്ചയിലേക്കു കടന്നു വന്നു. നെഗറ്റിവു ലിസ്റ്റും ,പ്രധാനമന്ത്രി നല്കിയ ഉറപ്പും എല്ലാം തുറുപ്പു ചീട്ടായി നേതാവു വീശിയെന്കിലും അതിലൊന്നും സഖാവു വീണില്ല .ഈ കരാറു കൊണ്ടു നാട്ടുകാര്ക്കെന്തു ഗുണം എന്ന ചോദ്യത്തിനു മുന്നില് നേതാവു ഒന്നു പരുങ്ങിയെന്കിലും നാസര്ക്കാന്റെ ചയയുടെ ഗുണം കൊണ്ടു ഉടന്ടി ഉയര്ത്തെഴുനേല്പ്പിനു സാധിച്ചു.നേതാവിന്റെ വാക്കുകള്‍ ഇനി അങ്ങോട്ടു ശ്രദ്ധിച്ചു കേള്‍ക്കണം,അല്ല വായിക്കണം.

“ഇജ്ജു എന്തത്താണു പറേണത് പഹയന്‍ സഖാവെ,അനക്കു ഇതിനെ പ്റ്റി ഇങ്ങളെ പരകാശ് കാരാട്ട് പറേണ ബിബരല്ലേ ഉള്ളത്‍. ഇജ്ജും അന്റെ പാര്ട്ടിക്കാരും പറേണ പോലെ ഒന്നും അല്ല കാരിയങ്ങ്ളെ കെടപ്പു. ഇതു പടച്ചോന്‍ നമ്മക്കായി നമ്മ്ടെ ബര്ക്കത്തിനായി എറക്യേ കരാറ്‍ ആണു.അനക്കും അന്റെ പാര്ട്ടിക്കാരിക്കും അല്ലേനിങ്കിലും പടച്ചോനെ പേടില്ലില്ലാ. അള്ളാ കാക്ക്ട്ടെ ബെട്‍വരേ ഇങ്ങ്ളേ”.

“ഇജ്ജു കരാരിന്റെ പേരു ഒന്നുകൂടെ പറഞ്ഞാട്ടെ ..”

നേതാവു എന്തിനുള്ള പുറപ്പാടു ആണു എന്നു മനസ്സിലായില്ലെങ്കിലും സഖാവു ഉത്തരം കൊടുത്തു.

“ആസിയാന്‍ കരാറ്‍”..

“ആസിയാന് കരാര്‍ ല്ലേ, എന്താ ഇതിന്റെ പ്രത്യേകാതാന്നു അനക്കു അറിയൂല്ല ഹമ്ക്കേ ,അതാണ് ഇജ്ജു ഇതിങ്ങിനെ എതിര്ത്തോണ്ട് നടക്കണത്, ഇജ്ജു ഇയിന്റെ പേരൊന്നു നോക്ക്യേ “ആസിയാന്‍’, അതേന്നു, “ആസിയ” നമ്മടെ ജാതീപ്പെട്ട ഒരു പേരിലാണു ഈ കരാറ്‍...അതു കൊണ്ടു “ആസിയ കരാറ്‍” കൊണ്തു വരേണ്ടതു നമ്മുടെ ആവശ്യമാണു…”അതെ ഇതു നമ്മള്ടെ കരാറാണു”.

ചായകടയിലെ പ്രമാണിമാരെല്ലം ഏറ്റു പാടി..

“ഇതു നമ്മടെ കരാര് ആണു…..”

---ശുഭം-------

Monday, October 19, 2009

“നാടു കാണാന് കോലം കെട്ടി”

യു പി എ ഗവണ്‍മെന്റിന്റെ ചെലവുചുരുക്കലും രാഹുല്‍ഗാന്ധിയുടെ കേരള സങര്‍ശനവും എല്ലാം ഒരു നാടകം മത്രമായിരുന്നോ?.ഇടതുപക്ഷ നേതാക്കന്മാര്‍ ഒന്നു തുമ്മിയാല്‍ എങ്ങിനെ തുമ്മി? മൂക്കു പൊടി വലിച്ചൊ? അതൊ ഈര്ക്കില്‍ മൂക്കിലിട്ടൊ? മൂക്കു പൊടിയാണേല്‍ ഏതു ബ്രാന്ഡ്? എത്ര രൂപ? എന്നിങ്ങിനെ തരം തിരിച്ചു കാണിച്ചും മറ്റും വാര്ത്തകളും വിവാദങ്ങളും ഊതി പെരുപ്പിക്കുന്ന ഇന്നത്തെ ചാനല്‍ കടലാസു ലേഘകകന്‍മാര് പക്ഷേ രാഹുല് ഗാന്ധി റോഡ്‍ സൈഡ് ഹോട്ടല്‍ കാപ്പി കുട്ച്ചു എന്നും അങ്ങിനെ അദ്ദേഹം പാവം ഗാന്ധിയന്‍ ആണെന്നും ഒക്കെ വരുത്തി തീര്കാന്‍ പെടാ പാടു പെടുമ്പോള്‍ കാപ്പി കുടിക്കാന് കേരളത്തിലേക്കു വരാന്‍ വേണ്ടി രാഹുല്‍ ചെലവിട്ട കണക്കുകളും മറ്റും മൂടി വ്യ്ക്കാന് യാതൊരും മടിയും കാണികുന്നില്ല എന്ന വസ്തുത നിര്ഭാഗ്യകരം തന്നെ. രാഹുല്‍ ഗാന്ധിയുടെ കേരളാ സങര്‍ശനത്തില് കേരളത്തിനു എന്തു ഗുണം എന്നു ചോദിച്ചാല്‍ ഒരു പാടുണ്ടായി ,പല പുണ്യാളന്മാരും ളോഹക്കുള്ളിലെ രാഷ്ട്രീയ വശം തുറന്നു കാണിക്കുകയും കേരളമെന്നാല്‍ തല തിരിക്കുന്ന കേങ്ര നയങ്ങളും ഒരിക്കല് കൂടി വ്യക്തമാക്കപെട്ടു.

കാംപസുകളില്‍ രാഷ്ടീയം വേണ്ടാ എന്നതിനു “നിങ്ങളുടെ രാഷ്ടീയം വേണ്ടാ” എന്നാണു അര്‍ത്ഥം എന്നു “യുവ നായകന്റെ” കേരള സങര്ശനത്തിനു കേരളത്തിലേ ചില “കോളേജ് പുണ്യാളന്മാര്‍ “ നല്കിയ സ്വീകരണം കണ്ടപ്പോള്‍ മനസ്സിലായി. നായകന്‍ വന്നത്‍ കെ എസ് യു എന്ന വിദ്യാര്ത്ഥി സംഘടനയുടെ മെമ്പര്ഷിപ് വിതരണം ഉത്ഘാടനം ചെയ്യാന്‍ ആയിരുന്നു എന്ന വ്യകതമായ വിവരം ഉണ്ടായിട്ടു കൂടി “വരൂ ഇങ്ങോട്ടു വരൂ “ എന്നു ഇരു കയ്യും നീട്ടി സ്വീകരിച്ച പുണ്യാളന്മാരെ നിങ്ങ്ള്‍ക്കു “അഭിവാദ്യങ്ങള്‍”. പുണ്യാളന്‍മാരുടെ ഈ “നടപടി” ഒരു വലിയ അപാരധമായി പോയി എന്നു ആരും പറയില്ല. പക്ഷെ, നിങ്ങ്ളുടെ ഈ നടപടി ഒരു തരം മനോരോഗത്തിന്റെ ഭാഗമാണൊ എന്നൊരു സംശയം ,കാരണം കേരള വിദ്യാര്ത്ഥി രാഷ്ട്രീയം തുടയ്ച്ചു നീക്കാന്‍ നിങ്ങ്ള് തന്നെ ആയിരുന്നല്ലോ വായിട്ടലറിയത്‍ എന്നോര്ക്കുമ്പോള് മാത്രം. അന്നു വായിട്ടു കീറിയ പുണ്യാളന്മാരെ നിങ്ങ്ള്‍ ആരുടെ രാഷ്ട്രീയമാണു വേണ്ടാ എന്നു പറഞ്ഞതെന്നു ഇപ്പോള്‍ ബോധ്യമായി.

നാടു കാണാന്‍ കോലം കെട്ടി “ എന്നൊരു ചൊല്ലു കേട്ടിട്ടുണ്ടായിരുനനു.
അങ്ങിനെ കെ എസ് യുവിന്റെ ടിക്കറ്റില്‍ “നാടു കാണാന്‍”. നായകനും കിട്ടി ഒരു അവസരം.
കോലം കെട്ടിയ നായകന്‍ നാടു ചുറ്റാന് ഇറങ്ങിയ വാര്തതകളക്കു നല്ല “പ്രാധാന്യം” തന്നെ കിട്ടി മലയാള നാട്ടില് നിന്നും. കൂടാതെ നായകന്റെ “റോഡ് ഷോ” കൂടി ആയപ്പോള്‍‍ നല്ല എരിവും പുളിയുമുള്ള് “ഗാന്ധി” യെ കണ്ട സന്തോഷത്തില്‍ മലയാളികളെല്ലാം മനസ്സ്മാധമായിട്ടുറങ്ങി. നായകന്റെ വരവില്‍ വിവാദമുണ്ടാക്കാന്‍ ചില തല്‍പര കക്ഷികള്‍ (ഡി വൈ എഫ് ഐ ,എസ് എഫ് ഐ, സി പി എം എന്നിങ്ങനെ) ശ്രമിച്ചെന്കിലും അതിനൊന്നും കാതു കൊടുക്കാന്‍ നാടിന്റെ രക്ഷകരായ(?) മാധ്യമങ്ങ്ള്‍ക്കു സമയമില്ലായിര്ന്നു ,നായകന്‍ എവിടെ ഉറങ്ങും,എപ്പോള്‍ എഴുന്നേല്ക്കും, എവിടെ നിന്നും ചായ കുടിക്കും ,എനിതിനു ഇന്ത്യന്‍ സ്റ്റൈല്‍ കക്കൂസ് ഉപയൊഗിക്കുന്നത വരെ വള്ളിപുള്ളി വിടാതെ ജനങ്ങ്ള്ക്കു എത്തിചു കൊടുക്കാനുള്ള തിരിക്കിനിടയില് ഏതോ ഒരു ബിജു വും കൂട്ടരും പറയുന്ന സത്യങ്ങ്ള്ക്കു കാതു കൊടുക്കാന് കറ്‍ത്താവു അവര്ക്കു കൊടുത്ത രണ്ടു കാത് തികയില്ല ,പിന്നെ ഒരെ ഒരു വഴിയെ ഉള്ളു ഈ സഖാക്കളെല്ലാം കൂടി കര്ത്താവിനു മുന്നില് സമരം ചെയ്തു ഒരു കാതു കൂടി ഈ മാധ്യമ പരവര്ത്കര്ക്കു വാങ്ങി കൊടുക്കണം.

നായകന്റെ കാപ്പി കുടിയും കാംപസു വിലസലുമെല്ലാം കൂടേ "ചെലവു ചുര്ക്കി" പറയുകയാണേല്‍ വളരേ കുറചു ഇരുപതു കോടിയോളമേ ആയുള്ളൂ. നായകനും കൂട്ടര്ക്കും സ്വതന്ത്ര വിരഹം നടത്താന്‍ പന്ത്രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകളും ഒരു യുദ്ധ്ത്തിനുള്ള പോലിസും മത്രമേ ആയുള്ളൂ. ചെലവോ "വളരേ കുറവു" ഗുണമോ മെച്ചം ,കൂടെ റോഡ് ഷോ കൂടി ആയപ്പോള്‍ ചിലവേ ഉണ്ടായില്ല എന്നു വേണേലും പറയാം. നായകന്റെ വരവിനു ഒരാഴ്ച്ച മുന്നെ കേരളം നടുങ്ങിയ തേക്കടി ബോട്ടു ദുരന്തത്തില് മരിച്ചവരുടെ മൃതദേഹങ്ങ്ള് കൊണ്ടു പോകാന്‍ നാവിക സേനയുടെ വിമാനം വിട്ടു കൊടുക്കാന്‍ കേങ്രം തയ്യാറായില്ല്. അതിനു കാരണമായി ബഹു.കേങ്ര ആഭ്യന്തര മന്ത്രി പറഞ്ഞ “സാന്കേതിക കാരണം” എന്തായിരുന്നു എന്നു നായകന്റെ വരവോടെ ബോധ്യമായില്ലേ?. അതെ ആ വിമാനം തേചു മിനുക്കി വെചിരിക്കുകയായിരുന്നു “യുവ നായകന്റെ സപ്ര മന്ജല് “ എടുക്കുന്നതിനു വേണ്ടി.

ഒരു സംഘടനയുടെ മെമ്പര്ഷിപ് കാര്ഡ് മുറിക്കാന് പോകുന്നവനു വിമാനം വിട്ടു നല്കുകയും രാജ്യത്തിനെ നടുക്കിയ അപകടത്തില് ഇരയായി മരിച്ചു വീണ പൗരന്‍മാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വിമാനം വിട്ടു കൊടുക്കാതെ “സാങേതിക” കാരണം പറഞ്ഞു കൈ കഴുകിയ “വിള്യാത്ത സര്ക്കാരേ “ എവിടെ പോയി കഴുകും ഈ പാപ കറയെല്ലാം(ഗംഗയും മലിനമായല്ലോ!!)..

നാടും കണ്ടു മൂടും തട്ടി നായകന്‍ നായകന്റെ വഴിയെ പോയിട്ടും നായകന്റെ ബാധ പോയില്ല, ബാധ ഇപ്പോള്‍ ഒരു പാവം പോലീസുകാര്നെ ദേഹത്തു കൂടിയിരിക്കയാണു.ഈ “ചെങ്ങായി” ആ “ചങ്ങായി” നെ “ചങ്ങായി” എന്നു വിളിച്ചെന്നും,അതു കൊണ്ടു ഈ "ചങ്ങായീനേ" സസ്‍പെന്റു ചെയ്യ്ണമെന്നും പറഞ്ഞു കുറെ "ചങ്ങായിമാരു" ഒച്ചവെക്കുന്നു.കൂട്ടത്തില് പ്രതിപക്ക്ഷ നേതാവും. നേതാവിനോടു ഒരു വാക്കു, “ചങ്ങായി “ എന്നാല്‍ “വിശുദ്ധ പശു” വിനേക്കാളും മോശമായ വാക്കൊന്നും അല്ല. “വിവരമില്ലായ്മയാണു നിങ്ങളേ നയിക്കുന്നതില് ശരിയാണു നിങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെ”..

--- ആകാശ മിഠായി ---

Monday, April 6, 2009

തിര്വോന്തരം തമാശ

തലസ്ഥാന നഗരമായ തിരുവനന്തപുരത് ഇപ്പോള്‍ വലിയൊരു തമാശ ആണു നടക്കുന്നത്.വലിയതെന്നു പറഞ്ഞാല്‍ ’ഇമ്മിണി വല്യേ’ ഒരു തമാശ .വേറേ ഒന്നും അല്ല നമ്മുടെ തരൂര്(മുന്നില് ഒരു ശശി ഉണ്ട്!),’തിര്വോന്തരം’ ലോകസഭ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്ത്ഥി ആയി മത്സരിക്കുന്നു,അതും കോണ്ഗ്രസ്സിന്റെ ’കൈ പത്തി’ അടയാളത്തില് തന്നെ. ഇവിടെയാണു തമാശ.ശ്രദ്ധിച്ചു കേട്ടോളൂ.

എന്താണു ഈ ’കോണ്‍ഗ്രസ്സ്’ എന്ന പേരിന്റെ അര്ത്ഥം്,,എനിക്കറിയില്ലായിരുന്നു പക്ഷെ തരൂര്‍ പര്ഞ്ഞപ്പോള് എനിക്കു മനസ്സിലായി ,”അര്‍ത്ഥമില്ലാത്തൊരു പേരാണു.വെറും ആള്‍ കൂട്ടം എന്നര്ത്ഥം”.ഇതു പറഞ്ഞത് വേറെ ആരും അല്ല നമ്മുടെ തരൂര് തന്നെ. ആ ’വെറുമൊരു ആള് കൂട്ടത്തിന്റെ’ ടികറ്റില് ആണു നായകന്‍ ലോകസഭയിലേക്കു കണ്ണും നട്ടിരിക്കുന്നത് ,ജയിച്ചാല് മന്ത്രിയും ആക്കുമത്രെ. വേറെയും ചില കാര്യങ്ങള്‍ ഈ ’വെറുമൊരു ആള് കൂട്ടത്തെ’ പറ്റി പറഞ്ഞിട്ടുണ്ട്.ആധുനിക ഇന്ത്യയുടെ സൃഷടാക്കളായ ഗാന്ധിജി ,നെഹ്റുജി എന്നിവരുടെ ആശയത്തില് നിന്നും ഈ ’കൂട്ടം’ ഒരു പാടു വ്യതിചലിചു എന്നാണു ഒരു കാര്യം. കൂടുതലും ഈ കൂട്ടത്തിന്റെ നേതാക്കളെ ആണു ’നായകന്’ പരാമര്‍ശിക്കുന്നത്.

ഇന്ദിര ഗാന്ധിയെ പറ്റി പറഞ്ഞത് ,ഇന്ദിരയുടെ പിന്നിലെ ”ഗാന്ധി’(തെറ്റിധരിക്കരുത് പേരിന്റെ പിന്നിലെ കാര്യമാണു) ഫിറോസ് ഗാന്ധിയുടെതാണു എന്നും ഫിറോസ് ഗാന്ധിക്കു മഹാത്മാ ഗാന്ധിയുമായി ഒരു ബന്ധവുമില്ല ,അതായത് ഇന്ദിര ഗാന്ധിയിലെ ’ഗാന്ധി’ ഒരു അധിക പറ്റാണു എന്നു നമ്മുടെ നായകന് നമ്മെ ബോധ്യപെടുത്തി തരുന്നു ചേട്ടന്റെ ’പുതുയുഗം പുതു ഇന്ത്യ’ എന്ന ബുക്കിലൂടെ. പിന്നേയുമുണ്ട് കേട്ടൊ ,നെഹ്റുവിന്റെ മകള് സ്വന്തം പിതാവു താലോലിച്ചു വളര്ത്തിയ ജനാധിപത്യത്തെ കശാപ്പു ചെയ്തു എന്നും പതിനഞ്ചോള്ം വര്‍ഷം അധികാരത്തില് ഇരുന്നിട്ടും ഒരു നേട്ടം പോലും ഉണ്ടാക്കാന്‍ ഇന്ദിരക്കു കഴിഞ്ഞില്ല എന്നു കൂടിയും ഉണ്ട്

അങ്ങിനെ ഒരുപാടു ഒരുപാടു പരാമര്‍ശങ്ങള്‍ ഈ കൂട്ടത്തെ കുറിചു ഉണ്ട്.ഇങ്ങിനെയൊക്കെ പറഞ്ഞിട്ടും ഇയാള്ക്കു മത്സരികാന് ’ഈ കൂട്ടത്തിന്റെ ’ സീറ്റെ കിട്ടിയുള്ളൂ എന്നു കാണുമ്പോളാണു അതിശയം തോനുന്നത്.നയിക്കാന് യോഗ്യത ഇല്ലാത്തവരാണു ഇന്ത്യന് ജനാധിപത്യത്തെ നയിക്കുന്നത് എന്നാണു തരൂര് പറയുന്നത്.അതു കൊണ്ടാകണം തരൂര് ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിക്കാന്‍ ഇറങ്ങിയത്,അതും കുറെ സാമ്രാജ്യത്വ രീതികളുമയി.

തിരുവനന്തപുരത്തു കഴിഞ്ഞ തവണ പന്ന്യന്‍ രവീന്ദ്രന്‍ മത്സരിച്ചപ്പോള് നമ്മുടെ കോണ്ഗ്രസ്സുകാര് ഒരു കാര്യം പറഞ്ഞിരുന്നു,’കണ്ണൂര് കാരനായ പന്ന്യന് എങ്ങിനെ തിരുവന്തപുരത്തുകാരുടെ ആവശ്യങ്ങള് തിരിചറിയാന് കഴിയും’ എന്നു. അപ്പോള് ഇംഗ്ലണ്ടില് ജനിച്ചു മുംബയിലും ഡല്‍ഹിയിലും വളര്ന്ന ഈ തരൂരിനു തിരുവനന്തപുരത്തുകാരുടെ ആവശ്യങ്ങള്‍ തിരിചറിയാന് കഴിയുമോ കൂട്ടരേ?..

സ്വന്തം പാര്ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടരിമാരില്‍ ഒരാള് കേരളത്തില് മത്സരിക്കാന് ഉദ്ദേശിചപ്പോള് അയാളുടെ കോലം കത്തിചും ,ചീത്ത വിളിചും ഡെല്ഹിക്കു തന്നെ കെട്ടു കെട്ടിച കോണ്ഗ്രസ്സുകാര്ക്ക് ഇതെല്ലാം എന്തോന്നു പ്രശ്നം.തെറ്റു ചെയ്തവനേ സിംഹാസനത്തില് കയറ്റിയിരുത്തിയ കോണ്ഗ്രസ്സുകാര് മഹാന്മാരു തന്നെ അല്ലെ.

ഇങ്ങിനെ ഒരു വൈരുദ്ധ്യം കോണ്‍ഗ്രസ്സിനും തരൂരിനും സംഭവിച്ചത് അവരുടെ രാഷ്ട്രീയ പാപ്പരത്തമല്ലെ വിളിച്ചു പറയുന്നത്.ശശി തരൂരിനെ കൊണ്ടിട്ടു ’തിര്വോന്തരം’ അമുക്കാന്നു കരുതിയ കോണ്ഗ്രസ്സ്, മധുരിചിട്ടു തുപ്പാനും വയ്യ കയ്പ്പു കാരണം ഇറക്കാനും വയ്യാത്ത ഒരു തരം കായ് കടിച്ചു കണ്ണും തള്ളിയിരിക്കുന്ന ഈ കാഴ്ച കണ്ടാല്‍ ആരാ ഒരു തമാശയ്ക്കു ചിരിക്കാതെ പൊകുന്നെ..

Saturday, March 28, 2009

ഫ്ലാറ്റ് എര്‍ത്ത് ന്യൂസ്

'ഫ്ലാറ്റ്എര്‍ത്ത് ന്യൂസ് ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ നിക് ഡേവിസിന്റെ കാലിക പ്രാധാന്യമുള്ള ഒരു ലേഖനം ഈയിടെ വായികാനിടയായി . മാധ്യമങ്ങള്‍ പുറത്തു വിടുന്ന കല്ല്‌ വെച്ച നുണകളെ പൊളിച്ചു കാട്ടുന്ന അദ്ദേഹത്തിന്റെ അന്വേഷണങ്ങള്‍ ഉള്‍കൊള്ളുന്ന ലേഖനം വായിച്ചപ്പോള്‍ തികച്ചും കാലിക പ്രാധ്ന്യവും വ്യക്തതയും അനുഭവപെട്ടു .

ഇന്നത്തെ മാധ്യമങ്ങള്‍ വസ്തുതകള്‍ അന്വേഷികാതെയും മറ്റും പുറത്തു വിടുന്ന വാര്‍ത്തകളെ ' ഭൂമി പരന്നതാണ് ' എന്ന് പറയും പോലുള്ള വാര്തയായാണ് അദ്ദേഹം കാണുന്നത് .പൊതുജന ധാരണയെയും ഗവണ്മെന്റ് നയങ്ങളെയും സ്വാധീനിക്കുന്ന ചേരുവകളുടെ രൂപപ്പെടുതലുകലാണ് മാധ്യമങ്ങളിലെ പ്രധാന വിശേഷങ്ങള്‍ എന്ന് അദ്ദേഹം സാക്ഷ്യപെടുത്തുന്നു .ഇറാഖിലെ വന്‍ നശീകരണ ശേഷി ഉള്ള ആയുധനങളെ കുറിച്ചുള്ള മാധ്യമ പ്രചാരണങ്ങള്‍ അദ്ദേഹം ഉദാഹരണമായി പറയുന്നു . ഇറാഖിനെ അക്രമികുക എന്നാ അമേരിക്കന്‍ ലക്ഷയ്തിനു കരുത്ത്‌ പകര്‍ന്നത് ഇറാഖിനെയും ,അവിടത്തെ ആയുധ ശേഖരണതെയും കുറിച്ചുള്ള അവര്‍ തന്നെ പടച്ചു വിട്ട വാര്‍ത്തകള്‍ അതുപോലെ പര്ചരിപ്പിചത്് കൊണ്ടായിരുന്നല്ലോ

വാര്‍ത്ത മാധ്യമങ്ങള്‍ പരിപൂര്‍ണത കൈവരിച്ച ഒരു കാലവും ഉണ്ടായിട്ടില്ല എന്ന് നിക്ക് കുറ്റപെടുത്തുന്നു .പത്രമുടമകളില്‍ നിന്നുള്ള ഇടപെടലുകളും മറ്റും സത്യാന്വേഷണത്തെ നിരുത്സാഹപെടുതുകയോ നിര്വീര്യമാകുകയോ ചെയ്യുന്നതും അതിനു ആക്കം കൂടി എന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു . അറിയാത്ത കാര്യ്നങളെ പൊലിപിചു കാട്ടാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ ശീലം പണ്ടതതിനെക്കാലും വഷളായിരിക്കുന്നു എന്നും ഗവേഷണങ്ങളിലൂടെ അദ്ദേഹം തെളിയിക്കുന്നു


ടൈംസ്‌ ,ടെലഗ്രാഫ് ,ഗാര്‍ഡിയന്‍ ,പോലുള്ള മികച്ച പത്ര്നങളില്‍ നിന്നുള്ള രണ്ടായിരത്തിലധികം വാര്‍ത്തകള്‍ പരിശോധിക്കുകയും അതില്‍ നിന്നും അദ്ദേഹം രണ്ടു പ്രധാന കാര്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു .
1. വാര്‍ത്തകളിലെ വസ്തുതകളുടെ കാര്യത്തില്‍ കേവലം 12% വാര്‍ത്തകള്‍ മാത്രമേ റിപ്പോരടേര്‍ മാര്‍ ഗവേഷണ ബുദ്ധിയോടെ അന്വേഷിച്ച കാര്യങ്ങള്‍ ഉള്ളൂ എന്നും 8% വാര്‍ത്തകളുടെ കാര്യത്തില്‍ അവര്‍ക്ക് തീര്ച്ചയില്ലെന്നും അവശേഷിക്കുന്ന 80% വാര്‍ത്തകളും പൂര്‍ണമായോ ഭാഗികമായോ വാര്‍ത്ത ഏജന്‍സികളും പബ്ലിക് റിലാഷന്സും നല്‍കുന്ന രണ്ടാം തരാം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും കണ്ടെത്തി.
2. 12% വാര്‍ത്തകള്‍ മാത്രമേ വസ്തുതകള്‍ കൃത്യമായി പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ .

ഒരിക്കല്‍ വാര്‍ത്തകളുടെ അകവും പുറവും പൂര്‍ണ്ണമായും പരിശോധിച്ചിരുന്ന പത്രപ്രവര്‍ത്തകര്‍ ഇപ്പോള്‍ പബ്ലിക് റിലാഷന്‍സ് രാഷ്ട്രീയ വാണിജ്യ താല്പര്യ്നങള്‍ക്കായി മെനഞ്ഞുണ്ടാക്കുന്ന രണ്ടാം തരം വാര്‍ത്തകളുടെ സംസ്കരണ വിദഗ്ദ്ധര്‍ ആയിര്‍ക്കുന്നു .അവര്‍ പത്ര പ്രവര്‍ത്തകര്‍ അല്ല വ്യാജ വാര്‍ത്തകള്‍ വന്‍ തോതില്‍ അടിച്ചിരക്കുന്നവര്‍ ആണ് .

അസത്യത്തെ പിരിച്ചു സത്യത്തെ സമൂഹത്തിനു മുന്നില്‍ തുറന്നു കാണികേണ്ട മാധ്യമങ്ങള്‍ 'വളചൊടിക്കലിന്റെ ആശയ ' പ്രചരണം നടത്തുന്ന കാര്യം മനസിലാക്കാന്‍ മലയാളികളായ നമുക്ക് അമേരിക്കന്‍ ,ബ്രിട്ടന്‍ പത്രങ്ങള്‍ മറിച്ച് നോല്കേണ്ട ആവശ്യമില്ല. മലയാളത്തിലെ ഭൂരിഭാഗം പത്രങ്ങളും ചാന്നലുകളും ഇത്തരം വാര്തകല്കാണല്ലോ കൂടുതല്‍ സമയവും പേജുകളും ചെലവഴിക്കുന്നത് .

നിക്ക് ഡേവിസിന്റെ കണ്ടെത്തലുകള്‍ മലയാളത്തിലെ മുത്തശി പത്രങ്ങള്‍ വരെ സൃഷ്ടിക്കുന്ന പക്ഷപാത വാര്‍ത്തകളെ അപ്പടി ശരി വെയ്ക്കുന്നു . നിഷ്പക്ഷതയ്ക്ക്‌ 'വലതു പക്ഷ കൂര്‍' ' എന്ന നിര്‍വചനം നല്‍കുന്ന ഇത്തരം മാധ്യമങ്ങള്‍ വായനക്കാരനെയും ,പ്രേക്ഷകരെയും ഇരുട്ടില്‍ നിന്നും കൂരിരുട്ടിലേക്ക് ആണു തള്ളി വിടുന്നത് .

Tuesday, March 24, 2009

അമുസ്ലിം ലീഗ്

വിഭജനാനന്തര ഇന്ത്യയിലെ ഏറ്റവും കലുഷിതമായ രാഷ്ട്രീയ സമൂതികതയിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ജന്മം . 1948 മാര്‍ച്ച് 10 നു പഴയ മദിരാശിയിലെ രാജാജി ഹാളില്‍ മുസ്ലിം ലീഗ് പുതിയ രൂപത്തിലും ഭാവത്തിലും പിറക്കുമ്പോള്‍ പുതിയൊരു രാഷ്ട്രീയ ദൌത്യത്തിന്റെ നയവും നിയോഗവും വെളിപെടിതിയിരുന്നു.
വിഭജനത്തിന്റെ പാപച്ചുമടും പേറി കോണ്‍ഗ്രെസിന്റെ മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുന്ന ഒരു ലീഗ് ആയിരുന്നില്ല വിഭാവനം ചെയ്യപെട്ടിരുന്നത് .വിഭജനത്തിന്റെ സംഹാര താണ്ഡവത്തില്‍ നിലം പരിശായിപോയ പാവപെട്ടൊരു സമുദായത്തിന്റെ ഉയിര്തെഴുനെല്പായിരുന്നു ലീഗിന്റെ ലക്‌ഷ്യം .

എന്നാല്‍, മുസ്ലിം ലീഗിന്റെ ഏറ്റവും കടുത്ത വിമര്‍ശകരും രാജ്യദ്രോഹം വരെയുള്ള ആരോപണങ്ങള്‍ ലീഗിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ മുന്നിലുണ്ടായിരുന്നത് കോണ്‍ഗ്രെസ്സുകാരായിരുന്നു. മുസ്ലിം ലീഗിനെ 'ചത്ത കുതിര ' എന്ന് വിളിച്ചു പരിഹസിച്ചത് അന്നത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന നെഹ്‌റു ജി ആയിരുന്നു.
1960 ലെ പട്ടം താണുപിള്ളയുടെ മന്ത്രിസഭയില്‍ സ്പീകെര്‍ ആയിരുന്ന കെ എം സീതി സാഹിബിന്റെ മരണശേഷം ആ സ്ഥാനത്തേക്ക് വന്ന സി എച്ച് മുഹമ്മദ്കോയ സാഹിബിനോട് തൊപ്പി അഴിച്ചു വെച്ച് മതേതരത്വം കാണിക്കാനാണ് കെ പി സി സി ആവശ്യപെട്ടത്‌ .എന്നാല്‍ സാമുദായിക പ്രതിബദ്ധതയുള്ള അന്നത്തെ ലീഗ് സി എചിനോട് രാജിവെച്ചു പോരാന്‍ ആവ്ശ്യപെടുകയും അതിന്‍പ്രകാരം 1961 നവംബര്‍ 10 നു സി എച്ച് അഭിമാന പൂര്‍വ്വം ഇറങ്ങിപോരുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ കാല്പന്തായി മാറികൊണ്ടിരുന്ന മുസ്ലിം ലീഗിനെ ചരിത്രത്തിലാദ്യമായി അധികാര പങ്കാളിതത്തിന്റെ മാന്യതയിലേക്ക് കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റ് സര്‍കാരായിരുന്നു . 1967 മാര്‍ച്ച് 6 നു വന്ന ഇ എം എസ മന്ത്രിസഭയില്‍ ലീഗിന്റെ നേതാക്കളായിരുന്ന സി എച്ചും അഹമദ് കുരിക്കളും മന്ത്രിമാരായിരുന്നു.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍കുന്ന മുസ്ലിം സമുദായത്തിന്റെ സര്വതോമുഖ പുരോഗതിക്ക് വേണ്ടി കമ്മ്യൂണിസ്റ്റ് സര്‍കാരിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാന്‍ മുസ്ലിം ലീഗിന് അവ്സരമുണ്ടായപ്പോള്‍ സമുദായത്തില്‍ ലീഗിന് ഒരു മേല്‍വിലാസം ഉണ്ടായി. മലപ്പുറം ജില്ലയുടെ രൂപികരണം അതിലേറ്റവും സുപ്രധാനമായിരുന്നു .മലപ്പുറം ജില്ലയെ കുട്ടി പാകിസ്താന്‍ എന്ന് വിളിച്ചു ആക്ഷേപിച്ചു കൊണ്ട് കോണ്‍ഗ്രസ് അന്നന് കമ്മ്യൂണിസ്റ്റ് സര്കാരിനെതിരെ ആഞ്ഞടിച്ചു.പക്ഷെ വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ അന്ന് നേതൃത്വത്തില്‍ ഉണ്ടായിരുന്നത് ഇതിഹാസ നായകന്‍ സഖാവ് ഇ എം എസ് ആയിരുന്നു .
ആദര്‍ശ ശാലികളായിരുന്ന നേതാകളുടെ കാലം കഴിഞ്ഞപ്പോള്‍ ലീഗിന് ഉന്നം പിഴച്ചു . പിഴച്ച ഉന്നം ഇന്നും പിഴച്ചതായി തന്നെ തുടരുന്നു .ബാബറി മസ്ജിദ് പൊളിക്കാന്‍ കൂട്ട് നിന്ന നരസിംഹ റാവുവിനെ എതിര്തത്തിന്റെ പേരില്‍ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സുലൈമാന്‍ സേട്ട് സാഹിബിനെ ലീഗ് പുറത്താക്കി. 1992 ഡിസംബര്‍ 6 ലും തുടര്‍ന്നും രാജ്യം വിറങ്ങലിച്ചു നിന്ന ദുരന്ത നാളുകളില്‍ ഭരണ കൂടത്തിന്റെ മുഖത്ത് നോക്കി മുസ്ലിങ്ങള്‍ ഉള്‍പെടുന്ന ന്യൂനപക്ഷത്തിനു സുരക്ഷ ഉറപ്പു വരുതെണമെന്നു പറയാന്‍ പോലും ലീഗിന് കഴിഞ്ഞില്ല .
"റാവുവിന്റെ ഭരണത്തിന്‍ കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ (ചന്ദ്രിക 1993 ഒക്ട്: 22)" എന്ന് പ്രസ്താവന ഇറക്കി ഇ അഹമെദ് (ഇന്നത്തെ അര മന്ത്രി) ന്യൂയോര്‍കിലേക്ക് വിമാനം കയറുമ്പോള്‍ ബോംബെ കലാപം കൊന്നു തള്ളിയ ശവങ്ങളുടെ കണക്കെടുപ്പ് പോലും പൂര്‍ത്തിയായിരുന്നില്ല .
അടിസ്ഥാനപരമായി സമുദായം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളില്‍ ലീഗിന് എന്ത് ചെയ്യാന്‍ പറ്റി എന്ന് പരിശോധിച്ചാല്‍ അറിയാം സമുദായ സ്നേഹം ലീഗിന് എത്രത്തോളമുണ്ട് എന്ന് . ജസ്റിസ് രജീന്ദര്‍ സചാരിന്റെ റിപ്പോര്‍ട്ട് നോക്കൂ.
മൗലിക പ്രാധാന്യമുള്ള അഞ്ചു കാര്യങ്ങളാണ് ഇന്ത്യയില്‍ മുസ്ലിം സമുദായം നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ എന്ന് സച്ചാര്‍ റിപ്പോര്‍ട്ട് പറയുന്നു .
1. രാജ്യത്ത് ഏറ്റവും അധികം ദാരിദ്രമനുഭവിക്കുന്ന ജന വിഭാഗമായി മുസ്ലിങ്ങള്‍ മാറികൊണ്ടിരിക്കുന്നു
2. തൊഴില്‍ മേഖലകളില്‍ അവര്‍ കടുത്ത വിവേചനത്തിനിരയാകുന്നു
3. വിദ്യാഭ്യാസപരമായി കടുത്ത പിന്നോക്കാവസ്ഥ നേരിടുന്നു.
4. നിരന്തരമായി കലാപങ്ങള്‍ക്കിരയാകുന്നത് മൂലം ഒരു തരാം ഭയത്തിന്റെ നിഴല്‍ അവരെ പിടികൂടിയിരിക്കുന്നു .
5. അസ്തിത്വമായ ചിന്തകള്‍ ഒരുതരം അന്തര്‍മുഖത്വം അവര്‍ക്ക് നല്‍കിയിരിക്കുന്നു .
ഏറെ കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിനെ പ്രതികൂട്ടില്‍ ആക്കുന്ന ഈ നിരീക്ഷണങ്ങള്‍ മുസ്ലിംലീഗിന്റെ ചിന്തയിലോ ചര്‍ച്ചയിലോ പോലും കടന്നു വന്നിട്ടില്ല .
രാജ്യം നേരിടുന്ന പൊതുവായ പ്രശ്നങ്ങളിലും ലീഗിന് സ്വന്തമായ ഒരു നിലപാട് ഇല്ല എന്നത് പരിഹാസ്യം തന്നെ. " ഇന്ത്യയിലെ മുസ്ലിം സമുദായങ്ങളെ പാപ്പരാക്കുന്നതില്‍ ആഗോളവല്‍കരണം വലിയ പങ്കു വഹിച്ചു " എന്ന് രാജ്ജീന്ദര്‍ സച്ചാര്‍ പോലും പറയുകയുണ്ടായി .എന്നാല്‍ ലീഗിന്റെ സമുദായ പ്രേമം എത്രത്തോളം കപടമായിരുന്നു എന്ന് ലീഗിന്റെ തലപ്പത്തുള്ള വ്യവസായ വാണിജ്യ പ്രമുഖര്‍ ആഗോളവല്‍കരണത്തെ കണ്ണടച്ച് അനുകൂലിച്ചപ്പോള്‍ മനസ്സിലായി .
ആണവകരാറിന്റെ പേരില്‍ സാമ്രാജ്യത്വത്തിന് വേണ്ടി ദാസ വേല ചെയ്യേണ്ടി വന്നപോഴും ,അന്താരാഷ്ട്ര ആണവ ഊര്‍ജ സമിതിയില്‍ ഇന്ത്യ ഇറാനെതിരെ വോട്ട് ചെയ്തപ്പോഴും ലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ട്‌ കേന്ദ്ര മന്ത്രിസഭയിലെ അര മന്ത്രി ആയിരുന്നു എന്നോര്‍ക്കണം .
ആയിരകണക്കിന് പലസ്തീന്കാരുടെ ഘാതകനായ ഷാരോണിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ കേരളത്തിന്റെ ഉപഹാരം സമര്പിച്ചതും ലീഗുകാരുകൂടി ഉള്‍പെട്ട ആന്റണി സര്കാരയിരുന്നു എന്നോര്കുമ്പോള്‍ കണ്ണ് തള്ളിപോകും ,കാരണം അന്ന് സകല മുസ്ലിങ്ങളും നമസ്കാരാനന്തരം പലസ്തെനിലെ സഹോദരന്മാരുടെ ശാന്തിക്കും സമാധാനത്തിനും വേണ്ടി പള്ളികളില്‍ ഇരുന്നു അല്ലാഹുവിനോട് കേണു പ്രാര്‍ത്ഥന നടത്തുമ്പോള്‍ സമുദായത്തിന്റെ ലീഗിന് ഘാതകന് പൂമാല ചാര്‍ത്തികൊടുക്കുന്നതിലായിരുന്നു പ്രിയം.
ആന്റണി മുഖ്യ മന്ത്രി ആയിരിക്കുമ്പോള്‍ ഡല്‍ഹിയില്‍ ബി ജെ പി യേതര മുഖ്യമന്ത്രിമാരും ,വിദ്യഭ്യസമാന്ത്രിമാരും ബി ജെ പി യുടെ വിദ്യാഭ്യാസ കാവിവല്‍ക്കരനതിനെതിരെ ഒത്തു ചേരുകയുണ്ടായി .എന്നാല്‍ ആന്റണി യും ലീഗ് നേതാവായിരുന്ന വിദ്യാഭ്യാസ മന്ത്രിയും അവിടെ എത്തിയില്ല. എന്നാല്‍ അധികാരം കയ്യില്‍ ഇല്ലാത്ത സമയത്ത് 'മതമില്ലാത്ത ജീവന്റെ ' പേരും പറഞ്ഞു മതമുള്ള ഒരു ജീവന്‍ തള്ളി കെടുത്താന്‍ മുന്നിലുണ്ടായിരുന്നത് ലീഗ് ആയിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ അധികാര മോഹത്തിന്റെ തീവ്ര സ്ഥിതി യിലാണ് ലീഗ് എന്ന് മനസിലാക്കാം .
ഗുജറാത്‌ കലാപതിനാസ്പദമായി ആനന്ദ് പദ് വര്‍ദ്ധന്‍ രചിച്ച 'രാം കെ നാം ' മലപ്പുറം ജില്ലയില്‍ മാത്രം നിരോധിച്ചത് മുസ്ലിം ലീഗിന്റെ മൌനാനുവാദത്തോടെ ആയിരുന്നില്ലേ?.
മലബാറിലും മലപ്പുറം ജില്ലയിലും ലീഗ് നടപ്പിലാക്കി എന്ന് പറയുന്ന 'വിദ്യാഭ്യാസ വിപ്ളവം' സ്വാശ്രയ -സ്വകാര്യ സ്ഥാപനങ്ങളുടെ പ്രളയ കൂത്തായിരുന്നു. മെഡിക്കല്‍ ,എന്ജിനീരിംഗ് ,സയന്‍സ് തലത്തില്‍ ഒരൊറ്റ പൊതു സ്ഥാപനം പോലും മലപ്പുറത്ത്‌ കൊണ്ട് വരാന്‍ ലീഗ് ശ്രമിക്കുകയുണ്ടായില്ല .ബി എഡ് കോളേജ് പോലും സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു നല്‍കി പണത്തോട് കൂറ് കാട്ടുകയാണ് ലീഗ് ചെയ്തത് .
മഹിതമായ ഒരാശയത്തില്‍ നിന്നും ഉടലെടുത്ത ലീഗ് ഇന്ന് വ്യവസായ വാണിജ്യ കുത്തകകളുടെ താല്പര്യം മാത്രം സംരക്ഷിക്കുന്ന ഒരു സ്വകാര്യ കമ്പനി ആയി മാറി. കലശമായ ഭരണ മോഹത്താല്‍ നടത്തുന്ന അധികാര സേവകള്‍ സ്വന്തം സമുദായത്തിലും പൊതു ജന മധ്യത്തിലും ലീഗിനെ പരിഹാസ്യമാക്കി കൊണ്ടിരിക്കുകയാണ് .
'മുസ്ലിം ' എന്ന പേര് വെച്ച് മുസ്ലിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഒരേ ഒരു പാര്‍ട്ടി 'മുസ്ലിം ലീഗ്' ആണ് . അതെ 'അമുസ്ലിം ലീഗ് ' അതാണ്‌ ലീഗിന് ചേര്‍ന്ന പേര്.
(നന്ദിയും കടപാടും : ദേശാഭിമാനി വാരിക 2009 മാര്‍ച്ച് 22)

Wednesday, February 11, 2009

ദൈവ സന്ദേശങ്ങള്‍

തികച്ചും അന്ധവിശാസതോടും യുക്തിരഹിത ചിന്തകളോടും അകന്നു നില്‍കുന്ന ഒരു വ്യക്തിയാണ് ഞാന് .അതിന്റെ ഭാഗമായി സമൂഹത്തിലെ ഭൂരിഭാഗവും വിശ്വസിക്കുന്ന അദൃശ്യനായ "ദൈവത്തിന്റെ" നിലനില്പിനെ കുറിച്ചോ അദ്ധേഹത്തിന്റെ പരമ ശക്തിയെ കുറിച്ചോ ചിന്തിച്ചു സമയം പാഴാക്കാനും ഞാന്‍ മെനക്കടാറില്ല. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ആ വിശാസവുമായി പിടയ്കുന്നത് കാണുമ്പോള്‍ പുച്ഛിച്ചു തള്ളുന്ന എനിക്ക് പക്ഷെ ഇത് വരേയ്ക്കും ശ്മാശനത്തില്‍ നിന്നോ ദൈവ സന്നിധ്യില്‍ നിന്നോ ഭീഷണിക്ക് കത്തുകളും വന്നിട്ടില്ല .എന്നിട്ടും ഈയിടെയായി അവരൊക്കെ വിശ്വസിക്കുന്ന ദൈവം ഉണ്ടോ എന്നൊരു തോന്നല്‍ എന്നില്‍ വളരാന്‍ തുടങ്ങിയിരിക്കുന്നു. അതെ ,തെറ്റ് ചെയ്യുന്നവനെ ശിക്ഷിക്കുന്ന തിന്റെ ഭാഗമായി നിരപരാധികളെയും ശിക്ഷിക്കുന്ന ദൈവം അല്ല, എല്ലാരും സമന്മാരെന്നു പറയുകയും എന്നാല്‍ പലരെയും പല തരത്തില്‍ സൃഷ്ടിച്ചു വിടുന്ന ആ ദൈവത്തിലും അല്ല ,ഒരു കൊള്ളക്കാരെയും,കൊലപാതകികളെയും ,പെണ്‍ വാണിഭക്കാരെയും സൃഷ്ടിക്കുന്ന ദൈവത്തിലും അല്ല . പിന്നെ എതു 'കോപ്പ് ' എന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും അല്ലെ?..
അദൃശ്യ കാര്യങ്ങള്‍ ,വിദൂരമായിടുള്ള അറിവുകള്‍ ,മരിച്ചു പോയ വ്യക്തികള്‍ ജീവിത കാലത്ത് ചെയ്തു വെച്ച കാര്യങ്ങള്‍ ഇവയൊക്കെ ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ എത്തിക്കുന്ന ഒരു "ദൈവം" ആ ദൈവമാണ് ഈയിടെയായി എന്റെ നെഞ്ഞിന്കൂടും തകര്‍ത്തു കുടിയിരിക്കുന്നത് . അതിനു ഉണ്ടായ കാരണം മറ്റൊന്നും അല്ല ,നമ്മുടെ നാട്ടിലെ പത്രമാധ്യമങ്ങള്‍ അടക്കം ഉള്ള "മാധ്യമ സിന്‍ഡിക്കേറ്റ്‌ " തന്നെ . "മലയാളത്തിന്റെ സുപ്രഭാതം " വായിച്ചാല്‍ അറിയാം അവടെ "അച്ചായനും" "കര്‍ത്താവും " തമ്മിലുള്ള ഒരു ലിങ്ക്. 'മ --ഭൂമി ' വായിച്ചപ്പോല്ലും കണ്ടു അവടെ ഒരു 'എഡിറ്റര്‍ കം ഗോഡ് ' ലിങ്ക്. ഇവര്കൊക്കെ ദൈവം എങ്ങിനെ വാര്തെയെതിക്കുന്നു എന്നല്ലേ അതിനാണ് "സ്വന്തം ലേഖകന്‍ " എന്നാ ഓമന പേരില്‍ ഒരു ദൈവ 'ദൂതന്‍' .ഈ രണ്ടു "പെരിയ ജിങ്ങിടി ' കള്‍ക്ക് പക്ഷെ ഈ ദിവ്യസന്ദേശം വരുന്നത് കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ്‌ പാര്‍ടിഉടെ കാര്യത്തില്‍ മാത്രമുള്ളൂ എന്നോര്കുമ്പോള്‍ അത്ര അതിശയം ഒന്നും തോന്നിയില്ല കാരണം ,ദൈവവും ,കമ്മ്യൂണിസവും തമിലുള്ള ഈ കൊമ്പ് കോര്‍പ്പ് കുറെ മുന്‍പേ തുടങ്ങിയതല്ലേ. അന്ന് എതിര്‍ക്കാനും ,ചോദ്യം ചെയ്യാനും ആരുമില്ലാതെ അങ്ങേരു സുഖിച്ചിരുന്ന കാലതല്ലേ നമ്മുടെ മാര്‍ക്സും കൂടരും വന്നു ആ ഏകാധിപത്യം അവസാനിപിച്ചത് . അപ്പോള്‍ കമ്മ്യൂണിസം എന്ന് കേട്ടാല്‍ മനോരമയ്ക്കും കോട്ടയം രൂപതയ്ക്കും ഉണ്ടാകുന്ന തുള്ളല്‍ മുകലീനുള്ള ഉള്‍വിളി അല്ലാതെ വേറെ എന്താണ്!.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത തീരുമാനമായ പോളിറ്റ് ബ്യൂറോ വിളിച്ചു ചേര്‍ക്കുന്ന 'രഹസ്യ യോഗങ്ങള്‍' മനോരമയില്‍ 'പരസ്യമാകുന്നു' കേരളത്തീന്ന് വി എസ് ,കാരാടിനു കത്തയച്ചാല്‍ മനോരമയില്‍ അതിന്റെ ഒരു കോപ്പി അച്ചടിച്ചു വരുന്നു . ഇത് മുകളിരിക്കുന്ന ഒരു അദൃശ്യ ശക്തിയുടെ കഴിവില്ലാതെ അച്ചായന് എങ്ങിനെ സാധിക്കും ?. അല്ലേല്‍ പിന്നെ തപാല്‍ വകുപ്പും മനോരമയും തമ്മില്‍ എന്തേലും 'ടിന്ഗോ ഡോള്ഫി ' നടകുനുണ്ടാകണം . ജീവിച്ചിരുന്നപ്പോള്‍ തനി കമ്മ്യൂണിസ്റ്റ് ആയിര്‍ന്ന സഖാവ് മത്തായി ചാക്കോ അദ്ധേഹത്തിന്റെ മരണ ശേഷം സത്യാ കൃസ്ത്യാനി ആണെന്ന് നമ്മടെ സുപ്രഭാതം വിളിച്ചരിയിചില്ലേ ,അതിലും വലിയ തെളിവ് വേണോ ദൈവം ഉണ്ടോ എന്നാരിയാന്‍. ത്യവത്തിന്റെ പുതിയ ഉള്‍വിളി അച്ചായന് ഇന്നലെ കിട്ടി "ഫെബ്രുവരി പതിനാലിന് നടകുന്ന പി ബി യോഗത്തിന്റെ ഭാഗമായി കേരളത്തിലെ പാര്‍ട്ടി ഘടകത്തിന് ജാഗ്രത നിര്‍ദേശം പി ബി നല്‍കി ', ഹേയ് മലയാളികളെ നിങ്ങള്‍ സൂക്ഷിക്കുക അന്നേദിവസം നിങ്ങളുടെ കാര്യം പോക്കാന്നു ഇതാ ദൈവ നിര്‍ദേശം എന്നാണ് മനോരമ പറഞ്ഞതിന്റെ അര്‍ത്ഥം. മനോരമയ്ക്ക് മാത്രമല്ല ചില നിഷേധികള്‍ക്കും പാവം ദൈവം സന്ദേശം നല്‍കാറുണ്ട് അതാണ്‌ ജനശക്തിയില്‍ നമ്മള് കണ്ട ബാലാനന്ദന്‍ സഖാവിന്റെ കത്ത്. പക്ഷെ ദൈവ സന്ദേശത്തിന്റെ അളവ് കൂടുതലായിട്ട് കിട്ടുന്നത് മനോരമയ്ക്ക് തന്നെ. പാവം പാര്‍ട്ടി പ്രവര്‍ത്തകര്‍ നാട്ടിലെ തയ്യല്‍ കടയില്‍ നിന്നും തയ്പിച്ച "ചൈനീസ് ഫ്ലാഗ്' നെ അച്ചായന്‍ ദൈവത്തിന്റെ അനുമതിയോടെ ചൈനയില്‍ നിന്നും ഇറാക്ക് മതി ചെയ്ത കൊടിയാകിയില്ലേ ..എന്തെല്ലാം നാം കാണുന്നു ഇനി എന്തല്ലാം നാം കാണാനിരിക്കുന്നു .. എന്താലായാലും മനോരമ അവരുടെ പരസ്യ വാചകമായ "മലയാളത്തിനെ സുപ്രഭാതം ", എന്നത് മാറ്റി "മലയാളത്തിന്റെ ദിവ്യസന്ദേശം " എന്നാകിയാല്‍ വായികുന്നവന് കാര്യങ്ങള്‍ ഏതാണ്ട് പിടികിട്ടും .
ആരാ പറഞ്ഞെ ദൈവം ഇല്ലാന്ന് ,ദൈവം ഉണ്ടെങ്കില്‍ ദൈവപുത്രന്മാരും ദിവ്യ സന്ദേശ വാഹകരും ഉണ്ട് ,അവരെക്കൊയാണ് നാം കാണുന്ന സുപ്രഭാതവും, 'അറിഞ്ഞതിലും അപ്പുറവും' ഒക്കെ .

Saturday, January 31, 2009

പ്രേമലേഖനം

എന്റെ മുന്‍‌കാല കാമുകിക്ക് ,
നിന്നെ കണ്ട നാള്‍ തൊട്ടു നിന്നെ ഞാന്‍ വെറുക്കാന്‍ തുടങ്ങിയിരുന്നു. നിന്നോട് ഞാന്‍ നിന്റെതായ ഒരു കാര്യവും ചോദിയ്ക്കാന്‍ ഇഷ്ടപെട്ടിരുന്നില്ല.
നീയെന്റെ കൂടെയുണ്ടായിരുന്ന ആ നാളുകള്‍ നീ ഒരു പാട് വെറുപ്പുകള്‍ എന്നില്‍ നിന്നും എട്ടു വാങ്ങി. നിന്നോടുള്ള വെറുപ്പിന്റെ അളവ് എന്നില്‍ കൂടി കൊണ്ടേയിരുന്നു ,അല്ല നീ കൂട്ടി കൊണ്ടേയിരുന്നു അതരതാലയിരുന്നല്ലോ എന്നോടുള്ള സമീപനം .
നീയെന്ന ഭാവം ,അതായിരുന്നു നിന്നെ ഭരിച്ചിരുന്നത്.നീ നിന്റെ മാത്രം ലോകത്തായിരുന്നു. നിനക്കന്നു ചിന്തികാനുള്ള കഴിവില്ലായിരുന്നു ,നിന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ അന്നും നീ പഠിച്ചിട്ടില്ലായിരുന്നു.
കാലം അച്ചുതണ്ടില്ലാത്ത ഭ്രമണ പഥത്തില്‍ അതിന്റെ പാലായനം തുടര്‍ന്ന് കൊണ്ടേയിരുന്നു ,നിന്നെയും എന്നെയും ആരെയും പ്രതീക്ഷിച്ചു നില്‍ക്കാതെ .കാലത്തിന്റെ വികൃതി ,നിന്നോടുള്ള പ്രായശ്ചിത്തം കണക്കെ ആ വെറുപ്പ്‌ എന്റെ മനസ്സില്‍ നിന്നോടുള്ള ഇഷ്ടമായി വളര്‍ന്നു ,അതല്ലെന്കില്‍ അങ്ങിനെ ആക്കി ഞാന്‍ എടുത്തു.
പക്ഷെ എന്നെ നിനക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല ,അത് കൊണ്ട് തന്നെ എന്റെ ഇഷ്ടം വെറുമൊരു പായല്‍ പോലെ കണ്ട നീ ഇന്നും എന്റെ മനസ്സിളിരിക്കുന്നു അതെ "എന്റെ അഭിമാനത്തെ ചോദ്യം ചെയ്യപെട്ട വ്യക്തിയായി ". ഇപ്പോഴും ഞാന്‍ നിന്നെ "വെറുക്കുന്നു"
സ്വന്തം
"ഞാന്‍"

TSUNAMI

പൂമുഖത്തെ ചാര് കസേരയില്‍ ഇരുന്നു വൈകീട്ടത്തെ ചായ രസിച്ച് കുടികുനതിന്ടയില്‍ ആണ് ,ഒരു കൊതുക് അയാളുടെ ആസനത്തില്‍ ഒന്ന് ചുംബിച്ചത്. നോടിയിടയ്ല്‍ ഉള്ള അയാളുടെ ചലനം ചായകോപ്പയില്‍ നിന്നും ചായ തുളുമ്പി താഴെ വീഴാന്‍ ഇടയായി .അതിലൊരു തുള്ളി ചായ തറയില്‍ കൂടി പോകുകയായിരുന്ന ഉറുമ്പിന്റെ ദേഹത്ത് വളരെ ശക്തിയായി വന്നു പതിച്ചു .
അപ്പോള്‍ ഉറുമ്പ് നിലവിളിച്ചു 'ഹമ്മേ TSUNAMI'.

Friday, January 30, 2009

അച്ഛനും ബാപ്പയും

എന്റെ പ്രിയപെട്ട കൂട്ട്കാരെ കൂട്ടുകാരികളെ ,കുറെ നാളായി നിങ്ങളോട് പറയാന് വെച്ചിരുന്ന ഒരു കാര്യമാണ് .ജോലി തിരക്ക് കാരണവും അതിനെകാലാരെ എന്റെ മടിയുടെ തീവ്രത ദിനം തോറും കൂടുനത് കൊണ്ടും എനിക്ക് ഈ കാര്യം പറയാന് പറ്റ്യില്ല .ഇന്യും വൈകികുന്നില്ല .കുറെ നാളായി അന്വേഷിച്ചു കൊണ്ടിരുന്ന ഒരു ചോദ്യത്തിന്റെ ഉത്തരം കിട്ട്യാ കഥയാണ് .
ഒരു കൊച്ചു ചോദ്യം "അച്ഛനും ബാപ്പയും ഒന്നാണോ?".
വളരെ ഒന്നും ആലോചിക്കാതെ എല്ലാ സുന്ദരി സുന്ദരന്മാര്ക്കും വേഗത്തില് ഉത്തരം പറയാന് പറ്റുന്ന ചോദ്യം അല്ലെ?. ചില പ്രത്യേക മതസ്ഥര് മലയാളത്തിലെ "അച്ഛനെ " 'ബാപ്പ' എന്നോ 'ഉപ്പ' എന്നോ വിളിക്കും .പരിഷ്കാരികളും സമൂഹത്തിന്റെ മൂടുപടത്തില് നല്ലൊരു സ്ഥാനം നേടിയെടുക്കാന് പാടുപെടുന്ന സമൂഹത്തിനെ ആര്ഭാടം കൊണ്ടു പ്രകാഷിപിക്കാന്‍ ശ്രമിക്കുന്ന ചിലര് ഈ 'അച്ഛനെ ' ചിലപ്പോള് ' ഡാഡി ' എന്നും വിളികാരുണ്ട് .വിഷയത്തിന്റെ ലഖൂകരണത്തിന് തല്കാലം ആ 'ഡാഡിയെ ' നമ്മള് വിട്ടേക്കാം . ചുരുക്കത്തില് ജന്മം നല്കിയവനെ നമള് മലയാളികള് 'അച്ഛന് 'എന്ന് വിളിക്കും അല്ലെ?. ചില ആളുകള് വിശ്വസിക്കുന്നു ജന്മം നല്കിയവന് എന്ന് പറയുന്നത് ദൈവം ആണെന്ന് ,ആകാം ആകാതിര്ക്കം .പ്രത്യക്ഷത്തില് ഒരിക്കലും ആരും കാണാത്ത ദൈവത്തിനു അതിന്റെ ക്രെഡിറ്റ് കൊടുക്കുന്നതിനേക്കാലും ,കാണുന്ന ദൈവമായ അച്ഛന് കൊടുക്കാം അതിന്റെ ഫുള് ക്രെഡിട്ടും .ആകെ കാര്യത്തിന്റെ കെടപ്പ് യാതൊരു മാറ്റവും ഇല്ലാതെ ഈ പറഞ്ഞ രണ്ടും ഒന്നാണ് എന്നാണു . ഞാനും അങ്ങിനെ തന്നെ യാണ് കരുതിയിരുന്നതും.എന്നാല് എന്റെ വിശ്വാസത്തെ മങ്ങലേല്പിച്ച ഒരു സംഭവം ഒരു 'മഹാ സംഭവം' എന്റെ ഇക്കണ്ട ജീവിതത്തില് ഉണ്ടായി, അല്ലേല് നിര്ഭാഗ്യവശാല് ഉണ്ടായി പോയി . മാളോരെ നിങ്ങള് ശ്രദ്ധിച്ചു കേള്ക്കണം ആ കഥ .
അന്നെനിക്ക് 10+8 വയസ്സ് . പ്ലസ് ടു വിനു ചേര്ന്നു കാര്യങ്ങള്‍ ഒന്നും വഴിക്ക് നടക്കാത്തതിനാല്‍ പ്ലസ് വന്‍ കഴിഞ്ഞ ഉടനെ വീട്ടുകാര്‍ എന്നെ പിടിച്ചു പോളി യില് ചേര്‍ത്ത ആ വര്ഷം . പൊതുവെ ക്ലാസ് തുടങ്ങി ഒരാഴ്ച വളരെ സുഖമായിരുന്നു ജീവിതം .ഉച്ച വരെ ക്ലാസ് , അത് കഴിഞ്ഞാല് തിരൂര് ഗയാമിലോഅനുഗ്രതിയ്ലോ ഉച്ച പടവും കണ്ടു വൈകീട്ട് വീടെതുന്നതിന്റെ ആ സുഖം ഇന്നും ഒര്കുമ്പോള് മനസ്സില് ഒരു തണുപ്പാണ് ."സമയം ആരെയും കാത്തു നില്കില്ല" എന്ന് ഏതോ മഹാന് പറഞ്ഞത് എവ്ടെയോ കേട്ടിടുണ്ട് ,അതിനാല്‍ നമ്മെ കാത്തു നിലക്കാത്ത സമയത്തെ നമ്മലെന്ത്നു ഗൌനിക്കണം എന്നാ മനോഭാവം ദിവസങ്ങളുടെ കൊഴിഞ്ഞു പോക്ക് അത്രയൊന്നും എന്റെ ദിനചര്യകളില് ബാധിച്ചിരുന്നില്ല .പക്ഷെ പടിപിചിരുനന് സാറന്മാര്ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു . ഫസ്റ്റ് ഇയര് ആയതിനാല് നമ്മടെ വകുപ്പുമായി അടുപ്പം വളരെ കുറവായിരുന്നു .ആകെ ഉള്ള ഒരു കണക്ഷന്‍ സി പ്രോഗ്രാം എന്നാ തല കനപ്പികുന്ന പ്രോഗ്രാമിങ്ങും അത് പഠിപ്പിക്കാന്‍ വരുന്ന സാറും ആയിരുന്നു . തലയ്ക്കു ഭാരമുള്ള പണി യൊന്നും അങ്ങിനെ ഇഷ്ടപെടുന്ന ഒരാളല്ല ഞാന്, അത് കൊണ്ടു 'സി ' സിയുടെ വഴിക്കും ഞാന് എന്റെ വഴിക്കും വളരെ സന്തോഷമായി പോയി കൊണ്ടിരുന്ന കാലം .ഹാ..! "ലൈഫ് വാസ് ബ്യൂടിഫുള് ".
കാലം കുറെ ആയി പോളിയില്‍ നടക്കുന്ന ഒരു ആചാരമാണ് ഓരോ പേപ്പറിന്റെയും ഓരോ മൊഡ്യൂള് കഴിയുമ്പോള് ഉള്ള യൂനിറ്റ് ടെസ്റ്റ് .വിപ്ലവംപ്രസ്ഥാനത്തിന്റെ ചൂടില് നടക്കുന്ന ഞാന് അത്തരം പരീക്ഷകളെ പക്ഷെ വിപ്ലവാത്മകമായി നേരിടാരുണ്ടായിരുന്നില്ല . പഠിത്തം വേറെ രാഷ്ട്രീയം വേറെ എന്നാണല്ലോ ചൊല്ല്! . എനിക്കാണേല് ഈ പഠിത്തം എന്ന് പറയുന്നതിനോട് തീരെ താല്പര്യമില്ല . 'സി' എന്ന് പറഞ്ഞാല് ഒരികളും തലയില് കേറാത്ത ഒരു സാധനവും . 'സി' ആകെ ഒരു കുളം കലക്കി ആയിരുന്നു എനിക്ക് . സി ഒരു കാര്യത്തില് മാത്രം എനികിഷ്ടമായിരുന്നു ,എന്റെ ഇനീഷ്യല് 'സി' ആയിരുന്നു എന്നതാണ് ആ മഹാ കാര്യം . എത്ര പൊക്കി അടിച്ചാലും പൊങ്ങാത്ത ഫുട് ബോള് പോലെ 'സി' ഒരു തലവേദനയായി തുടര്ന്നു.
കാലത്തിന്റെ വികൃതികള് എന്നെ അവ്ടെയ്ക്കും കൊണ്ടെത്തിച്ചു ,അതെ പതിവ് പോലെ ഒരു മോഡ്യൂള് തീര്ന്ന 'സി' എല്ലാവര്യും യൂനിറ്റ് ടെസ്റെന്ന 'മാരകതിലേക്ക്' മാടി വിളിച്ചു കൂട്ടത്തില് എന്നെയും വിളിച്ചു . എല്ലാരും പറയുന്നു 'പരീക്ഷ 'എന്ന് പറഞ്ഞാല് അവര്കൊക്കെ ഒരു തരം 'പേടി' ആണെന്ന് ,പരീക്ഷ എന്ന് കേട്ടാലെ നല്ല എരിവുള്ള മുളകിന്റെ അച്ചാര്‍ നക്കിയ പോലെ എരിവു വലിക്കുന്ന കൂട്ടര്‍ പാവം ഭീരുക്കള്‍ !.പരീക്ഷയെ നമ്മള് എന്തിനു പേടിക്കണം ,പരീക്ഷ നമ്മളെ പിടിച്ചു തിന്നുമോ? ,പരീക്ഷയെ നമ്മള് വളരെ സിമ്പിള് ആയി കാണണം എന്നൊക്കെ യായിരുന്നു പരീക്ഷയോടുള്ള എന്റെ മനോഭാവം .അത് കൊണ്ട് തന്നെ ര ്ടാമാതോന്നാലോചിക്കാതെ ഞാന് 'സി' യുടെ പരീക്ഷയ്ക്ക് വളരെ ഭംഗിയായി 'മുങ്ങി' .വ്യക്തമായി ഒര്കുന്നില്ല അന്ന് ഞാന് വിശ്വാസിലോ അതോ ഖയാമിലോ ?!. വളരെ കൂളായി 'സി' യെ ഞാന് അവഗണിചെന്ന വാര്‍ത്ത കാറ്റ് തീ പോലെ പടര്ര്‍ന്നു പന്തലിച്ചു അവസാനം ,'സി' യുടെ സ്വന്തം സാറും അറിഞ്ഞു .ആ സാറിന്റെ 'സി' യോടുള്ള സമീപനം കണ്ടാല് 'ഡെന്നീസ് റിച്ചി ' യുടെ കൂടെ 'സി' ഉണ്ടാക്കാന് കഷ്ടപെട്ടത് സാറായിരുന്നു എന്ന് തോന്നും .
അതയിരുന്ന്നു കമ്പ്യൂട്ടര്‍ വകുപ്പ് സ്ടാഫ്ഫ് രൂമിലെകുള്ള എന്റെ 'കന്നി' പ്രവേശനം . പതിവ് പോലെ മാതാവും പിതാവും കഴിഞ്ഞു വലിയവനായ ഗുരുവിന്റെ മുന്നില് നടുവൊടിഞ്ഞ 'കൊടി മരം' പോലെ ഞാന് കുമ്പിട്ടു നിന്ന് . "സാരെ അങ്ങയുടെ ശിഷ്യന് ഇതാ അങ്ങയുടെ വായിലിരികുന്നത് കേള്ക്കാന് തയ്യാറായി വന്നിര്ക്ക്നു " എന്ന് മനസില് പറഞ്ഞു കൊണ്ട്. സാറിന്റെ ചോദ്യങ്ങള്ക്ക് തികച്ചും വ്യക്തമായ മറുപടികള് ഞാന് നല്കിയെന്കിലും എന്തോ സാറിന് തൃപ്തി ആയില്ല .തല്ക്കാലം സാറിന്റെ മുന്നില്‍ നിന്നും രക്ഷപെടാന് 'അടുത്ത ദിവസം അച്ഛനെ വിളിച്ചു കൊണ്ട് വരാം,ഇപ്പോള്‍ ഞാന് ക്ലാസില് കയരികൊട്ടെ ?' എന്ന് വളരെ ഭവ്യതയോടെ ഞാന് സാറിനോട് ചോദിച്ചു . എന്റെ പേര് അറിയാമായിരുന്ന സാര് എന്നോട് അപ്പോള് ചോദിച്ചത് 'തനിക്കു അച്ഛനാണോ ,അതോ ബാപ്പയാണോ ?' എന്നായിരുന്നു .സാറിന്റെ മുന്പില് നിന്നും രക്ഷപെടാന് എനിക്ക് എന്റെ ആദര്‍ശങ്ങളേയും വിശ്വാസങ്ങളെയും അടിയറവു വെച്ച് 'ബാപ്പയാണ് സാര്' എന്ന് പറയേണ്ടി വന്നു ?. പഠിപ്പിക്കുന്ന ഗുരുനാഥന് ശിഷ്യനെ തിരുത്താനുള്ള അവകാശമുണ്ട് ,പക്ഷെ ഗുരുനാഥനെ ശിഷ്യന് തിരുത്താന് അവകാശം ഉണ്ടോ?.. അച്ഛന്റെയും ബാപ്പയുടെയും ഒരികളും തെറ്റാത്ത കണക്കുകള് ഉരിവിട്ടു പഠിച്ച എനിക്ക് ആ ഒരറ്റ നിഷം കൊണ്ട് ആകെ കിട്ടിയ അറ്റം മുട്ടാത്ത സമവാക്യങ്ങള് കൊണ്ട് തൃപ്തിയാകേണ്ടി വന്നു .തെറ്റ് പറ്റിയത് എനിക്കാണോ അതോ സാരിനാണോ .തെറ്റുകള് പരസ്പരം ചാരി നിര്ത്തി കൂടുതല് പരിപോഷിപിക്കുന്നതില് വല്യേ അര്ത്ഥമില്ല എന്നതിനാല് 'തെറ്റ് എന്റേത് തന്നെ എന്ന് ഞാന് വിശ്വസിച്ചു ,ഇന്നും അങ്ങിനെ തന്നെ. ' കാരണം അന്ന് ഞാന് പരീക്ഷ എഴിതിയിരുന്ണേല് ഞാന് ആ സാറിന്റെ മുന്പില് പോകേണ്ടി വരുമായിരുന്നില്ല ,സാറിന് അങ്ങിനെ പറയേണ്ടിയും വരുമായിരുന്നില്ല.
നിങ്ങളും ഒരിക്കല്‍ ചിന്തിച്ചു നോക്കൂ ,നമ്മള്‍ വിശ്വസിക്കുന്ന അച്ഛനും ബാപ്പയും ഒന്നാണോ?. ഒന്നാനെന്കില്‍ എന്നെന്കിലും നിങ്ങളുടെ ബാപ്പയെ നിങ്ങള്‍ 'അച്ഛാ' എന്ന് വിളിചിടുണ്ടോ?, നിങ്ങളുടെ അച്ചനുടെ എന്നെകിലും നിങ്ങള്‍ 'ബാപ്പാ' എന്ന് വിളിചിട്‌ുണ്ടോ? . ഇനി നിങ്ങള്‍ തന്നെ ല പറയൂ 'അച്ഛനും ബാപ്പയും ' ഒന്നാണോ?.

മംഗളം

Wednesday, January 28, 2009

വട്ടു പെട്ടിയോ ഞാന്‍ ?

എന്റെ വീടിനു തൊട്ടടുത്ത്‌ നിറഞ്ഞു കവിഞ്ഞു ഒഴുകാതെ തിരകള്‍ അടിക്കുന്ന അറബി കടല്‍ ആണ് . അറബികടലിന്റെ തീരത്തിരുന്നു പല സായം സന്ധ്യകളെയും ഞാന്‍ എന്റേതായ ചിന്തകളാല്‍ കുളിരനിയിപികാരുണ്ടായിര്‍ന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ എന്റെ ചുണ്ടില്‍ വിടരുന്ന പുഞ്ചിരി ചിലപ്പോഴെക്കെ പൊട്ടിച്ചിരി ആയി മാറാറുണ്ട് . ആ സുന്ദരമായ ചിരി കണ്ടു പിന്ത്രിപ്പന്‍ മൂരാച്ചികള്‍ ആയ എന്റെ നാടുകാര്‍ സ്നേഹപൂര്വ്വം എന്നെ "വട്ടാ ,പൊട്ടാ " എന്നൊക്കെ വിളിച്ചു സന്തോസിപിക്കാന്‍ ശ്രമിക്കുമായിരുന്നു . അങ്ങിനെ അറബികടലിന്റെ തീരത്തിരുന്നു പലതും തീവ്രമായ cചിന്തയിലൂടെ നേടിയെടുത്തു അതെല്ലാം എന്റെ കൂടുകരുമായി പങ്കു വെയ്ക്കുക എന്നൊരു രീത്യും എനികുണ്ടായിരുന്നു അങ്ങിനെ ഒരു കണ്ടു പിടിത്തം ഒരുത്തനുമായി പങ്കുവെച്ചതിന്റെ ഫലമായിട്ടാണ് ഈ "വട്ടു " വിളി കൂടാന്‍ കാരണം .
സാധാരണ വൈകുന്നേരങ്ങളില്‍ വീട്ടില്‍ നിന്നും അടിക്കുന്ന ഒരു 100 മില്ലി കട്ടന്‍ ചായയുടെ ചൂടില്‍ ചുണ്ടില്‍ ഒരു മൂളിപടുമായി ഞാന്‍ എന്റെ കടപ്പുറം ശയനം ആരംഭിക്കും .അങ്ങിനെ തണുത്ത കാറെല്കുമ്പോള്‍ എന്നും ഞാന്‍ പാടാറുള്ള ഒരു പാട്ടു ഉണ്ട്.അതെ കടല്‍ കണ്ടാല്‍ ആരും പാടിപോകുന്ന പാട്ടു..
"കടലിനക്കരെ പോണോരെ കാന പൊന്നിന് പോണോരെ "
"പോയ്വരുമ്പോള്‍ എന്ത് കൊണ്ടു വരും?".
ആദ്യമൊക്കെ ചുമ്മാ ചുണ്ടിലുനരുന്ന ഈണത്തിന്റെ വശ്യ ഭംഗിയില്‍ ലയിച്ചിരുന്നു പാടിയുരുന്ന ഞാന്‍ ഒരുദിവസം കുടിച്ച കട്ടന്‍ ചായയുടെ സ്ട്രോങ്ങ്‌ കൂടിയത് കൊണ്ടോ അളവ് കൂടിയത് കൊണ്ടോ എന്തോ മാറി ചിന്തിച്ചു !.അതെ കടലിനക്കരെ പോണോര്‍ ന്തായിര്‍ക്കും പോയ് വരുമ്പോള്‍ കൊണ്ടു വരിക ?, വല്ല അമൂല്യമായ വസ്തുക്കളോ,വിലപിടിപുള്ള ഞാനൊന്നും കാണാത്ത നിധി പോലുള്ള വല്ലതും ആയിരിക്കുമോ ?.ആദ്യം ഒന്നും അതിന്റെ ഉത്തരം എത്ര ആലോചിച്ചിട്ടും എനിക്ക് കിട്ട്യില്ല. ഇതൊരു അടിയന്തര ചര്ച്ച വിഷയമാക്കി തെന്നെയാണ് ഞാന്‍ ചിന്തിച്ചത് ,ചിന്തകള്‍ കാട് കയറി ഇടയ്ക്ക് ഞാന്‍ വീടും കയറി .
ഒരു പാടു നാളുകള്‍ക്കു ശേഷമാണ് ഞാന്‍ അതിന്റെ ഉത്തരം കണ്ടെത്തിയത്,അതെ 'കടലിനക്കരെ പോണോര്‍ കടലിനു അക്കരെ പോകുന്നില്ല എന്നും ,അവര്‍ പോയ് വരുമ്പോള്‍ കുട്ടാ നിറയെ 'മത്തി' ,'അയല' ,'ചെമ്മീന്‍' ,'സ്രാവ് ','കോര' ,'ചുള്ളി' പോലുള്ള മീനുകള്‍ ആയിരുന്നു .
സത്യം!(ഞാന്‍ കണ്ടതാ)..
ആ കണ്ടുപിടിത്തം ഞാന്‍ ആ വശലന്മാരോട് പറഞ്ഞപ്പോള്‍ അവര്ക്കു ഇതു ആദ്യമേ അറിയും പോലും ,പക്ഷെ അത് കണ്ടു പിടിച്ചത് ഞാന്‍ ആണെന്നുള്ള യാഥാര്‍ത്ഥ്യം അവരോട് പറഞ്ഞപ്പോള്‍ വളരെ സുന്ദരമായി അവര്‍ എന്നെ വിളിച്ച പേരാണ് "വട്ടു പെട്ടി" എന്ന് .
എന്റെ ചിരി വാട്ടിന്റെ അടയാളമാണ് എന്നും അവര്‍ പറഞ്ഞു ,പക്ഷെ നിഷ്കളങ്ങമായ എന്റെ "ചിരി" കണ്ടു എനിക്ക് വട്ടാണെന്ന് പറഞ്ഞ
അവര്‍ക്കല്ലേ "വട്ടു" പ്രിയ സോദരാ! .
ഇപ്പോഴും ഞാന്‍ അറബികടലിനു തീരത്ത് പോയിരുന്നു ഞാന്‍ ചിരികാരുണ്ട് ,അതെ ഞാന്‍ തോല്കില്ല ,ഇനിയും ഞാന്‍ ചിരിക്കും എനിക്ക് മതിയാവോളം ഞാന്‍ ചിരിക്കും
"അത് ചോദിയ്ക്കാന്‍ ഏത് കഴുവേരികലാണ് വരുന്നത് ,കാണട്ടെ?"..
ശുഭം